◾അടിയന്തര പ്രാധാന്യമുള്ള ഓര്‍ഡിനന്‍സാണെങ്കില്‍ മുഖ്യമന്ത്രി രാജ് ഭവനില്‍ എത്തി വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണ്. ഗവര്‍ണര്‍ ഒപ്പുവച്ചില്ലെന്ന് വഴിനീളെ പറഞ്ഞു നടന്നിട്ടു കാര്യമില്ല. കണ്ണൂര്‍ വിസിയുടെ പുനര്‍നിമയനത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഒമ്പതു തവണയാണ് ഇടപെട്ടത്. ഗവര്‍ണര്‍ പറഞ്ഞു.
◾ഉന്നത വിദ്യാഭ്യാസ രംഗം ഗവര്‍ണര്‍ കാവിവത്ക്കരിക്കുകയാണെന്ന് ആരോപിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍വകലാശാല സെനറ്റുകളിലേക്ക് ഇടതുപക്ഷ അംഗങ്ങളുടെ പാനല്‍ തള്ളി സംഘപരിവാര്‍ പാനലിനെ നാമനിര്‍ദേശം ചെയ്തെന്നാണ് ആരോപണം.
◾
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*
വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾തൃശൂര്‍ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടര്‍ പ്രതാപന്‍ 126 കോടി രൂപയുടെ നികുതി വെട്ടിപ്പു കേസില്‍ റിമാന്‍ഡില്‍. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു കേരള ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പ്രതാപനെ അറസ്റ്റു ചെയ്തത്. തൃശൂര്‍ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണു പ്രതാപന്‍.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്തായ ഡോക്ടര്‍ വിവാഹത്തില്‍നിന്നു പിന്മാറിയതുമൂലമെന്നു റിപ്പോര്‍ട്ട്. വെഞ്ഞാറമൂട് സ്വദേശിനി ഡോ. എ.ജെ. ഷഹന എന്ന 26 കാരിയാണു മരിച്ചത്. എല്ലാവര്‍ക്കും വേണ്ടതു പണമാണെന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. 150 പവനും 15 ഏക്കറും ബിഎംഡബ്ള്യു കാറുമാണ് സ്ത്രീധനമായി ചോദിച്ചത്.
◾കാസര്‍കോട് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഫര്‍ഹാസ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവം കാസര്‍കോട് അഡീഷണല്‍ മുനിസിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും. മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് നടപടി.
◾സംസ്ഥാന സര്‍ക്കാരിന്റെ മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. രാവിലെ 11 ന് ആരംഭിച്ച പരിശോധനകള്‍ ഉച്ചയ്ക്കുശേഷവും തുടരുകയാണ്. സംസ്ഥാന വ്യാപകമായി മൃഗാശുപത്രികളില്‍ ഒരേസമയത്ത് ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന നടത്തിയത്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455
◾തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായി മാറുമെന്ന് മന്ത്രി എംബി രാജേഷ്. 350 ഏക്കറില്‍ 300 കോടി രൂപ ചെലവിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. രാജ്യത്തെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല എന്ന സവിശേഷതയും പുത്തൂരിലെ പാര്‍ക്കിനുണ്ട്. നവകേരള സദസിന്റെ ഭാഗമായി തൃശൂരിലെത്തിയ മന്ത്രിമാരുടെ സംഘം പുത്തൂര്‍ പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു.
◾മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭ മുസ്ലീംലീഗിനു നഷ്ടമായി. എല്‍ഡിഎഫ് പിന്തുണയോടെ ലീഗ് വിമത മുഹ്‌സിന പൂവന്‍മഠത്തില്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ലീഗ് സ്ഥാനാര്‍ഥി ഡോ. ഹനീഷയാണ് പരാജയപ്പെട്ടത്. ലീഗിലെ തര്‍ക്കങ്ങളുടെ പേരില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും രാജിവച്ചിരുന്നു. 30 അംഗ കൗണ്‍സിലില്‍ ഇപ്പോള്‍ 28 പേരാണുള്ളത്. ഒരാള്‍ രാജി വയ്ക്കുകയും ഒരാള്‍ അയോഗ്യയാക്കപ്പെടുകയും ചെയ്തിരുന്നു. രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ എല്‍ഡിഎഫ് ജയിക്കുകയായിരുന്നു.
