ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം. ജനനിബിഡമായ നഗരത്തിന്‍റെ ഹൃദയഭാഗത്തേക്ക് സൈന്യം അടുക്കുന്നതോടെ മരണസംഖ്യ കുതിച്ചുയരുമെന്നാണ് റിപ്പോർട്ട്.ബുറേജി അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണം 20 ആയി. യുദ്ധത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 9000 കടന്നു. ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതില്‍ ലോകാരോഗ്യസംഘടന ആശങ്ക അറിയിച്ചു.