നിരവധി പ്രേക്ഷക പ്രശംസ നേടിയ ‘ബന്നേര്‍ഘട്ട’ എന്ന സിനിമക്ക് ശേഷം വിഷ്ണു നാരായണന് രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘ഉയിര്‍പ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാള സിനിമയില്‍ ഇതിനകം കാണാത്ത ‘സ്ളാഷര്‍ ത്രില്ലര്‍’ എന്ന സ്വഭാവത്തിലുള്ള സിനിമയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകരും, മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. തോട്ടിങ്ങല്‍ ഫിലിംസിന്റെ ബാനറില്‍ ഷമീര്‍ തോട്ടിങ്ങല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതെന്ന് നിര്‍മാതാവ് അറിയിച്ചു. താര നിര്‍ണ്ണയം പൂര്‍ത്തിയാവുന്ന ചിത്രത്തില്‍ മലയാളത്തിന് പുറമേ അന്യഭാഷയിലെ താരങ്ങളുമുണ്ടാവും. 50-കളുടെ അവസാനം മുതല്‍ 90-കളുടെ ആരംഭം വരെ ഏറ്റവും പ്രചാരമുള്ള ഒരു ഹൊറര്‍ വിഭാഗമാണ് സ്ലാഷര്‍ ഫിലിമുകള്‍. പൊതുവെ മുഖംമൂടി ധരിച്ച ഒരു കൊലയാളിയുടെ ഉപയോഗത്താല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ആളുകളെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന കഥകളാണ് ഈ ഗണത്തില്‍ പറയുന്നത്. ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം ബിനു നിര്‍വഹിക്കുന്നു.