◾രാഹുല്‍ ഗാന്ധി എംപി ഇടപെട്ട് ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം അവസാനിപ്പിണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപിയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. പരിഹരിക്കാന്‍ എളുപ്പമാണെന്നും ജയരാജന്‍ പറഞ്ഞു.
◾കണിച്ചികുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കല്‍ സുപ്രീംകോടതി അടുത്തമാസം പതിനേഴിലേക്കുു മാറ്റി. ശിക്ഷയ്ക്കപ്പെട്ട് പതിനെട്ട് വര്‍ഷമായി ജയിലാണെന്നും ജാമ്യം നല്‍കി പുറത്തിറങ്ങാന്‍ അനുവാദം നല്‍കണമെന്നും കാണിച്ചാണ് കേസിലെ ആറാം പ്രതി സജിത്ത് സുപ്രീംകോടതിയെ സമീപിച്ചത്.
◾എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ മാറ്റിയേക്കും. കുര്‍ബാന തര്‍ക്കം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി കൊച്ചിയിലെത്തി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി.
◾
◾മണ്ണാര്‍ക്കാട് പുല്ലിശേരി സ്വദേശി സൗദിയില്‍ ബംഗാളിയുടെ കുത്തേറ്റു മരിച്ചു. ചേരിക്കപ്പാടം സെയ്ദിന്റെ മകന്‍ അബ്ദുള്‍ മജീദ് എന്ന 44 കാരനാണു മരിച്ചത്.
◾ഉത്തരേന്ത്യയിലെ ഗോമൂത്ര സംസ്ഥാനങ്ങളില്‍ മാത്രമേ ബിജെപി ജയിക്കൂവെന്നു പ്രസംഗിച്ച ഡിഎംകെ എംപി സെന്തില്‍ കുമാര്‍ പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചു. വിഷയം ഉന്നയിച്ച് ബിജെപി അംഗങ്ങള്‍ ലോക്സഭയില്‍ ബഹളംവച്ചു. വടക്കേ ഇന്ത്യയെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു.
◾കര്‍ണാടക ഹൈക്കോടതിയുടെ ബംഗളൂരു, ധാര്‍വാഡ്, കലബുറഗി ബെഞ്ചുകളുടെ വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ അശ്ലീല വീഡിയോ. ആരോ നുഴഞ്ഞുകയറി അശ്ലീല വീഡിയോ കടത്തിവിട്ടതിനെത്തുടര്‍ന്ന് കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗും ലൈവ് സ്ട്രീമിംഗ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
◾ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 100 നിക്ഷേപ, വായ്പാ തട്ടിപ്പു സൈറ്റുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു.
◾രാജസ്ഥാനിലെ രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയെ വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ ഇന്നു ഹര്‍ത്താല്‍. കര്‍ണിസേനയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
◾പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നു. ഈ മാസം 13 ന് മുമ്പ് ആക്രമിക്കുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെയുള്ള ഭീഷണി. പാക് ചാരസംഘമായ ഐഎസ്‌ഐയുടെ സഹായത്തോടെ ആക്രമിക്കുമെന്നാണു വിഡിയോയില്‍ പറയുന്നത്.
◾ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പൊതുമേഖലയും സ്വകാര്യ മേഖലയും ചേര്‍ന്ന് ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങള്‍ നടത്തിയാല്‍ വന്‍ മുന്നേറ്റമുണ്ടാക്കും. ഗ്ലോബല്‍ ടെക്നോളജി സമ്മിറ്റില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി പരീക്ഷയ്ക്കിടെ സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ശിവമോഗ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളില്‍ ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്കിടെ ടെയ്‌ലെറ്റില്‍ പോകണമെന്നു പറഞ്ഞു പരീക്ഷാഹാളില്‍നിന്നു പുറത്തുപോയി കെട്ടിടത്തിനു മുകളില്‍നിന്നു ചാടുകയായിരുന്നു.
◾ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 32 ാം സ്ഥാനത്ത്. ഫോബ്‌സ് പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് മൂന്നുപേര്‍ കൂടിയുണ്ട്. എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒ റോഷ്‌നി നാടാര്‍ മല്‍ഹോത്ര 60-ാം സ്ഥാനത്തും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍ 70-ാം സ്ഥാനത്തും ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍-ഷാ 76-ാം സ്ഥാനത്തുമാണ്. യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനത്തുമാണ്.
