◾ഗാസ നഗരം വളഞ്ഞെന്ന് ഇസ്രയേല്‍ സൈന്യം. ഹമാസ് കേന്ദ്രങ്ങളും താവളങ്ങളും തകര്‍ത്തെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. മിക്ക സ്‌കൂള്‍ കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. ലബനോന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ഇസ്രയേലിനെതിരേ ഹിസബുല്ലയ്ക്ക് ആയുധം നല്‍കുമെന്ന് റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചു.
◾പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാസമിതി റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരേ സുപ്രീം കോടതി. ഈ മാസം പത്തിന് ചീഫ് സെക്രട്ടറി ഡോ. വി. വേണു നേരിട്ട് സുപ്രീം കോടതിയിലെത്തി വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ജോയിന്റ് കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഈ ഉത്തരവ്.
◾
*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.
◾കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു. 15 വര്‍ഷം ദുബായില്‍ ജോലി ചെയ്ത മാര്‍ട്ടിന്റെ അവിടത്തെ ഇടപാടുകള്‍, ബന്ധങ്ങള്‍, മറ്റേതെങ്കിലും രാജ്യങ്ങളില്‍ പോയിട്ടുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പ്രതിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.
◾സിപിഎം 11 നു കോഴിക്കോട്ടു നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നാളെ തീരുമാനമെടുക്കും. ഏക സിവില്‍ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണ് പലസ്തീന്‍ വിഷയമെന്നും അദ്ദേഹം പറഞ്ഞു.
◾സിപിഎമ്മിന്റെ പലസ്തീന്‍ റാലിയില്‍ പങ്കെടുക്കരുതെന്നു കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കുള്ളവര്‍ ലീഗ് നേതാക്കളെ വിളിച്ച് ആവശ്യപ്പെട്ടു.
◾ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. സിപിഎം ക്ഷണിച്ചാല്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ പങ്കെടുക്കുമെന്ന തന്റെ പ്രസ്താവന വിവാദമാക്കേണ്ടതില്ല. വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞതെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നിലമ്പൂര്‍ പൊലീസെടുത്ത കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നല്‍കിയ പരാമര്‍ശം കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾കെടിഡിഎഫ്സിയില്‍ നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്കു ഗ്യാരണ്ടി നല്‍കാത്ത സര്‍ക്കാര്‍ കേരളാ ബാങ്കില്‍നിന്നുള്ള വായ്പയ്ക്കു ഗ്യാരണ്ടി പുതുക്കി. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ പുതിയ സിഎംഡിയായി നിയമിച്ചതിനു പിറകേയാണ് ഉത്തരവിറങ്ങിയത്. പാലക്കാട്, എറണാകുളം ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നായി കെടിഡിഎഫ്സി 2018 ല്‍ വായ്പയെടുത്ത 350 കോടി രൂപയ്ക്കാണു ഗ്യാരണ്ടി പുതുക്കി നല്‍കിയത്.
◾മാസപ്പടി അടക്കമുള്ള അഴിമതി മറച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ദുരുപയോഗിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ . മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ജിഎസ്ടി വകുപ്പ് അടക്കമുള്ളവയെ ഉപയോഗിച്ച് ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിവരങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്നില്ല. അദ്ദേഹം പറഞ്ഞു.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മന്റിന്റെ കുറ്റപത്രത്തില്‍ പ്രതികളായ സി കെ ചന്ദ്രനെയും അരവിന്ദാക്ഷനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോയെന്നു സിപിഎമ്മിനോട് അനില്‍ അക്കര. ഇഡി മര്‍ദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതു കള്ളപ്പരാതിയെന്നു ബോധ്യമായതുകൊണ്ടാണോയെന്നും അനില്‍ അക്കര ചോദിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മലപ്പുറം മാറഞ്ചേരിയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. മുഹമ്മദ് ആദില്‍ (15), മുഹമ്മദ് നസല്‍ (15), ജഗനാഥന്‍ (15) എന്നിവരെയാണ് കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.
