ജി. എസ്. ടി വരുമാനം ഒക്ടോബറില്‍ 13 ശതമാനം ഉയര്‍ന്ന് 1.72 ലക്ഷം കോടി രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജി. എസ്. ടി വരുമാനമാണിത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലഭിച്ച 1.87 ലക്ഷം കോടി രൂപയാണ് നിലവിലുള്ള റെക്കാഡ്. ജി. എസ്. ടി വരുമാനമായി 30,062 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതമായി 38,171 കോടി രൂപയും സംയോജിത ജി. എസ്. ടി ഇനത്തില്‍ 91,315 കോടി രൂപയും ലഭിച്ചു. സെപ്തംബറില്‍ 1.66 ലക്ഷം കോടി രൂപയാണ് ജി. എസ്. ടി വരുമാനമായി ലഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം ശരാശരി 1.66 ലക്ഷം കോടി രൂപയാണ് ജി. എസ്. ടി ഇനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത്. മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ ശരാശരി ജി. എസ്. ടി വരുമാനത്തില്‍ 11 ശതമാനം വര്‍ദ്ധനയുണ്ട്. നവരാത്രി ആഘോഷങ്ങള്‍ ഉള്‍പ്പെടെ ഉത്സവകാലം തുടങ്ങിയതോടെ വിപണിയില്‍ ദൃശ്യമായ ഉണര്‍വാണ് ജി. എസ്. ടി വരുമാനം കുത്തനെ കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വ് തുടര്‍ന്നാല്‍ താമസിയാതെ ജി. എസ്. ടി വരുമാനം രണ്ടു ലക്ഷ കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.