◾രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) രണ്ടാം സ്ഥാനം നേടി കൊച്ചി രാജ്യാന്തര വിമാനത്താവളം. കഴിഞ്ഞവര്‍ഷം 267.1 കോടി രൂപയായിരുന്നു സിയാലിന്റെ ലാഭം. ബംഗളൂരു വിമാനത്താവളമാണ് ലാഭത്തില്‍ ഒന്നാമത്. ബംഗളൂരു വിമാനത്താവളം അഥവാ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞവര്‍ഷം നേടിയ ലാഭം 528.3 കോടി രൂപയാണ്. 32.9 കോടി രൂപ ലാഭവുമായി ഹൈദരാബാദാണ് മൂന്നാംസ്ഥാനത്ത്. പി.പി.പി മോഡലില്‍ 14 വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ മൂന്നെണ്ണമാണ് ലാഭത്തിലുള്ളത്. ബാക്കി പതിനൊന്നും നഷ്ടത്തിലാണ്. 408.51 കോടി രൂപ നഷ്ടവുമായി അഹമ്മദാബാദ് വിമാനത്താവളമാണ് നഷ്ടത്തില്‍ മുന്നില്‍. ഡല്‍ഹിക്കാണ് രണ്ടാംസ്ഥാനം (നഷ്ടം 284.8 കോടി രൂപ). ലക്‌നൗ (106.6 കോടി രൂപ), ഗോവ മോപയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (148.3 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. കേരളത്തിലെ മറ്റ് രണ്ട് പൊതു-സ്വകാര്യ പങ്കാളിത്ത വിമാനത്താവളങ്ങളായ കണ്ണൂര്‍, അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന തിരുവനന്തപുരം എന്നിവ കഴിഞ്ഞവര്‍ഷം നേരിട്ടത് നഷ്ടമാണ്. 131.9 കോടി രൂപയാണ് കിയാലിന്റെ നഷ്ടം. നഷ്ടത്തിലുള്ള പി.പി.പി വിമാനത്താവളങ്ങളില്‍ അഞ്ചാംസ്ഥാനമാണ് കണ്ണൂരിന്. ജയ്പൂര്‍ (128.5 കോടി രൂപ), മംഗളൂരു (125.9 കോടി രൂപ) എന്നിവയാണ് യഥാക്രമം 6, 7 സ്ഥാനങ്ങളില്‍. 110.1 കോടി രൂപ നഷ്ടം രേഖപ്പെടുത്തി തിരുവനന്തപുരം വിമാനത്താവളം എട്ടാംസ്ഥാനത്താണ്. ഗുവഹാത്തി (60.9 കോടി രൂപ), ദുര്‍ഗാപൂര്‍ (ബംഗാള്‍, 9.1 കോടി രൂപ), മുംബയ് (1.04 കോടി രൂപ) എന്നിവയും നഷ്ടത്തിലാണുള്ളത്.
◾ഗൂഗിള്‍ പേ യൂസര്‍മാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ ഗൂഗിള്‍. സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല ഇതാണ് ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കിയ മുന്നറിയിപ്പില്‍ പ്രധാനം. എന്താണ് സ്‌ക്രീന്‍ ഷെറയിങ് ആപ്പ് എന്നറിയാം. നിങ്ങള്‍ ഫോണോ ടാബ്ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനില്‍ എന്താണുള്ളതെന്ന് കാണാന്‍ സ്‌ക്രീന്‍ പങ്കിടല്‍ ആപ്പുകള്‍ മറ്റുള്ളവരെ അനുവദിക്കും. ഫോണ്‍/ലാപ്‌ടോപ്പ്/പിസി എന്നിവയിലെ പ്രശ്നങ്ങള്‍ വിദൂരമായി പരിഹരിക്കാനാണ് ഈ ആപ്പുകള്‍ ആദ്യം ഉപയോഗിച്ചിരുന്നത്. ഇത്തരം ആപ്പുകള്‍ നിങ്ങളുടെ ഫോണിന്റെ/ഉപകരണത്തിന്റെ പൂര്‍ണ്ണമായ ആക്സസും നിയന്ത്രണവും അനുവദിക്കുന്നു. സ്‌ക്രീന്‍ പങ്കിടല്‍ ആപ്പുകളുടെ ഉദാഹരണങ്ങള്‍ ഇവയാണ്: സ്‌ക്രീന്‍ ഷെയര്‍, എനിഡസ്‌ക്, ടീം വ്യൂവര്‍. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ പേരില്‍ ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കാം. നിങ്ങളുടെ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ കാണുന്നതിന് ഉപയോഗിക്കാം. നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി കാണാനും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ഉപയോഗിക്കാം. ഒരു കാരണവശാലും ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഗൂഗിള്‍ പേ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആപ്പുകള്‍ നിങ്ങള്‍ ഡണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നതിന് മുമ്പ് അവ ക്ലോസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
