◾ഗാസയില്‍ കരയുദ്ധവുമായി ഇസ്രയേല്‍. ഇന്നലെ രാത്രിയോടെ സൈനിക ടാങ്കുകള്‍ വടക്കന്‍ ഗാസയിലേക്ക് കടന്നുകയറി. ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍. വ്യോമാക്രമണം നടത്തിയിരുന്ന ഇസ്രയേല്‍ കരയുദ്ധം തുടങ്ങുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
◾സംസ്ഥാന ശിശുക്ഷേമ സമിതി അധ്യക്ഷസ്ഥാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവച്ചു. അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണു രാജിയെന്ന് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു.
◾എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് ലഭിച്ച സഹകരണ രജിസ്ട്രാരാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം കരുവന്നൂര്‍ ബാങ്കില്‍ മാത്രമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സില്‍ എന്തിനാണു ചോദ്യം ചെയ്യുന്നതെന്നു പറയുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.
◾നെല്ലു സംഭരണത്തിനു സപ്ലൈക്കോയ്ക്കു പുറമേ എതാനും സഹകരണ സംഘങ്ങളെകൂടി ചുമതലപ്പെടുത്തിയെന്നു മന്ത്രി ജി ആര്‍ അനില്‍. കര്‍ഷകര്‍ക്ക് പരമാവധി വേഗത്തില്‍ പണം ലഭിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന പി.എസ്. പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത്.
◾സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതിയില്‍. പ്രധാനാധ്യാപകര്‍ക്ക് ലഭിക്കാനുള്ള ലക്ഷങ്ങളുടെ കുടിശിക ഉടന്‍ നല്‍കണമെന്നും തുക മുന്‍കൂര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുക. നിശ്ചിതതുകയേക്കാള്‍ കൂടുതല്‍ ചെലവായാല്‍ ആരു വഹിക്കുമെന്നു വിശദീകരിക്കണമെന്നു സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾സംസ്ഥാനത്ത് ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണമെന്ന നിയമം കേന്ദ്ര നിയമമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 1994 മുതല്‍ നിലവിലുള്ള നിയമമമാണ് ഇത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് രണ്ടു മാസം സമയം നീട്ടി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
◾ദേശീയ നേതൃത്വം ബിജെപിക്കൊപ്പമാണെങ്കിലും കേരളത്തില്‍ ജെഡിഎസ് ഇടതു മുന്നണിയില്‍ തുടരുമെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടി. കര്‍ണാടകയില്‍ ഗൗഡയുമായി വിയോജിച്ച നേതാക്കള്‍ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിലെടുക്കാതെ കോണ്‍ഗ്രസാണ് കര്‍ണാടകയില്‍ സ്ഥിതി വഷളാക്കിയതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
◾സിബിഎസ്ഇ പാഠ പുസ്തകത്തില്‍ ഇന്ത്യക്കു പകരം ഭാരതം എന്നാക്കാനുള്ള കേന്ദ്ര നീക്കം പുരാണങ്ങളെ ആര്‍എസ്എസ് നിര്‍മ്മിത പുരാണങ്ങളാക്കി മാറ്റി, ഹിന്ദുത്വത്തിലേക്കും വര്‍ഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ആര്‍എസ്എസുകാരന്റെ തിട്ടൂരംകൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്നും അദ്ദേഹം പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് കാലത്ത് എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പു നടത്തിയെന്ന് അനില്‍ അക്കര. മൃതദേഹം പൊതിയുന്ന ബാഗ് വാങ്ങുന്നതില്‍പോലും അഴിമതി നടത്തിയെന്നും അനില്‍ അക്കര ആരോപിച്ചു.
◾സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്കു ചുമത്തിയ 19 പൈസ സര്‍ചാര്‍ജ് അടുത്ത മാസവും തുടരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിരക്കു വര്‍ധിപ്പിക്കുന്നതിനു പകരമായാണ് സര്‍ചാര്‍ജ് ചുമത്തിയത്.
◾സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ടിനെതിരേ പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.
◾സംസ്ഥാനത്ത് ശനിയും ഞായറും മഴ കനക്കും. തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കന്‍ തമിഴ്നാട് തീരത്തിനു മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്.
◾ഹൈക്കോടതി വില്‍പന തടഞ്ഞതിനെത്തുടര്‍ന്ന് ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നീക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കീടനാശിനി സാന്നിധ്യമുള്ള അരവണയാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരനില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ, ഭാരതം എന്നീ രണ്ടു പേരുകളും ഭരണഘടനയിലുള്ളതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത സിപിഎം നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് 6.29 കോടി രൂപ അറ്റ ലാഭം. അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാന്‍ അടുത്ത ഞായറാഴച ചേരുന്ന ബാങ്കിന്റെ പൊതുയോഗം തീരുമാനമെടുക്കുമെന്ന് കണ്ണന്‍ പറഞ്ഞു.
◾പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗിന്റെ മനുഷ്യാവകാശ മഹാറാലി ഇന്ന്. കോഴിക്കോട് കടപ്പുറത്താണ് റാലി. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
◾വാളയാര്‍ കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തിലെ ചെമ്പ് കമ്പനിയും തകിടുകളും മോഷ്ടിക്കാന്‍ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാര്‍ കമ്പനി അധികൃതര്‍ പിടികൂടിയിരുന്നു.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 27 വര്‍ഷം തടവുശിക്ഷ. പെണ്‍കുട്ടിയെ മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചതിനു മുളയം കൂട്ടാല കൊച്ചുപറമ്പില്‍ അരുണ്‍ (32), ഭാര്യാമാതാവ് മാന്ദാമംഗലം മൂഴിമലയില്‍ ഷര്‍മിള (48) എന്നിവരെയാണു പോക്സോ കോടതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്.
◾കോട്ടയം വാകത്താനത്ത് ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. പൂവന്‍തുരുത്ത് സ്വദേശി എം.ജെ സാമുവേല്‍ ആണ് മരിച്ചത്. കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ബൈക്ക് ഓടിച്ച കുറിച്ചി സ്വദേശി ഷൈജു ജേക്കബിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾പത്തനംതിട്ട കുന്നന്താനത്ത് ഒരു വര്‍ഷമായി അകന്നു കഴിയുന്ന ഭാര്യയെ കുത്തക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.
◾എറണാകുളം കുറുപ്പുംപടിയില്‍ റോഡരികിലെ മരത്തില്‍ ലോട്ടറി വില്പനക്കാരനായ യുവാവ് തൂങ്ങി മരിച്ചു. കുറുപ്പുംപടി വട്ടപ്പറമ്പില്‍ ബാബു ആണ് മരിച്ചത്.
◾രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതാസ്റയുടെ വസതിയില്‍ റെയ്ഡ് നടത്തുന്നത്. സ്വതന്ത്ര എംഎല്‍എ ഓം പ്രകാശ് ഹുഡ്‌ലയുടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്.
◾എന്‍സിഇആര്‍ടി സാമൂഹികപാഠപുസ്തകത്തില്‍ ഇന്ത്യയെ ഒഴിവാക്കി ഭാരതം എന്നാക്കാനുള്ള എന്‍സിഇആര്‍ടി സോഷ്യല്‍ സയന്‍സ് പാനലിന്റെ ശുപാര്‍ശ വിവാദമായിരിക്കേ, അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാക്കണമെന്ന് എന്‍സിഇആര്‍ടി അദ്ധ്യക്ഷന്‍ ദിനേശ് സക്ലാനി വിശദീകരിച്ചു.
◾കര്‍ണ്ണാടകയില്‍ ചിക്കബെല്ലാപുരയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ടാറ്റാ സുമോ ഇടിച്ചുകയറി 12 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ മൂന്നു സ്ത്രീകളും ഒമ്പതു പുരുഷന്മാരുമാണ് മരിച്ചത്.