◾വാഹന പരിശോധനയുടെ പേരില്‍ പാലാ പോലീസ് സ്റ്റേഷനില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ചു നട്ടെല്ലു തകര്‍ത്തെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസണ്‍ എന്നിവര്‍ക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്. പെരുമ്പാവൂര്‍ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയിലാണ് കേസ്.
◾പട്ടാമ്പി കരിമ്പനക്കടവില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട അന്‍സാര്‍ നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കൊടലൂര്‍ സ്വദേശി മുസ്തഫയെ തൃത്താല പോലീസ് വടക്കാഞ്ചേരിയില്‍നിന്ന് പിടികൂടിയത്.
◾മലപ്പുറം തിരൂരങ്ങാടിയിയില്‍ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവതിയും യുവാവും പിടിയില്‍. വയനാട് സ്വദേശിനിയും മലപ്പുറം കോട്ടക്കലിലെ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അര്‍ഷദ് ബാബു (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവള്ളൂര്‍ സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് അറസ്റ്റ്.
◾കഞ്ചിക്കോട് കാര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ സ്വദേശി വൈശാഖ് എന്ന കുട്ടാരു മായാവിയെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ ഇതുവരെ ഈ കേസില്‍ 13 പ്രതികള്‍ പിടിയിലായി.
◾ഇടുക്കി ഏലപ്പാറയില്‍ മതിയായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ചികിത്സാലയം ആരോഗ്യ വകുപ്പ് അടപ്പിച്ചു. ഡോക്ടര്‍ ചമഞ്ഞു ക്ലിനിക് നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി പ്രൊവേശ് ബുയ്യയയെ പൊലീസ് അറസ്റ്റ് ചെയ്തു.
◾സംസ്ഥാന പൊലീസില്‍ അഞ്ചു വര്‍ഷത്തിനിടെ 69 പേര്‍ ആത്മഹത്യ ചെയ്തെന്ന് കേരള പൊലീസിന്റെതന്നെ റിപ്പോര്‍ട്ട്. ജോലി സമ്മര്‍ദ്ദവും കുടുംബ പ്രശ്നങ്ങളും ആത്മഹത്യക്കു കാരണമാകുന്നുണ്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾കേരളീയം പരിപാടികള്‍ കാണാനെത്തുന്നവര്‍ക്കു സുരക്ഷയൊരുക്കാന്‍ തിരുവനന്തപുരത്തു പോലീസിന്റെ വന്‍ സന്നാഹം. 1,300 പൊലീസ് ഉദ്യോഗസ്ഥരെയും 300 എന്‍.സി.സി വോളണ്ടിയര്‍മാരെയും വിന്യസിപ്പിച്ചുള്ള സുരക്ഷാപദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. നാല് എസ്.പിമാരുടെ മേല്‍നോട്ടത്തിലാണു സുരക്ഷാ ക്രമീകരണം. 11 എ.സി.പി, 25 ഇന്‍സ്പെക്ടര്‍, 135 എസ്.ഐ, 905 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, 242 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 300 എന്‍.സി.സി വോളന്റീയര്‍മാര്‍ എന്നിവരടങ്ങുന്നതാണു സുരക്ഷാ സംഘം.
◾350 കിലോമീറ്റര്‍ ദൂരത്ത് വച്ചുപോലും മിസൈലുകളെ തകര്‍ക്കുന്ന ഇന്ത്യയുടെ പ്രതിരോധ സംവിധാനം ഒരുങ്ങുന്നു. 2028-29 ല്‍ യാഥാര്‍ത്ഥ്യമാകുന്ന ‘പ്രോജക്ട് കുഷ’ പദ്ധതിക്കു വേണ്ടി ഡിആര്‍ഡിഒ 21,700 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തദ്ദേശീയ ലോംഗ് റേഞ്ച് സര്‍ഫേസ് ടു എയര്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണു വികസിപ്പിക്കുന്നത്.
◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ് ഗഡിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ജല്‍ജീവന്‍ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വാതുവയ്പ് കുംഭകോണ കേസിലാണ് റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ടിടത്തും റെയ്ഡ് നടക്കുന്നത്.
◾തമിഴ്നാട്ടില്‍ ഡിഎംകെ മരാമത്തു വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വാസ്തനുമായ ഇ. വി. വേലുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് – മെഡിക്കല്‍ കോളേജുകളിലും പരിശോധന ഉണ്ട്. സിആര്‍പിഎഫ് സംഘത്തിന്റെ സുരക്ഷയോടെയാണു പരിശോധന.
◾കോടതിയില്‍ ജഡ്ജിയെ ‘മൈ ലോര്‍ഡ്’ എന്നു വിളിക്കുന്നതിനെതിരേ സുപ്രീംകോടതി ജഡ്ജി. ഏത്ര തവണയാണ് അഭിഭാഷകര്‍ തുടരെത്തടരെ ‘മൈ ലോര്‍ഡ്’ എന്നും ‘യുവര്‍ ലോര്‍ഡ്ഷിപ്പ്’ എന്നും വിളിച്ചുകൂട്ടുന്നതെന്നു ചോദിച്ചത് ജസ്റ്റിസ് പി എസ് നരസിംഹയാണ്. ഇതു വളരെ അരോചകമാണ്. നിര്‍ത്തുമെങ്കില്‍ ശമ്പളത്തിന്റെ പകുതി തരാമെന്നും അദ്ദേഹം പറഞ്ഞു.
◾ബിഗ് ബോസ് വിജയി നോയിഡയില്‍ നടത്തിയ റേവ് പാര്‍ട്ടിയില്‍ പൊലീസ് പിടികൂടിയത് പാമ്പിന്‍ വിഷവും പാമ്പുകളും. എല്‍വിഷ് യാദവ് സംഘടിപ്പിച്ച റേവ് പാര്‍ട്ടിക്കാണ് പാമ്പ്, വിഷം, മയക്കുമരുന്ന് തുടങ്ങിയവ എത്തിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
◾നടിയും മോഡലുമായ ഉര്‍ഫി ജാവേദ് അറസ്റ്റിലായെന്നു വീഡിയോ പ്രചാരണം. പപ്പരാസിയായ വൈറല്‍ ബയാനിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. രാവിലെ ഒരു കോഫി ഷോപ്പില്‍ എത്തിയ ഉര്‍ഫിയെ ഒരു സംഘം പൊലീസ് വിളിച്ച് പുറത്തുവരുത്തി കസ്റ്റഡിയില്‍ എടുക്കുന്നതാണ് വീഡിയോയിലുള്ളത്.
◾നൈജീരിയയിലെ യോബില്‍ തീവ്രവാദി സംഘമായ ബോക്കോ ഹറാം 37 പേരെ കൂട്ടക്കൊലചെയ്തു. പണപ്പിരിവ് നല്‍കാത്തതിന് ബോക്കോ ഹറാം കൊലപ്പെടുത്തിയ 17 പേരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരെ ബോംബാക്രമണത്തിലൂടെയാണ് കൂട്ടക്കൊല ചെയ്തത്.
