സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളുടെ കുടിശിക തീർക്കാൻ സര്‍ക്കാര്‍ 33.6 കോടിരൂപ അനുവദിച്ചതായി മന്ത്രി എം ബി രാജേഷ്. കുടുംബശ്രീക്ക് പണം കൈമാറിയെന്നും മന്ത്രി അറിയിച്ചു. അതേസമയം, കുടിശിക ചൂണ്ടിക്കാട്ടി മലപ്പുറത്തു നിന്നു മാത്രം സമരത്തിനെത്തിയതെന്തെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