◾അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവയ്പുണ്ടായത്. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് അക്രമി. ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ മനോരോഗ കേന്ദ്രത്തില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് – ശ്രീലങ്ക മത്സരം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.
◾2030ഓടെ ജപ്പാനെയും ജര്‍മ്മനിയെയും പിന്തള്ളി ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രമുഖ സ്റ്റോക്ക് മാര്‍ക്കറ്റ് സേവനദാതാക്കളായ എസ് ആന്‍ഡ് പിയുടെ ഗവേഷണ വിഭാഗമായ എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. നിലവില്‍ 3.7 ലക്ഷം കോടി ഡോളര്‍ മൂല്യവുമായി അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. 2030 ഓടെ മൂല്യം ഇരട്ടിയോളം വളര്‍ന്ന് 7.3 ലക്ഷം കോടി ഡോളറാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജപ്പാനെ പിന്തള്ളി 2030ഓടെ ഏഷ്യ-പസഫിക്കിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കും. ഏറ്റവും വലിയ ഏഷ്യന്‍ സമ്പദ്വ്യവസ്ഥയായി ചൈന തുടരും. അമേരിക്ക, ചൈന എന്നിവ യഥാക്രമം ലോകത്തെ ഏറ്റവും വലിയ ഒന്നും രണ്ടും സാമ്പത്തികശക്തികളെന്ന സ്ഥാനങ്ങളും നിലനിറുത്തും. വ്യാവസായിക, ഡിജിറ്റല്‍ രംഗങ്ങളിലെ കുതിപ്പാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ നെടുംതൂണുകളാവുക. വാഹനം, ഇലക്ട്രോണിക്‌സ്, കെമിക്കല്‍ തുടങ്ങിയ മാനുഫാക്ചറിംഗ് മേഖലകളിലും അടിസ്ഥാനസൗകര്യ രംഗത്തും സമീപകാലത്ത് കാഴ്ചവച്ച കുതിപ്പും സേവന മേഖലകളായ ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, അസറ്റ് മാനേജ്‌മെന്റ്, ഹെല്‍ത്ത്‌കെയര്‍, ഐ.ടി, ലോജിസ്റ്റിക്‌സ് മേഖലകളിലെ വളര്‍ച്ചയും ഇന്ത്യക്ക് കരുത്താണ്. ഇന്റര്‍നെറ്റിന്റെയും 5ജി നെറ്റ്വര്‍ക്ക്, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയുടെയും ഡിജിറ്റല്‍ ഇടപാടുകളുടെയും വ്യാപനവും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. 2022-23ല്‍ 7,100 കോടി ഡോളറിന്റെ വിദേശനിക്ഷേപമാണ് നേരിട്ട് ഇന്ത്യയിലേക്ക് ഒഴുകിയത്. 2003-04 വര്‍ഷത്തെ 400 കോടി ഡോളറിനേക്കാള്‍ 18 മടങ്ങ് അധികം. ഇന്ത്യ 2026ല്‍ തന്നെ ജര്‍മ്മനിയെ പിന്നിലാക്കി നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് നേരത്തേ അന്താരാഷ്ട്ര നാണ്യനിധി അഭിപ്രായപ്പെട്ടിരുന്നു. 2027ല്‍ ജപ്പാനെയും പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയുമാകും. 6 ലക്ഷം കോടി ഡോളര്‍ ജി.ഡി.പി മൂല്യമെന്ന നേട്ടം 2028ല്‍ ഇന്ത്യ സ്വന്തമാക്കുമെന്നും ഐ.എം.എഫ് പറയുന്നു.
