*1985ലെ മികച്ച ജനപ്രിയ സിനിമ ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ പരീക്ഷണ ദൗത്യം വിജയം. ഒമ്പതു മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു.
◾തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെയും അതുപോലുള്ള സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചു. ബോര്‍ഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ പേരിലോ ക്ഷേത്രഭൂമിയില്‍ ഉപദേശകസമിതികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചു.
◾കേരള ഘടകത്തെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്‌കതയാണെന്ന് ജെഡിഎസ് നേതാവും എച്ച് ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി. ജനതാദള്‍ എസ് എന്‍ഡിഎയില്‍ ചേര്‍ന്നിട്ടും കേരള ഘടകത്തെ എല്‍ഡിഎഫില്‍ നിലനിര്‍ത്തിയതില്‍ പിണറായിയോട് അദ്ദേഹം നന്ദി പറഞ്ഞു. ജെഡിഎസ്- ബിജെപി സഖ്യത്തിന് പിണറായി വിജയന്‍ അനുമതി നല്‍കിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
*ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ പൂജാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ പൂജാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.
◾വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടറുട വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
◾ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യാജ നിയമന തട്ടിപ്പു കേസിലെ രണ്ടാം പ്രതി ലെനിന്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതി തള്ളി. ഹരിദാസിന്റെ മരുമകള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയെന്നും ഒന്നും രണ്ടും പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ പണം അയപ്പിച്ചു എന്നുമാണ് പ്രോസിക്യുഷന്‍ കേസ്.
◾കേരളത്തിലും തമിഴ്നാട്ടിലും തുലാവര്‍ഷം തുടങ്ങി. അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾വാഗമണ്ണില്‍ 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചുവിറ്റ കേസിന്റെ അന്വേഷണം വിജിലന്‍സിനു കൈമാറി. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികളാണ്. പൂപ്പാറയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറാന്‍ തിരിമറി നടത്തിയ സംഭവത്തിലും വിജിലന്‍സ് കേസെടുത്തു.
◾കണ്ണൂരില്‍ ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്തു. സ്റ്റേജില്‍ കയറി നൃത്തം ചെയ്തതു തടഞ്ഞപ്പോഴാണ് മേയര്‍ അഡ്വ. ടി.ഒ. മോഹനനു മര്‍ദനമേറ്റത്. സംഭവത്തില്‍ അലവില്‍ സ്വദേശി ജബ്ബാറിനെ അറസ്റ്റ് ചെയ്തു.
◾വയനാട് സുല്‍ത്താന്‍ ബത്തേരി ആറാം മൈലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
◾മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്നു മരിച്ച നിലയില്‍. തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ പുറത്തൂര്‍ സ്വദേശി സ്വാലിഹാണു മരിച്ചത്. കാലുകളില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. കൊലപാതകമെന്നു പോലീസ്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തൃശൂരില്‍ കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വരവൂര്‍ സ്വദേശി രമേഷിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. സഹോദരന്‍ രാഗേഷിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുന്നംകുളം വെള്ളറക്കാട് മനപ്പടിയിലാണ് അപകടം ഉണ്ടായത്.
◾പെരുമ്പാവൂരില്‍ മൂന്നര വയസുകാരിക്കുനേരെ ലൈംഗികാതിക്രമം. പ്രതികളും ആസാം സ്വദേശികളുമായ സജാലാല്‍, ഉബൈദുള്ള എന്നിവരെ പോലീസ് പിടികൂടി. ബലാല്‍സംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിഥി തൊഴിലാളികളുടെ കുഞ്ഞിനുനേരെയാണ് ലൈംഗികാതിക്രമമുണ്ടായത്.