◾ലാന്‍ഡ് ചെയ്യുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് നാലു പേര്‍ അഗ്നിക്കിരയായി. മെക്സിക്കോയിലെ മോറെലോസിലാണ് സംഭവം. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തിനു വെറും അമ്പതു കിലോമീറ്റര്‍ അരികിലാണ് എയര്‍ ആംബുലന്‍സ് നിലംപൊത്തിയത്. കുന്നിന്‍ ചെരിവിലെ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വീണ വിമാനത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടരുകയായിരുന്നു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നെതര്‍ലണ്ട്സ് – അഫ്ഗാനിസ്ഥാന്‍ മത്സരം. ടോസ് നേടിയ നേടിയ നെതര്‍ലണ്ട്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
◾വെനസ്വേലയില്‍ നിന്ന് ഇന്ത്യ വീണ്ടും ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഒരുങ്ങുന്നു. നേരത്തെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന എണ്ണയുടെ ഏകദേശം പത്തിലൊന്ന് സംഭാവന ചെയ്ത രാജ്യമാണ് വെനസ്വേല. എന്നാല്‍ 2017-2019 കാലയളവില്‍ വെനസ്വേലന്‍ എണ്ണ കയറ്റുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ വാങ്ങല്‍ നിലയ്ക്കുകയായിരുന്നു. വെനസ്വേലയ്ക്കെതിരായ എണ്ണ, വ്യാപാരം, സാമ്പത്തിക ഉപരോധത്തില്‍ ഇപ്പോള്‍ ഇളവ് വരുത്തിയതോടെയാണ് ഇന്ത്യ എണ്ണ ഇറക്കുമതിക്കായി വീണ്ടും വെനസ്വേലന്‍ വിപണിയെ ആശ്രയിക്കാനൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ഉല്‍പാദകരായ സൗദി അറേബ്യയും റഷ്യയും വിതരണം വെട്ടിക്കുറച്ചതോടെ ജൂലൈ മുതല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 30 ശതമാനത്തോളം വില കുതിച്ചുയര്‍ന്നു. ഇതിനിടെ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതോടെ ക്രൂഡോയില്‍ വില വീണ്ടും ഉയരുന്ന സാഹചര്യമുണ്ടായി.എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയ്ക്ക് 90 ഡോളര്‍ നിലവാരത്തിന് മുകളില്‍ ക്രൂഡോയില്‍ വില തുടരുന്നത് വെല്ലുവിളിയാണ്. നിലവില്‍ റഷ്യ ഇന്ത്യക്ക് ഡിസ്‌കൗണ്ട് നിരക്കിലാണ് ക്രൂഡ് ഓയില്‍ നല്‍കുന്നത്. വെനസ്വേലയുടെ എണ്ണയും ഇന്ത്യക്ക് ഡിസ്‌കൗണ്ട് നിരക്കിലാകും ലഭിക്കുക.
◾സമൂഹ മാധ്യമമായ എക്സ് അഥവാ ട്വിറ്ററിന് ഒരു വര്‍ഷത്തിനിടെ ഇടിഞ്ഞത് പകുതിയിലേറെ മൂല്യം. 4400 കോടി ഡോളര്‍ മുടക്കി എലോണ്‍ മസ്‌ക് സ്വന്തമാക്കിയ ട്വിറ്റര്‍ ആണ് പേരുമാറി എക്സ് ആയപ്പോള്‍ വെറും 1900 കോടി ഡോളറിലേക്ക് മൂല്യമിടിഞ്ഞത്. മസ്‌ക് ഏറ്റെടുത്തശേഷം ട്വിറ്റര്‍ ജീവനക്കാരിലേറെയും രാജിവെക്കുകയോ ജോലി നഷ്ടമാവുകയോ ചെയ്തിരുന്നു. കമ്പനിയുടെ പേര് എക്സ് എന്നാക്കി. ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്‍പ്പെടെ നിയമങ്ങള്‍ പലതും മാറി. മസ്‌ക് നേരിട്ടെടുത്ത കടുത്ത നടപടികള്‍ക്കു പിന്നാലെ പരസ്യ വരുമാനം പകുതിയിലേറെ ഇടിയുകയും ചെയ്തു. പലിശയിനത്തില്‍ മാത്രം 120 കോടി ഡോളര്‍ പ്രതിവര്‍ഷം ഒടുക്കേണ്ട എക്സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരസ്യവരുമാനത്തില്‍ നിന്നുമാറി പണം നല്‍കി ഉപയോഗിക്കുന്ന സംവിധാനത്തിലേക്ക് മാറ്റാനാണ് കമ്പനിയുടെ പുതിയ തീരുമാനം. എന്നാല്‍, കമ്പനിയുടെ പ്രീമിയം ഉപഭോക്താവാകാനുള്ള ക്ഷണം നിലവിലെ വരിക്കാരില്‍ ഒരു ശതമാനം പേരെപോലും ആകര്‍ഷിച്ചിട്ടില്ലെന്നതാണ് വെല്ലുവിളി. അതുവഴി 12 കോടി ഡോളറില്‍ താഴെ മാത്രമാകും വരുമാനമെന്നര്‍ഥം. നിലവിലെ രൂപം മാറ്റി ഷോപ്പിങ്, പണമൊടുക്കല്‍ തുടങ്ങി എല്ലാ സേവനങ്ങളും നല്‍കാനാകുന്ന ‘എല്ലാറ്റിന്റെയും ആപ്’ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ആദ്യ നടപടിയായി വിഡിയോ, ഓഡിയോ കാള്‍ സൗകര്യം അടുത്തിടെ ആരംഭിച്ചു. വാര്‍ത്താവിതരണ സംവിധാനം ആരംഭിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഗൂഗ്ളിന്റെ യൂട്യൂബ്, മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ്ഇന്‍ എന്നിവയുമായി മത്സരിക്കലാണ് അടുത്ത ലക്ഷ്യമെന്ന് മസ്‌ക് പറയുന്നു.