◾കാളിദാസ് ജയറാമിനെ നായകനാക്കി വിനില്‍ സക്കറിയ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘രജനി’എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകര്‍ക്കരികില്‍. ‘കണ്ണുനീര്‍ തുള്ളികള്‍’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച പാട്ടിന് ഫോര്‍ മ്യൂസിക് ഈണമൊരുക്കി. ഹരിത ബാലകൃഷ്ണന്‍ ആണ് ഗാനം ആലപിച്ചത്. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. പരസ്യ കലാരംഗത്തെ പ്രഗല്‍ഭരായ നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘രജനി’ ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തും. വിനില്‍ സ്‌കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. ചിത്രത്തില്‍ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
◾സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ ഇനി ഒ.ടി.ടിയിലേക്ക്. നവംബര്‍ 12ന് ആയിരുന്നു യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായി ടൈഗര്‍ 3 എത്തിയത്. ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് സല്‍മാന്‍ ഖാന്‍ ചിത്രം എത്തിയത് എങ്കിലും 500 കോടി പോലും ടൈഗര്‍ 3യ്ക്ക് നേടാനായില്ല. 1000 കോടി ക്ലബ്ബ് പ്രതീക്ഷിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 462.73 കോടി മാത്രമാണ് നേടിയത്. ചിത്രത്തില്‍ നായികയായ കത്രീന കൈഫിന്റെ ടവ്വല്‍ ഫൈറ്റ് അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നുവെങ്കിലും ഷാരൂഖ് ഖാന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ ടൈഗര്‍ 3യ്ക്ക് സാധിച്ചിട്ടില്ല. അടുത്ത വര്‍ഷം ജനുവരി ആദ്യ വാരത്തിലാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി ആയിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
◾പുതുതായി പുറത്തിറങ്ങുന്ന എസ്1 എക്‌സ് പ്ലസ് മോഡലിന് 20,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. ‘ഡിസംബര്‍ ഓര്‍ക്കാന്‍’ എന്ന പേരിലാണ് ഓഫറിന് തുടക്കം കുറിച്ചത്. ഇളവിനുശേഷം 89,999 രൂപയാണ് സ്‌ക്കൂട്ടറിന്റെ വില. ഇതോടെ 2 വോട്‌സില്‍ ഏറ്റവും മിതമായ വിലയ്ക്കു കിട്ടാവുന്ന സ്‌ക്കൂട്ടറുകളില്‍ ഒന്നായി എസ്1 എക്‌സ് മാറി. 151 കി.മീ വാഗ്ദാനം ചെയ്യുന്ന 3 കെഡബ്ല്യൂഎച്ച് ബാറ്ററിയാണ് സ്‌കൂട്ടറില്‍. 6 കെഡബ്ല്യൂ മോട്ടോര്‍, 3.3 സെക്കന്‍ഡില്‍ 0-40 വേഗം, 90 കി.മീ ഉയര്‍ന്ന വേഗം തുടങ്ങിയവയുണ്ട്. സെലക്റ്റ് ക്രെഡിറ്റ്കാര്‍ഡ്, ഇഎംഐകളില്‍ 5,000 രൂപ ഡിസ്‌കൗണ്ട്, സീറൊ ഡൗണ്‍ പെയ്‌മെന്റ്, സീറൊ പ്രൊസസിങ് ഫീസ്, 6.99 പലിശനിരക്ക് തുടങ്ങിയ ഓഫറുകളും ഉണ്ട്. എസ്1 പ്രൊ 1,47,000, എസ്1 എയര്‍ 1,19,000 എന്നിങ്ങനെയാണ് ഒലയുടെ മറ്റ് എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില. എസ്1 എക്‌സില്‍ മൂന്ന് മോഡുകളുണ്ട്. എക്‌സ് പ്ലസ്, എക്‌സ് (3കെ ഡബ്ല്യൂഎച്ച്), എക്‌സ് (2കെ ഡബ്ല്യൂഎച്ച്). 999 രൂപയ്ക്ക് ഇവ ബുക്ക് ചെയ്യാം. 3 കെഡബ്ല്യൂഎച്ചിന് 99,999 രൂപയും 2 കെയ്ക്ക് 89,999 രൂപയുമാണ് വില. നവംബറില്‍ 30,000 സ്‌ക്കൂട്ടറുകള്‍ വിറ്റ് ഒല ഇലക്ട്രിക് ചരിത്രത്തില്‍ ഇടംനേടി.
