ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘താള്’ എന്ന ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടു. താള് ഒരു ക്യാംപസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 8നാണ് റിലീസ്. നവാഗതനായ രാജാസാഗര്‍ ആണ് താളിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ഡോ. ജി കിഷോര്‍ തന്റെ ക്യാംപസ് ജീവിതത്തില്‍ ഉണ്ടായ യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കോളേജിലെ സൈക്കോളജി ഡിപ്പാര്‍ട്മെന്റ് കേന്ദ്രീകരിച്ചുള്ള കഥയാണ് താളിന്റെ പ്രമേയം. താള് എന്ന പുതിയ ചിത്രത്തിന്റെ കഥ വികസിക്കുന്നത് വിശ്വയും മിത്രനും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാക്കി വെച്ച അടയാളങ്ങള്‍ തേടി ഇറങ്ങുന്ന ഇന്നത്തെ വിദ്യാര്‍ത്ഥികളിലൂടെയാണ്. ക്യാമ്പസ് ത്രില്ലര്‍ ജോണറില്‍ പെടുത്താവുന്ന സിനിമയ്ക്ക് സാധാരണവയില്‍ നിന്ന് വേറിട്ടൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആരാധ്യ ആന്‍, രഞ്ജി പണിക്കര്‍, രോഹിണി,ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.