നവകേരള സദസ് ഇന്ന് മുതൽ മൂന്ന് ദിവസം കോഴിക്കോട് ജില്ലയിൽ. അതേസമയം കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത് ലഭിച്ചു. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. വയനാട്ടിൽ നേരത്തെ ഇറങ്ങിയ ഭീഷണി കത്തിൽ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.