◾പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് 53 കാരനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റു ചെയ്തു. പാകിസ്ഥാന്‍ വംശജനായ ഇയാള്‍ 10 വര്‍ഷം മുമ്പ് ഇന്ത്യന്‍ പൗരത്വം നേടിയിരുന്നു. ആനന്ദിലെ താരാപൂര്‍ സ്വദേശിയായ ലാഭ് ശങ്കര്‍ മഹേശ്വരിയെയാണ് എടിഎസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
◾ഡല്‍ഹിയില്‍ സ്വിസ് വനിത കൊല്ലപ്പെട്ടു. തിലക് നഗറിനു സമീപത്തെ സ്‌കൂളിനരികില്‍ ലെന ബര്‍ഗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലയാളിയെന്നു സംശയിക്കുന്ന ഗുര്‍പ്രീത് സിംഗ് അറസ്റ്റിലായി. ഇയാളില്‍നിന്ന് രണ്ടു കോടിയോളം രൂപ കണ്ടെത്തി.
◾കാനഡയുടെ 41 നയതന്ത്രപ്രതിനിധികളെ ഇന്ത്യയില്‍നിന്നു തിരിച്ചുവിളച്ച സംഭവത്തില്‍ ഇന്ത്യക്കെതിരേ അമേരിക്കയും ബ്രിട്ടനും. ഇന്ത്യ വിയന്ന കണ്‍വന്‍ഷന്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന ജസ്റ്റിന്‍ ട്രൂഡോയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കോണ്‍സുലേറ്റുകളിലെ പ്രവര്‍ത്തനം കുറക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും നിജ്ജറുടെ കൊലപാതകത്തില്‍ കാനഡ തെളിവു നല്‍കിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
◾നാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് ഇന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നു. നവാസ് ഷെരീഫ് നവംബര്‍ 2019-ലാണ് ചികിത്സയ്ക്കായി ലാഹോര്‍ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്കു പോയത്.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍സണ്ട്സിനെതിരെ ശ്രീലങ്കക്ക് 263 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ നെതര്‍ലണ്ട്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു.
◾ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ വന്‍ ഇടിവ്. ടെസ്ലയുടെ മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് കമ്പനിയുടെ സ്റ്റോക്ക് പ്രകടനത്തെ സാരമായി ബാധിച്ചതോടെയാണ് മസ്‌കിന്റെ സമ്പത്തില്‍ ഒറ്റ ദിവസം കൊണ്ട് ഇത്ര വലിയ ഇടിവുണ്ടായിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് മസ്‌കിന് നഷ്ടമായത് 16 മില്യണ്‍ ഡോളറാണ്. ആകെ 210 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലേ ഏറ്റവും ധനികനായ വ്യക്തിയായ മസ്‌കിന് ടെസ്ലയില്‍ 13 ശതമാനം ഓഹരിയുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം ടെസ്ലയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുത്തനെ ഇടിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ആസ്തി ഇപ്പോഴും ലോകത്തിലെ രണ്ടാമത്തെ ധനികനായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെക്കാള്‍ 55 ബില്യണ്‍ ഡോളര്‍ അധികമാണ്. 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ഫലങ്ങളുടെ ചുവടുപിടിച്ച് ടെസ്ലയുടെ ഓഹരി വില 9.3 ശതമാനം ഇടിഞ്ഞതിനാലാണ് മസ്‌കിന്റെ ആസ്തി ഈ നിലയില്‍ താഴേക്ക് പോയത്. ടെസ്ലയുടെ വരുമാനവും വില്‍പ്പനയും സംബന്ധിച്ച കണക്കുകൂട്ടലുകള്‍ പാലിക്കാന്‍ കഴിയാതെ വന്നതാണ് ഈ മാന്ദ്യത്തിന് കാരണം. ഈ വര്‍ഷം ആദ്യമായാണ് ടെസ്ലയില്‍ ത്രൈമാസ വില്‍പ്പന ഇടിവ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം 435,059 വാഹനങ്ങളാണ് കമ്പനി വിതരണം ചെയ്തത്. അതേസമയം ടെസ്ലയുടെ വാഹനങ്ങളില്‍ ഉണ്ടായ വിലക്കുറവ് കാരണം ലാഭം നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വെല്ലുവിളികള്‍ക്കിടയിലും 2023ല്‍ മസ്‌കിന്റെ സമ്പത്ത് 71 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നിരുന്നു. ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിര്‍മ്മാതാവ് എന്ന നിലയില്‍ കമ്പനി ഇപ്പോഴും അതിന്റെ സ്ഥാനം നിലനിര്‍ത്തുന്നു. മുന്‍ നിശ്ചയിച്ചതിലും ഏകദേശം രണ്ട് വര്‍ഷങ്ങള്‍ വൈകിയാണെങ്കിലും നവംബറില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൈബര്‍ട്രക്കുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി.
◾ബിഗ് ബില്യണ്‍ ഡേ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലുകളിലൂടെ ഫ്ലിപ്കാര്‍ട്ടും ആമസോണും ഇന്ത്യയില്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് വില്‍പന. കഴിഞ്ഞ ദിവസം സമാപിച്ച വില്‍പ്പനയില്‍ ആപ്പിള്‍ ഐഫോണുകള്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. സെയിലിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ഐഫോണ്‍ വില്‍പ്പന 1.5 ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിലധികം വളര്‍ച്ച. ആദ്യ 48 മണിക്കൂറിനുള്ളില്‍ ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും വിറ്റഴിച്ച ഫോണുകളില്‍ 80 ശതമാനവും 5ജി ശേഷിയുള്ളവയായിരുന്നു. പ്രീമിയം ശ്രേണിയിലുള്ള ഫോണുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വലിയ വളര്‍ച്ചയാണ് ഫ്ലിപ്കാര്‍ട്ട് നേടിയത്. ഐഫോണ്‍ 14, ഗാലക്‌സി എസ് 21 എഫ്ഇ എന്നീ മോഡലുകളാണ് പ്രീമിയ കാറ്റഗറിയില്‍ ഫ്ലിപ്കാര്‍ട്ട് കൂടുതല്‍ വിറ്റഴിച്ചത്. അതേസമയം ആമസോണില്‍, പ്രീമിയം സെഗ്മെന്റ് വളര്‍ച്ച ഏകദേശം 200 ശതമാനമാണ്. ഐഫോണ്‍ 13, ഗാലക്‌സി എസ് 23 എഫ്ഇ എന്നീ മോഡലുകളാണ് കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡല്‍. ഈ വര്‍ഷം ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ 12 എന്നീ മോഡലുകള്‍ക്ക് ഉയര്‍ന്ന ഡിമാന്റാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 13-ന് മാത്രമായിരുന്നു കൂടുതല്‍ ഡിമാന്റുണ്ടായിരുന്നത്. സാംസങ് ഗാലക്‌സി എസ് 21 എഫ്ഇക്കും ഏറെ ആവശ്യക്കാരുണ്ടായി. ഫ്ലിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം മോഡല്‍ വിറ്റുതീര്‍ന്നിരുന്നു. 10,000-15,000 രൂപ വിലയുള്ള 5ജി ഫോണുകള്‍ ഇപ്രാവശ്യം വമ്പന്‍ വില്‍പനയാണ് നേടിയത്. റിയല്‍മി നാര്‍സോ 60എക്സ്, ഗാലക്സി എം14 5ജി, എം34 5ജി എന്നിവ ആമസോണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടവയാണ്, അതേസമയം വിവോ ടി2എക്സ് ഫ്ലിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടു.
◾ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 27 ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങള്‍ അണിനിരക്കുന്നു. പ്രധാന വേഷം ചെയ്യുന്ന ആസിഫ് അലിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ് ഹരിഹരന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നെടുത്ത ഓര്‍മ്മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിലൂടെ പറയുന്നത്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. എം ജയചന്ദ്രന്‍, പി ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
◾രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി കളക്ഷന്‍ നേടി ‘ലിയോ’ കുതിക്കുന്നു. ലോകേഷ് കനകരാജ്-വിജയ് കോമ്പോ ആഘോഷമാക്കുകയാണ് ആരാധകര്‍. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരാണ് ലിയോ 200 കോടി ക്ലബ്ബിലെത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുതുചരിത്രമാണ് ഓപ്പണിംഗ് ഡേ കളക്ഷനില്‍ ലിയോ കുറിച്ചത്. 148.5 കോടി കളക്ഷനാണ് ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ നേടിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഇതോടെ 2023ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ തന്നെ ആദ്യ ദിന കളക്ഷനില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ലിയോ. ഇതുവരെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നത് ഷാരുഖിന്റെ ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങളാണ്. പഠാന്‍ 106 കോടിയും ജവാന്‍ 129 കോടിയുമാണ് ആദ്യദിനം നേടിയത്. ഈ റെക്കോര്‍ഡാണ് ഒറ്റ ദിവസം കൊണ്ട് ലിയോ തിരുത്തി കുറിച്ചത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ചിത്രത്തിനായി 200 കോടി രൂപ വിജയ് പ്രതിഫലം വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
◾അടുത്തിടെ ഏറെ ഹൈപ്പോടെ പുറത്തിറക്കിയ ഫൈവ് ഡോര്‍ ജിംനിയ്ക്ക് ഒരുലക്ഷം രൂപയുടെ കിഴിവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി ഇന്ത്യ. നാല് മാസം മുന്‍പാണ് ഈ എസ്യുവി ഗ്ലാമര്‍ വിഭാഗമായ ഓഫ്‌റോഡ് വിപണിയില്‍ പ്രവേശിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ നെക്‌സ ഔട്ട്ലെറ്റ് വഴിയാണ് വാഹനം വില്‍ക്കുന്നത്. മാരുതി സുസുക്കി ജിംനി ജനപ്രിയ വാഹനമായ മഹീന്ദ്ര ഥാറിന്റെ മുഖ്യ എതിരാളിയാണ്. ജൂണ്‍ മുതല്‍ മാരുതി ജിംനിയുടെ 12,604 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇതേ കാലയളവില്‍ മഹീന്ദ്ര ഥാറിന്റെ 20,532 യൂണിറ്റുകളും ഉപഭോക്താക്കളിലേക്ക് എത്തി. ഥാറിന്റെ 5,100 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസം 3,100 യൂണിറ്റുകളാണ് ജിംനിയുടെ ശരാശരി വില്‍പ്പന. എന്‍ട്രി ലെവല്‍ സീറ്റ, ടോപ്പ്-സ്പെക്ക് ആല്‍ഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ജിംനി ലഭ്യമാണ്. വിവിധ ഡീലര്‍ഷിപ്പ് ഉറവിടങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, സീറ്റ വേരിയന്റിന് 50,000 രൂപയുടെ മുന്‍കൂര്‍ കിഴിവും 50,000 രൂപയുടെ ലോയല്‍റ്റി ബോണസും ഉണ്ട്. ഇതിനകം മാരുതി കാര്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി ബോണസ് ലഭിക്കും. 105പിഎസ് പരമാവധി കരുത്തും 134എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന കെ15ബി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ജിംനിയുടെ ഹൃദയഭാഗത്ത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് എംടി, 4സ്പീഡ് എടി എന്നിവ ഉള്‍പ്പെടുന്നു.
◾ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തീവ്രമായ അന്തരവും അര്‍ത്ഥശൂന്യമായ വര്‍ഗ്ഗസംഘര്‍ഷവും ചിത്രീകരിക്കുന്ന ഈ കൃതിക്ക് അറബിയിലെ ആദ്യകാല സോഷ്യല്‍ സറ്റയറുകളില്‍ പ്രമുഖ സ്ഥാനമുണ്ട്. തെറ്റിയ വഴികള്‍ അവസാനിപ്പിച്ച് മാന്യമായൊരു തൊഴിലെടുക്കാന്‍ ശ്രമിക്കുന്ന മല്ലീം എന്ന ദരിദ്രനായ ചെറുപ്പക്കാരന്റെയും അധികാരത്തിലും സമ്പന്നതയിലും കഴിയുന്ന അഹ്‌മദ് പാഷയുടെ ആദര്‍ശവാദിയായ മകന്‍ ഖാലിദിന്റെയും ജീവിതം എങ്ങനെയാണ് വിധിയുടെ വിളയാട്ടത്തില്‍ ഗതി മാറി അലയുന്നതെന്ന് ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ആദില്‍ കാമില്‍. മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കൊപ്പം കമ്മ്യൂണിസത്തിന്റെ പരാജയം കൂടി വരച്ചിടുന്നുണ്ട് എഴുത്തുകാരന്‍. സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളൊക്കെയും അസംബന്ധനാടകങ്ങളായി കലാശിക്കുന്ന കാഴ്ചകളാണ് മല്ലീമും ഖാലിദും ഒരുമിച്ചും പിന്നെ തനിച്ചും കടന്നുപോകുന്ന പാതകള്‍ കാണിച്ചുതരുന്നത്. അറബിയില്‍നിന്നും നേരിട്ടുള്ള വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ്. ‘മല്ലീം എന്ന വിസ്മയം ഒരു കെയ്റോ ഗാഥ’. ആദില്‍ കാമില്‍. ഗ്രീന്‍ ബുക്സ്. വില 256 രൂപ.
◾ചില സ്വപ്നങ്ങള്‍ കണ്ട് ഉറക്കത്തില്‍ കരയാറുണ്ടോ? രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്ത് സ്വപ്നമാണ് കണ്ടതെന്ന് പോലും പലര്‍ക്കും ഓര്‍മ്മ ഉണ്ടാവില്ല. എന്നാല്‍ ഇത് പതിവായാല്‍ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. കണ്ണീരോടെ ഉറക്കം ഉണരുന്നതിന്റെ അസ്വസ്ഥത നമ്മളെ ആശയക്കുഴപ്പത്തിലാക്കും. മാനസികാരോഗ്യ പ്രശ്നങ്ങളുടെ മുന്നോടിയായാണ് ഉറക്കത്തില്‍ കരച്ചില്‍ അനുഭവപ്പെടുന്നത്. ഉത്കണ്ഠ, പരിഹരിക്കപ്പെടാതെ കിടക്കുന്ന ട്രോമ ഉപബോധ മനസിനെ വ്യാപിക്കുന്നതിലൂടെ ഒരാളുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെയും ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. വികാരങ്ങള്‍ എപ്പോഴും ഉള്ളില്‍ അടിച്ചമര്‍ത്തുന്ന വ്യക്തിക്കും ഇത് സംഭവിക്കാം. ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന മൂഡ് സ്വിങ്ങും ഉറക്കത്തെ ബാധിക്കും. പേടി സ്വപ്നങ്ങള്‍ കാരണമാണ് പലപ്പോഴും ഉറക്കത്തിനിടെ കരച്ചില്‍ അനുഭവപ്പെടുന്നത്. ചില പേടി സ്വപ്നങ്ങള്‍ വര്‍ധിച്ച വൈകാരിക സമ്മര്‍ദ്ദത്തിനും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും മുന്നോടിയായിരിക്കും. സങ്കടം, പേടി തുടങ്ങിയ വികാരങ്ങള്‍ നിരന്തരം അടിച്ചമര്‍ത്തി ഉള്ളില്‍ സൂക്ഷിക്കുമ്പോഴും ഉറക്കത്തില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കും. വിട്ടുമാറാത്ത ഉത്കണ്ഠയും വിഷാദവും നിങ്ങളുടെ സ്വപ്നങ്ങളെ ബാധിച്ചേക്കാം. നിങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ കരയുന്നത് നിരന്തരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമായിരിക്കാം. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം പ്രതിഫലിപ്പിക്കുന്ന സ്വപ്നങ്ങള്‍ ചിലപ്പോള്‍ നിങ്ങളെ ഉറക്കത്തില്‍ കരയിപ്പിച്ചേക്കാം. മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ആഴത്തിലുള്ള വിഷാദം ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള രോഗങ്ങളുടെ ലക്ഷണമായിരിക്കാം. ഉറക്കത്തിനിടെ കരച്ചില്‍ അനുഭവപ്പെടുന്നത് പതിവായാല്‍ തെറാപ്പി അല്ലേങ്കില്‍ കൗണ്‍സിലിങ് പോലുള്ള വിദഗ്ധ സഹായം തേടണം. ശരിയായ സഹായവും പരിശീലനവും ലഭിക്കുന്നതോടെ മാനസികവും വൈകാരികവുമായ സന്തുലിതാവസ്ഥ കൈവരിക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.24, പൗണ്ട് – 101.19, യൂറോ – 88.12, സ്വിസ് ഫ്രാങ്ക് – 93.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.56, ബഹറിന്‍ ദിനാര്‍ – 220.84, കുവൈത്ത് ദിനാര്‍ -269.23, ഒമാനി റിയാല്‍ – 216.25, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.62.