◾സല്‍മാന്‍ ഖാന്റെ ബിഗ് ബജറ്റ് ചിത്രം ‘ടൈഗര്‍ 3’ പുതിയ ടീസര്‍ എത്തി. കത്രീന കൈഫിന്റെ ടവല്‍ ഫൈറ്റ് അടക്കമുള്ള ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ദീപാവലി റിലീസ് ആയി നവംബര്‍ 12 ഞായറാഴ്ച ചിത്രം റിലീസിനെത്തും. ഹോളിവുഡ് നടിയും സ്റ്റണ്ട് വുമണുമായ മിഷേല്‍ ലീക്കൊപ്പമുള്ള കത്രീനയുടെ ടവല്‍ ഫൈറ്റ് ട്രെയിലറിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാത്ത് ടവല്‍ ധരിച്ചു കൊണ്ടുള്ള ഫൈറ്റ് സീനായിരുന്നു ഇത്. രണ്ടാഴ്ചത്തെ റിഹേഴ്സലിനു ശേഷമായിരുന്നു ഈ രംഗം ചിത്രീകരിച്ചത്. വെല്ലുവിളിയായത് ആ സീനിലെ കോസ്റ്റ്യൂം ആണ്. ഫൈറ്റ് ചെയ്യുമ്പോഴും ആ ഡ്രസ് കൃത്യമായി തന്നെ ദേഹത്ത് കിടക്കണം. അത് വലിയ വെല്ലുവിളിയായി. ഞങ്ങള്‍ അത് തുന്നിക്കെട്ടി വച്ചാണ് ചെയ്തത്. പരസ്പരം ഉപദ്രവിക്കാതെ ഫൈറ്റ് ചെയ്യുന്നതും സങ്കീര്‍ണമായിരുന്നു – മിഷേല്‍ പറഞ്ഞു. പൂര്‍ണമായും യഷ് രാജ് സ്പൈ യൂണിവേഴ്സില്‍ വരുന്ന ആദ്യ ചിത്രമാണ് ‘ടൈഗര്‍ 3’ . ടൈഗര്‍ സിന്ദാ ഹേ, വാര്‍, പഠാന്‍ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പഠാന്‍ ആയി ഷാറുഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷാറുഖ് ഖാന്റെ ഫാന്‍ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്ഷന്‍ എന്റര്‍ടെയ്നര്‍ കൂടിയാണ് ടൈഗര്‍ 3.