◾ലോക പ്രശസ്ത ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം അവരുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മൊബൈല്‍ ചിപ്സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ലോഞ്ച് ചെയ്തു. സാംസങ് എസ് 23 സീരീസ്, വണ്‍പ്ലസ് 11 അടക്കം വിവിധ കമ്പനികളുടെ പ്രീമിയം ഫോണുകള്‍ക്ക് കരുത്ത് പകര്‍ന്ന സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ന്റെ പിന്‍ഗാമിയാണ് 8 ജെന്‍ 3. 4എന്‍എം പ്രൊസസിങ് സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണ് പുതിയ ചിപ്സെറ്റ്. നിരവധി പുതുമകളുമായി എത്തുന്ന പ്രൊസസറില്‍, എടുത്തുപറയേണ്ടത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. ക്വാല്‍കോം എഐ എഞ്ചിനോടുകൂടിയാണ് 8 ജെന്‍ 3 എത്തുന്നത്. ചാറ്റ്ജിപിടി, ഗൂഗിള്‍ ബാര്‍ഡ് പോലുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ ഉള്‍പ്പടെ വിവിധ ജനറേറ്റീവ് എഐ മോഡലുകള്‍ പിന്തുണയ്ക്കുന്ന എഐ എഞ്ചിനാണിത്. ഇതിലെ ക്വാല്‍കോം ഹെക്‌സഗണ്‍ എന്‍പിയു 98 ശതമാനം വേഗവും 40 ശതമാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. 5ജി പിന്തുണയുള്ള ചിപ്പില്‍ വൈഫൈ ഏഴാം പതിപ്പും ഡ്യുവല്‍ ബ്ലൂടൂത്ത് സംവിധാനവുമുണ്ട്. അതുപോലെ, അനുയോജ്യമായ ഡിസ്‌പ്ലേകളില്‍ 240 എഫ്പിഎസ് വരെയുള്ള ഗെയിമിങ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. പുതിയ അഡ്രിനോ ജിപിയു ഏറ്റവും ഗംഭീരമായ ഗെയിമിങ് അനുഭവമാകും നല്‍കുക. ഷഓമി 14 സീരീസ് – ഏറ്റവും പുതിയ ക്വാല്‍കോം ചിപ്സെറ്റുമായി എത്തുന്ന ആദ്യത്തെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഷഓമിയുടേതാകും. കൂടാതെ വണ്‍പ്ലസ് 12 സീരീസ്, ഒപ്പോ ഫൈന്‍ഡ് എക്സ് 7 പ്രോ, സാംസങ് എസ്24 സീരീസ്, ഐകൂ 12, വിവോ എക്സ് 100 പ്ലസ്, റിയല്‍മി ജിടിഎസ് പ്രോ എന്നിവയിലുമുണ്ടാകും.
◾രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍. എസ്. എസ്) നൂറുവര്‍ഷത്തെ ചരിത്രം വെബ് സീരീസായി പുറത്തുവരുന്നു. നാഷണല്‍ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍ ചേര്‍ന്നാണ് സീരീസ് ഒരുക്കുന്നത്. ‘വണ്‍ നാഷന്‍’ എന്നാണ് വെബ് സീരീസിന് പേരിട്ടിരിക്കുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍, വിവേക് രഞ്ജന്‍ അഗ്നിഹോത്രി, ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറാ, സഞ്ജയ് പുരാന്‍ സിംഗ് ചൌഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ‘ഇന്ത്യയെ ഒറ്റ രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ കഷ്ടപ്പെട്ട, ഇന്ത്യന്‍ ചരിത്രത്തില്‍ പറയപ്പെടാതെ പോയ ഹീറോകളെയും മറന്നു കളഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തയുമാണ് ‘വണ്‍ നാഷന്‍’ എന്ന വെബ് സീരീസിലൂടെ അവതരിപ്പിക്കുന്നത്.” പ്രസ് മീറ്റില്‍ വിവേക് അഗ്നിഹോത്രി പറഞ്ഞു. 2025 ല്‍ നൂറു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ബി. ജെ. പിയുടെ പോഷക സംഘടനയായ ആര്‍. എസ്. എസ്. അതുകൊണ്ട് തന്നെ സംഘടന നൂറു വര്‍ഷം തികയ്ക്കുന്ന വര്‍ഷമോ അതിനു മുന്‍പോ സീരീസ് പ്രദര്‍ശിപ്പിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷ്ണു വര്‍ദ്ധന്‍ ഇന്ദുരി, ഹിതേഷ് താക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് പ്രൊഡ്യൂസ് ചെയ്യുന്നത്.
◾ശ്രീനാഥ് ഭാസിയെ പ്രധാനകഥാപാത്രമാക്കി നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആസാദി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍ . മലയാള സിനിമയിലെ ആക്ഷന്‍ നായികയായിരുന്ന വാണി വിശ്വനാഥ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ആസാദി. വാണി വിശ്വനാഥിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയില്‍ ശക്തമായ വനിതാ പൊലീസ് വേഷങ്ങളില്‍ തിളങ്ങി കയ്യടി വാങ്ങിയിട്ടുള്ള താരമാണ് വാണി വിശ്വനാഥ്. പുതിയ സിനിമയിലും വാണി പ്രധാനപ്പെട്ട ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സംവിധായകന്‍ ജോ ജോര്‍ജ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ അന്‍പതാമത് ചിത്രം കൂടിയാണ് സാഗര്‍ തിരക്കഥയെഴുതുന്ന ആസാദി. ലാല്‍, സൈജു കുറുപ്പ്, രവീണ രവി, ടി. ജി രവി, രാജേഷ് ശര്‍മ, ജിലു ജോസഫ് തുടങ്ങിയവരും അണിനിരക്കുന്നു. ഹരി നാരായണന്റെ വരികള്‍ക്ക് വരുണ്‍ ഉണ്ണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
◾നവരാത്രി ആഘോഷത്തിനിടെ ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ വീട്ടിലേക്ക് പുതിയൊരു അതിഥിയെത്തി. നാലര കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്‌നിക. മനോഹരമായ ചുവപ്പു നിറത്തിലുള്ള ഈ സൂപ്പര്‍കാര്‍ ശ്രദ്ധ കപൂര്‍ തന്നെ ഓടിക്കുന്ന വിഡിയോ വൈറലാണ്. കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനി ഇന്ത്യയില്‍ ഹുറാക്കാന്‍ ടെക്‌നിക പുറത്തിറക്കിയത്. സ്റ്റാന്‍ഡേഡ് ഇവിഒയെ വച്ചു നോക്കുമ്പോള്‍ കൂടുതല്‍ കരുത്തുള്ള മോഡലാണ് ഹുറാക്കന്‍ ടെക്‌നിക. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഹുറാക്കാനുകളില്‍ ഏറ്റവും കരുത്തുള്ള മോഡലെന്ന വിശേഷണം ചേരുക അഞ്ചു കോടി രൂപ വിലയുള്ള എസ്ടിഒക്കാണ്. 2022 ഏപ്രിലിലാണ് ഹുറാക്കാന്‍ ടെക്‌നിക ആഗോളതലത്തില്‍ ലംബോര്‍ഗിനി പുറത്തിറക്കിയത്. 640വു, 5.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് വി10 എന്‍ജിനാണ് കരുത്ത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ടെക്‌നികയിലുള്ളത്. റിയര്‍ വീല്‍ സ്റ്റീറിങും കാര്‍ബണ്‍ സെറാമിക് ബ്രേക്കുമുള്ള വാഹനത്തിന് 100 കിലോമീറ്ററിലെത്താന്‍ 3.2 സെക്കന്‍ഡ് മതി. 200 കിലോമീറ്റര്‍ വേഗതയിലേക്ക് 9.1 സെക്കന്‍ഡില്‍ കുതിച്ചെത്തും. പരമാവധി വേഗം മണിക്കൂറില്‍ 325 കിലോമീറ്ററാണ്.
