മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പൊലീസ് സ്റ്റേഷനില്‍ വിനായകന് എത്തിയത് മദ്യപിച്ചാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധനയില്‍ വിനായകന് മദ്യപിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. പൊതുയിടത്തില്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനും സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് വിനായകനുള്ളത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റിൽ