◾വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എക്സിറ്റ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണുഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത് ടൊവിനോ തോമസ് ആണ്. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം തീര്‍ത്തുമൊരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറാണ്. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. നവാഗതനായ അനീഷ് ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവില്‍ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തീര്‍ത്തും സംഭാഷണമില്ലാതെ, അനിമല്‍ ഫ്‌ളോയില്‍ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷന്‍ സര്‍വൈവല്‍ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്. വിശാകിനെ കൂടാതെ തമിഴ് നടന്‍ ശ്രീറാം, വൈശാഖ് വിജയന്‍, ആഷ്ലിന്‍ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്‌മാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
◾വരാനിരിക്കുന്ന ഏഥര്‍ 450എക്‌സ് എച്ച്ആറിന് 158 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് സൂചന. പുതിയ മോഡലിന്റെ റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ അടങ്ങുന്ന രേഖയിലാണ് ഇക്കാര്യമുള്ളത്. 450എക്‌സ് എച്ച്ആര്‍ എന്നതിലെ എച്ച്.ആര്‍ എന്നത് ‘ഹൈ റേഞ്ചിനെ’യാണ് സൂചിപ്പിക്കുന്നത്. ബാറ്ററിയുടെ കപ്പാസിറ്റി 3.7കിലോവാട്ട്അവര്‍ ആകുമെന്നും പറയുന്നു. നിലവില്‍ വിപണിയിലുള്ള ഏഥര്‍ 450എക്‌സിനേക്കാള്‍ എട്ടു കിലോമീറ്റര്‍ റേഞ്ച് കൂടുതലാണ് (ആകെ 158 കി.മീ) 450എക്‌സ് എച്ച്ആറിന്. 6.4കി.വാട്ട് ആണ് പരമാവധി പവര്‍ ഔട്ട് പുട്ട്. ഇത് ഏഥര്‍ 450 എക്‌സിന് സമാനമാണ്. ഉയരത്തിലും വീല്‍ബേസിന്റെ കാര്യത്തിലും ഏഥര്‍ 450 എക്‌സും ഏഥര്‍ 450എച്ച്ആറും സമാനമാണ്. എന്നാല്‍ നീളത്തില്‍ 450എക്‌സ് എച്ച്ആറിന് 54എംഎം കുറവുണ്ട്. പുതിയ ഏഥര്‍ മോഡലില്‍ റാപ്, സ്‌പോര്‍ട്, റൈഡ്, സ്മാര്‍ട്ട് ഇകോ, ഇകോ എന്നിങ്ങനെ നാല് റൈഡിങ് മോഡുകളാണുള്ളത്. 450എക്‌സിനേക്കാള്‍(1,44,921 രൂപ) നേരിയ വില കൂടുതല്‍ ഏഥര്‍ 450എക്‌സ് എച്ച്ആറിന് പ്രതീക്ഷിക്കുന്നുണ്ട്. നവംബര്‍ ഒന്നു മുതല്‍ പത്തുവരെ ‘ഏഥര്‍ സര്‍വീസ് കാര്‍ണിവെല്‍’ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. 15 പോയിന്റ് ഫ്രീ വെഹിക്കിള്‍ ചെക് അപ്പാണ് ഇതില്‍ പ്രധാനം. ഉപഭോക്താക്കള്‍ക്ക് ലേബര്‍ചാര്‍ജില്‍ 10 ശതമാനവും വാഹനത്തിന്റെ ഭാഗങ്ങളുടെ വിലയില്‍ അഞ്ചു ശതമാനവും കുറവു ലഭിക്കുകയും ചെയ്യും.
◾സാധാരണ നമ്മള്‍ കാണുന്ന, ഗൃഹാതുരത്വം മാത്രം പേറുന്ന ഒരെഴുത്തല്ല ഈ കൃതി. പ്രവാസത്തിന്റെ നേരിട്ടുള്ള, അതിതീക്ഷ്ണമായ യഥാര്‍ത്ഥത്തിനാണ് വവൈകരികതക്കോളും ഭവന ചെയ്യുകയാണ്. യാഥാര്‍ത്ഥ്യത്തിനാണ് വൈകാരികതയെക്കാളും ഭാവനയെക്കാളും പ്രാധാന്യം. ജീവിതത്തിന്റെ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥകളെക്കുറിച്ചാണ് എഴുത്തുകാരന്‍ ആഖ്യാനം ചെയ്യുന്നത്. ഒരു പ്രവാസിയുടെ നെഞ്ചിലെ നെരിപ്പോടിന്റെ ചൂട് തൊട്ടറിയാന്‍ ഇതിലെ താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വായനക്കാരന് സാധിക്കും. വളരെ കയ്യടക്കത്തോടുകൂടി എഴുതിയിരിക്കുന്ന, സാധാരണക്കാരുടെ ഭാഷയില്‍ കൃത്യമായി സംഭവങ്ങളെ കോറിയിട്ടിരിക്കുന്ന, അതിശയോക്തി ഇല്ലാത്ത സത്യസന്ധമായ എഴുത്താണ് ‘ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍’. അഷ്റഫ് അമ്പലത്ത്. ഗ്രീന്‍ ബുക്സ്. വില 152 രൂപ.
