ടിവിഎസ് മോട്ടോര്‍ ജൂപ്പിറ്റര്‍ 125 മോഡലിന്റെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജൂപ്പിറ്റര്‍ 125 ന്റെ ഏറ്റവും പുതിയ വേരിയന്റില്‍ നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. 125 സെഗ്മെന്റില്‍ പുതിയ വകഭേദങ്ങള്‍ ചേര്‍ത്തതോടെ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഇപ്പോള്‍ മൂന്ന് മോഡലുകളില്‍ ലഭ്യമാണ്. ടിവിഎസ് മോട്ടോര്‍ കമ്പനി സ്മാര്‍ട്ട് എക്സ് കണക്ടിനൊപ്പമാണ് പുതിയ ജൂപ്പിറ്റര്‍ 125 പുറത്തിറക്കിയത്. 96,855 രൂപ (എക്സ്-ഷോറൂം, ഡല്‍ഹി) വിലയുള്ള പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 സ്മാര്‍ട്ട് എക്സ് കണക്ട് വിപുലമായ കണക്റ്റഡ് ഫീച്ചറുകളോടെയാണ് വരുന്നത്. ഇത് എലഗന്റ് റെഡ്, മാറ്റ് കോപ്പര്‍ ബ്രോണ്‍സ് എന്നീ രണ്ട് പുതിയ നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ സ്മാര്‍ട്ട് എക്സ് കണക്ടില്‍ ‘സ്മാര്‍ട്ട് എക്സ്ടോക്ക്’, ‘സ്മാര്ട്ട്എക്സ്ട്രാക്ക്’ എന്നിവയ്ക്കൊപ്പം ബ്ലൂടൂത്ത് കണക്റ്റുചെയ്ത ടിഎഫ്ടി ഡിജിറ്റല്‍ ക്ലസ്റ്ററും നല്കിയിരിക്കുന്നു. ടിവിഎസ് ജൂപ്പിറ്റര്‍ 125-ലെ സ്മാര്‍ട്ട് എക്സ് കണക്ട്, ആന്‍ഡ്രോയിഡ്, ശഛട പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഒരു എക്സ്ക്ലൂസീവ് ടിവിഎസ് കണക്ട് മൊബൈല്‍ ആപ്പുമായി ജോടിയാക്കിയ സ്മാര്‍ട്ട്ഫോണുകളിലേക്ക് കണക്റ്റുചെയ്യുമ്പോള്‍, റൈഡര്‍മാര്‍ക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.