സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന ബൈജൂസ് ഒടുവില്‍ 19 മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രവര്‍ത്തനഫലം പുറത്തുവിട്ടു. വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസ് 2021-22 വര്‍ഷത്തെ പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷമുള്ള ലാഭം ഏറെക്കാലമായി നെഗറ്റീവാണ്. അതായത്, എബിറ്റ്ഡ നഷ്ടമാണ് അഥവാ പ്രവര്‍ത്തന നഷ്ടമാണ് ബൈജൂസിനുള്ളത്. ഇത് 2020-21ലെ 2,406 കോടി രൂപയില്‍ നിന്ന് 2021-22ല്‍ 6.36 ശതമാനം താഴ്ന്ന് 2,253 കോടി രൂപയായെന്ന് ബൈജൂസ് വ്യക്തമാക്കി. എങ്കിലും 2,000 കോടി രൂപയ്ക്കുമേല്‍ എബിറ്റ്ഡ നഷ്ടം തുടര്‍ന്നു എന്നത് തിരിച്ചടിയാണ്. ബൈജൂസിന്റെ മുഖ്യ പ്രവര്‍ത്തനത്തിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2021-22ലെ അറ്റ നഷ്ടം ഇപ്പോഴും പുറത്തുവിടാന്‍ ബൈജൂസ് തയ്യാറായിട്ടില്ല. വെളിപ്പെടുത്തിയതാകട്ടെ എബിറ്റ്ഡ നഷ്ടവും വരുമാനവും മാത്രമാണ്. 2021-22ലെ വരുമാനം 2.3 മടങ്ങ് ഉയര്‍ന്ന് 3,569 കോടി രൂപയായി. ബൈജൂസിന്റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ്, വൈറ്റ്ഹാറ്റ് ജൂനിയര്‍ തുടങ്ങി പ്രതാപകാലത്ത് ബൈജൂസ് ഏറ്റെടുത്ത സ്ഥാപനങ്ങളുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ട പ്രവര്ത്തനഫലത്തില് ഉള്‍പ്പെടുന്നില്ല. 4,558 കോടി രൂപയായിരുന്നു തൊട്ടുമുന്‍ വര്‍ഷത്തെ മൊത്ത നഷ്ടം. 2019-20ലെ 262 കോടി രൂപയില്‍ നിന്നാണ് നഷ്ടം കുതിച്ചുയര്‍ന്നത്. കമ്പനിയുടെ ലാഭക്ഷമത (മാര്‍ജിന്‍) നെഗറ്റീവാണ്. 2020-21ലെ 155 ശതമാനത്തില്‍ നിന്ന് 2021-22ല്‍ ഇത് 63 ശതമാനത്തിലേക്കെത്തി. വരുമാനം 2021-22ല്‍ നാല് മടങ്ങ് വര്‍ധിച്ച് 10,000 കോടി രൂപയായെന്ന് ബൈജൂസ് നേരത്തേ അവകാശപ്പെട്ടിരുന്നു.