◾ഹൊറര്‍ സിനിമ കാണുമ്പോള്‍ തലച്ചോറിലെ എന്‍ഡോര്‍ഫിന്‍, ഡോപ്പമിന്‍ പോലുള്ള ഹോര്‍മോണുകള്‍ ഉണരുകയും ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. എഡിന്‍ബര്‍ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്‌സിറ്റിയെ ന്യൂറോ സൈക്കോളജിസ്റ്റായ ഡോ. ക്രിസ്റ്റന്‍ നോള്‍സ് പറയുന്നത്, ഹൊറര്‍ സിനിമ കാണുമ്പോള്‍ റിലീസ് ആകുന്ന എന്‍ഡോര്‍ഫിന്‍ വേദന സഹിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുമെന്നാണ്. ഭയം നമ്മളെ വേദനയില്‍ നിന്നും ശ്രദ്ധ മാറ്റും. അതുകൊണ്ട് തന്നെ ഹൊറര്‍ സിനിമകള്‍ കാണുമ്പോള്‍ മനസില്‍ നിന്നും മറ്റ് കാര്യങ്ങള്‍ മറക്കും. അഡ്രിനാലില്‍ പോലുള്ള സ്‌ട്രെസ ഹോര്‍മോണ്‍ പുറപ്പെടുവിക്കുമ്പോഴാണ് ഭയം ഉണ്ടാകുന്നത്. ഇതിനൊപ്പം ഹൃദയമിടിപ്പും ശ്രദ്ധയും വര്‍ധിക്കും. സിനിമ അവസാനിക്കുമ്പോള്‍ വലിയൊരും റിലാക്‌സേഷനും കിട്ടുന്നു. എത്ര വലിയ ഭീകര സാഹചര്യമാണെങ്കിലും ഒടുവില്‍ നായകന്‍ രക്ഷപ്പെടുമെന്നത് ആത്മവിശ്വാസം കൂട്ടുമെന്നും ക്രിസ്റ്റന്‍ മോള്‍സ് പറയുന്നു. ഹൊറര്‍ സിനിമ കാണുമ്പോള്‍ മാനസിക സമ്മര്‍ദ്ദവും റിയാലിറ്റിയില്‍ നിന്നും രക്ഷപ്പെടാനും സഹായിക്കുമെന്ന് മിനിയാപൊളിസിലെ ഡേറ്റ അനലിസ്റ്റ് ബ്രയാന്‍ ബിസേരി പറയുന്നു. അതിന് പിന്നിലെ ശാസ്ത്രീയവശം അറിയില്ല. മാനസിക സമ്മര്‍ദ്ദം ഉള്ളപ്പോള്‍ റിയലസ്റ്റിക്കായ സിനികള്‍ കാണാന്‍ തോന്നാറില്ല. ഈ സമയങ്ങളില്‍ ഹൊറര്‍ സിനിമകളാണ് കാണുകയെന്നും അവര്‍ പറഞ്ഞു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.27, പൗണ്ട് – 101.52, യൂറോ – 88.47, സ്വിസ് ഫ്രാങ്ക് – 91.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.62, ബഹറിന്‍ ദിനാര്‍ – 220.91, കുവൈത്ത് ദിനാര്‍ -269.62, ഒമാനി റിയാല്‍ – 216.36, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.60.