◾കോവിഡ് മഹാമാരി. മനുഷ്യജീവിതത്തിന്റെ സര്‍വ്വതലങ്ങളെയും ആഴത്തില്‍ സ്പര്‍ശിച്ച മഹാ സംഭവം. തത്വചിന്തകരുടെ പരിഗണനാവിഷയങ്ങള്‍ മാത്രമായിരുന്ന അസ്തിത്വചിന്തകള്‍ സകലര്‍ക്കും പ്രാപ്യമായി. അനുഭവങ്ങളായി. വെളിപാടിന്റെ തെളിമയോടെ ജീവിതം ഇത്രയും പ്രിയപ്പെട്ടതായി മാറിയ ഒരു കാലം വേറെയില്ല. നശ്വരത തൊലിയില്‍ തൊടുന്ന അത്രയും അടുത്ത്! പുറം കൊട്ടിയടച്ചപ്പോള്‍ തുറക്കലുകളെല്ലാം അകത്തേക്കായി. സഞ്ചാരങ്ങളും. ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും അലൗകികമായ തിളക്കം. മുറുകെ പിടിക്കാന്‍ മറ്റൊന്നു മുണ്ടായിരുന്നില്ല. ‘പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കൂ’ എന്ന ഉള്‍വിളി ഈ ഗ്രന്ഥ കാരനും കേട്ടു. അതിന്റെ ഉല്പന്നമാണ് ‘അരങ്ങില്‍ വിടര്‍ന്ന ജീവിതം’. ചന്ദ്രന്‍ രാജവീഥി. കറന്റ് ബുക്സ് തൃശൂര്‍. വില 332 രൂപ.
◾ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. മുളപ്പിച്ച ചെറുപയര്‍ ജീവിത ശൈലി രോഗങ്ങളേയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. മാത്രമല്ല സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ചെറുപയര്‍ വളരെ ഉത്തമമാണ്. ചര്‍മ്മത്തിനുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുന്നു. കൊളസ്‌ട്രോള്‍ കാരണം കഷ്ടപ്പെടുന്നവര്ഡക്ക് നല്ലൊരു പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ച് വെറുംവയറ്റില്‍ കഴിക്കുന്നത്. കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നവര്‍ക്ക് ഇനി അത് നിര്‍ത്തി വെറും വയറ്റില്‍ എന്നും രാവിലെ ഒരു പിടി മുളപ്പിച്ച ചെറുപയര്‍ കഴിക്കാവുന്നതാണ്. ചീത്ത കൊളസ്‌ട്രോള്‍ ഇത് ശരീരത്തിന് വളരെയധികം പ്രതിരോധം നല്‍കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചെറുപയര്‍ മുളപ്പിച്ച കഴിക്കുന്നത് ഉത്തമമാണ്. പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ചത്. ഇത് ഒരു മാസം ശീലമാക്കിയാല്‍ മതി പ്രമേഹമെല്ലാം പമ്പ കടക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ചെറുപയര്‍. ഇത് മുളപ്പിച്ച് രാവിലെ കഴിക്കുന്നത് നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ആര്‍ത്തവ വേദനയ്ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രകൃതിദത്തമായിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇത് എല്ലാ വിധത്തിലും സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.33, പൗണ്ട് – 104.97, യൂറോ – 89.81, സ്വിസ് ഫ്രാങ്ക് – 95.18, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 221.10, കുവൈത്ത് ദിനാര്‍ -269.90, ഒമാനി റിയാല്‍ – 216.45, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.42.