cover 19

ലോകത്തെ ഏറ്റവും മെലിഞ്ഞ ഹോട്ടല്‍. പാര്‍ക്കാനുള്ള മുറികളുള്ള ഈ ഹോട്ടലിന്റെ വീതി വെറും രണ്ട് ദശാംശം എട്ടു മീറ്റര്‍. അതായത് ഒമ്പതടി രണ്ടിഞ്ച്. ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവയില്‍ സലാറ്റിഗയിലാണ് ഈ ഹോട്ടല്‍. അഞ്ചു നിലകളുള്ള ഈ ഹോട്ടലിന്റെ പേര് പിറ്റുറൂംസ് എന്നാണ്. പിറ്റു എന്ന വാക്കിനര്‍ത്ഥം ഏഴ് എന്നാണ്. മെര്‍ബാബു പര്‍വതത്തിന്റെ താഴ് വാരത്താണ് ഈ ചെറുതും മനോഹരവുമായ ഈ ഹോട്ടല്‍. ഹോട്ടലിലെ മുറികളിലിരുന്ന് തന്നെ പര്‍വതത്തിന്റെ ഭംഗി ആസ്വദിക്കാം. ഒരു ഡബിള്‍ ബെഡ്ഡ്, ഷവറുള്ള ചെറിയൊരു ബാത്ത്റൂം, ടോയ്ലെറ്റ് എന്നിവയെല്ലാം ചേര്‍ന്നതാണ് ഓരോ മുറിയും. മുറി കലാസൃഷ്ടികള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മുകള്‍ നിലയില്‍ ഒരു ബാറും റെസ്റ്റോറന്റുമുണ്ട്. ആര്‍ക്കിടെക്റ്റ് ആരി ഇന്ദ്രനാണ് ഈ ഹോട്ടല്‍ പണിതത്. വലിയ ആഡംബര മുറികളാണ് നല്ലതെന്ന സങ്കല്‍പ്പത്തെ കൂടി പൊളിച്ചെഴുതാനാണ് അദ്ദേഹം ഇങ്ങനെയൊരു ഹോട്ടല്‍ വിഭാവനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഈ ഹോട്ടല്‍ ആരംഭിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *