പലസ്തീന് സഹായവുമായി ഇന്ത്യന്‍ വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു. അവശ്യമരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉള്‍പ്പടെ 6.5 ടണ്‍ സാധനങ്ങള്‍ എത്തിക്കും. ഈജിപ്ത് റഫാ അതിര്‍ത്തി തുറന്നതോടെ മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകളും ഗാസയിലെത്തി. എന്നാല്‍ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ വലയുന്ന 23 ലക്ഷം ജനങ്ങള്‍ക്ക് ഇത് മതിയാകില്ലെന്നും പ്രതിദിനം നൂറ് ട്രക്ക് സഹായമെന്ന നിലയിലെങ്കിലും എത്തിക്കേണ്ടതുണ്ടെന്നും യുഎന്‍ വ്യക്തമാക്കിയിരുന്നു.