◾പാടുന്നത് തികച്ചും അടിസ്ഥാനപരമായ മനുഷ്യഭാവങ്ങളെക്കുറിച്ചാണ്. പേടി പോലെ. ഹിംസപോലെ. പ്രകൃതിയുടെ നിതാന്ത സാന്നിദ്ധ്യത്തിന്റെ ശീതള സാന്ത്വനംപോലെ. വാക്കുകള്‍ ഇവിടെ സ്വയം ചലിക്കുന്നു. ആ ചലനത്തിന്റെ താളമാണ് ഈ കവിതകളില്‍ ആസ്വദിക്കുന്നത്. ഈ കവിതകളില്‍ സ്‌നേഹമുണ്ട്, മനുഷ്യാവസ്ഥയുടെ സങ്കടമുണ്ട്, ഭാവിയെക്കുറിച്ചുള്ള ഭയമുണ്ട്, ചിലപ്പോള്‍ പരിഹാസത്തിന്റെ ഉപ്പും രോഷത്തിന്റെ എരിവും ദുരനുഭവങ്ങളുടെ പുളിയുംഗിരീഷ് പുലിയൂര്‍ എതിര്‍പ്പിന്റെ ചവര്‍പ്പുമുണ്ട്. എല്ലാം നാം അനുഭവിക്കുന്നതോ, നടക്കുന്നതിനെക്കാളേറെ നൃത്തം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഭാഷയില്‍. ‘കരിങ്കുയിലും കണിവെള്ളരിയും’. ഗിരീഷ് പുലിയൂര്‍. ഡിസി ബുക്സ്. വില 162 രൂപ.
◾ബീഫ്, മട്ടന്‍, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് ഏറെ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നതായി ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആഴ്ചയില്‍ രണ്ടു തവണയിലേറെ റെഡ് മീറ്റ് കഴിക്കുന്നത് രോഗ സാധ്യത കൂട്ടിയേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ 2,16,695 പേരുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ചോദ്യോത്തരങ്ങളിലൂടെ ഇവരുടെ ഭക്ഷണക്രമവും പല തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്റെ ആവൃത്തിയും രണ്ടു മുതല്‍ നാലു വരെ വര്‍ഷം കൂടുമ്പോള്‍ ഗവേഷകര്‍ വിലയിരുത്തി. 36 വര്‍ഷം നീണ്ട പഠനകാലയളവില്‍ 22,000 പേര്‍ ടൈപ്പ് 2 പ്രമേഹ ബാധിതരായി. സംസ്‌കരിച്ചതും അല്ലാത്തതുമായ റെഡ് മീറ്റിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇതില്‍നിന്ന് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ റെഡ് മീറ്റ് കഴിക്കുന്നവര്‍ക്ക് തീരെ കഴിക്കാത്തവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹ സാധ്യത 62 ശതമാനം അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഓരോ തവണയും സംസ്‌കരിച്ച റെഡ് മീറ്റ് കഴിക്കുമ്പോഴും പ്രമേഹ സാധ്യത 46 ശതമാനം കൂടുന്നതായും ഇവര്‍ കണ്ടെത്തി. സംസ്‌കരിക്കാത്ത റെഡ് മീറ്റ് ഓരോ തവണ അധികം കഴിക്കുന്നത് പ്രമേഹ സാധ്യത 24 ശതമാനവും വര്‍ദ്ധിപ്പിക്കുന്നു. റെഡ് മീറ്റിന് പകരം നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍ പോലുള്ള സസ്യാധിഷ്ഠിത പ്രോട്ടീന്‍ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത 30 ശതമാനം കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റെഡ്മീറ്റിന് പകരം പാലുത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത 22 ശതമാനം കുറയ്ക്കുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.23, പൗണ്ട് – 100.53, യൂറോ – 87.75, സ്വിസ് ഫ്രാങ്ക് – 92.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.39, ബഹറിന്‍ ദിനാര്‍ – 220.76, കുവൈത്ത് ദിനാര്‍ -269.08, ഒമാനി റിയാല്‍ – 216.21, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.23.