‘ആദിപുരുഷി’ന് ശേഷം ബോളിവുഡില്‍ വീണ്ടുമൊരു രാമായണം ഒരുങ്ങുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബിര്‍ കപൂറാണ് രാമന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിനായി രണ്‍ബിര്‍ നോണ്‍വെജും പാര്‍ട്ടികളും മദ്യപാനവും ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ കന്നഡ താരം യഷ് ആണ് രാവണനാകുന്നത്. ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ഹനുമാനായി സണ്ണി ഡിയോള്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. കോടികളാണ് പ്രതിഫലത്തുകയായി സണ്ണി കൈപറ്റുന്നത് എന്നാണ് ഇപ്പോള്‍ എത്തുന്ന വിവരം. 45 കോടിയാണ് രാമായണത്തിന് വേണ്ടി സണ്ണി വാങ്ങുന്നത്. ‘ഗദര്‍ 2’വിന്റെ ഗംഭീര വിജയത്തിന് ശേഷം സണ്ണി പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. 75 കോടിയാണ് താരത്തിന്റെ നിലവിലെ പ്രതിഫലമെങ്കിലും രാമായണത്തിന് വേണ്ടി ഡിസ്‌കൗണ്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 2014 ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂര്‍ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. രാവണനാകാന്‍ 15 ദിവസമാണ് യഷ് അനുവദിച്ചിട്ടുള്ളതെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു.