cover 10

കടലിലെ കൂറ്റന്‍ തിരമാലകളില്‍ ആടിയുലയുന്ന ബോട്ടിനകത്തെ അടുക്കളയില്‍ ഉലയാതെ അള്ളിപ്പിടിച്ചു നിന്നുകൊണ്ടു ഭക്ഷണം പാചകം ചെയ്യുന്നത് ഒരു അഭ്യാസം തന്നെയാണ്. സ്റ്റൗവും ചട്ടിയും പാചകം ചെയ്യുന്നയാളുമെല്ലാം വീണുപോകുമെന്നു തോന്നിപ്പോകുന്നത്രയും ശക്തമായാണ് ബോട്ട് തിരമാലകളേറ്റ് ആടിയുലയുന്നത്. ഉലച്ചിലിനെ കൂസാതെ ചവിട്ടിപ്പിടിച്ചുനിന്ന് പാചകം പൂര്‍ത്തിയാക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി. ബോട്ട് ആടിയുലയുന്നതിനൊപ്പം സ്റ്റൗവും ഉലയുന്നുണ്ടെങ്കിലും സ്റ്റൗവിനേയും ബാലന്‍സ് ചെയ്യിച്ചുകൊണ്ടാണ് പാചകം. കൊടുങ്കാറ്റില്‍ ഉലയുന്ന ബോട്ടില്‍ ഇങ്ങനെ പാചകം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവുമായാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ദുര്‍ഘട ഘട്ടത്തില്‍ പാചകത്തിനു മുതിരാതെ ബ്രഡും പീനട്ട് ബട്ടറും കഴിക്കൂ എന്ന ഉപദേശക്കുറിപ്പും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *