ഡിസംബര്‍ മാസത്തില്‍ ഹോണ്ട സിറ്റിക്കും അമേസിനും വന്‍ ഇളവുകളുമായി ഹോണ്ട കാര്‍സ് ഇന്ത്യ. പുതിയ വാഹനമായ എലിവേറ്റിന് ഈ മാസം ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 31 വരെയായിരിക്കും ഇളവുകളുടെ കാലവധി. അഞ്ചാം തലമുറ സിറ്റിക്ക് 88600 രൂപ വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എലഗന്റ് എഡിഷന് 10000 രൂപ കാര്‍ എക്സ്ചേഞ്ച് ബോണസും 40000 രൂപ സ്പെഷല്‍ എഡിഷന് ഇളവുകളും നല്‍കുന്നുണ്ട്. 1162900 രൂപ മുതലാണ് ഹോണ്ട സിറ്റി അഞ്ചാം തലമുറയുടെ വില ആരംഭിക്കുന്നത്. കോംപാക്റ്റ് സെഡാനായ അമേസിന് 77000 രൂപ വരെ ഇളവുകളാണ് ഹോണ്ട നല്‍കുന്നത്. എസ് വേരിയന്റിനും ഇ വേരിയന്റിനും എലൈറ്റ് എഡിഷനും വിക്സ് വേരിയന്റിനും പ്രത്യേക ഇളവുകളാണ് ഹോണ്ട നല്‍കുന്നത്. രണ്ടാമത്ത മോഡലായ എസിനാണ് ഏറ്റവും കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളത്. 35000 രൂപവരെ ക്യാഷ് ഡിസ്കൗണ്ടും അല്ലെങ്കില്‍ 42444 രൂപയുടെ ആക്സസറീസും 15000 രൂപ എക്ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ഡിസകൗണ്ടായി 3000 രൂപയും സ്പെഷല്‍ കോപ്പറേറ്റ് ഡിസ്കൗണ്ടായി 20000 രൂപയും കസ്റ്റമര്‍ ലോയലിറ്റി ബോണസായി 4000 രൂപയും നല്‍കുന്നുണ്ട്. അടിസ്ഥാന മോഡലായ ‘ഇ’യ്ക്ക് 15000 രൂപ ഇളവും 18148 രൂപയുടെ ആക്സസറീസും 4000 രൂപയുടെ കസ്റ്റമര്‍ ലോയലിറ്റി ബോണസും 3000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും 20000 രൂപയുടെ സ്പെഷല്‍ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസും നല്കുന്നു. പ്രത്യേക പതിപ്പായ എലൈറ്റ് എഡിഷന് എക്ചേഞ്ച് ബോണസായി 10000 രൂപയും സ്പെഷല്‍ എഡിഷന് ബോണസായി 30000 രൂപയും കോപ്പറേറ്റ് ഡിസ്കൗണ്ടായി 3000 രൂപയും കസ്റ്റമര്‍ ലോയലിറ്റി ബോണസായി 4000 രൂപയും നല്കുന്നു. ഉയര്‍ന്ന മോഡലായ ‘വിഎക്സിന്’ 25000 രൂപ ഇളവും 30245 രൂപയുടെ ആക്സസറീസും 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 20000 രൂപയുടെ സ്പെഷല്‍ കോപ്പറേറ്റ് ഡിസ്കൗണ്ടും 4000 രൂപയുടെ കസ്റ്റമര്‍ ലോയലിറ്റി ബോണസും, 3000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും നല്‍കുന്നുണ്ട്.