ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഗാസയിലേക്ക് ബഹ്റൈന്റെ ആദ്യത്തെ സഹായം അയച്ചു. ബഹ്റൈൻ ഭരണാധികാരി ഹിസ് മെജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനും വേണ്ടിയുള്ള ബഹ്ററൈൻ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലാണ്
പലസ്തീനിലേക്ക് സഹായം എത്തിച്ചത്. 40 ടണ്ണോളം വരുന്ന മെഡിക്കൽ സാമഗ്രികളും, ഭക്ഷണവും, ദുരന്ത നിവാരണ സാമഗ്രികളും ഉൾപ്പെടെയുള്ള സഹായമാണ് ബഹ്റൈൻ കഴിഞ്ഞ ദിവസം അയച്ചത്.