എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സി ലിമിറ്റഡും തമ്മിലുള്ള ലയനത്തിനുശേഷമുള്ള ആദ്യ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ബാങ്കിന്റെ അറ്റാദായം 15,976 കോടി രൂപയായി. 51ശതമാനം വര്‍ദ്ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 10,605 കോടി രൂപയായിരുന്നു അറ്റാദായം. ലയന ശേഷമുള്ള പ്രഖ്യാപനമായതിനാല്‍ കഴിഞ്ഞ വര്‍ഷത്തേതുമായി പല കണക്കുകളും താരതമ്യം ചെയ്യാന്‍ കഴിയില്ല. 14,000 മുതല്‍ 15,000 കോടി രൂപ അറ്റാദായം ഉണ്ടാകുമെന്ന നിരീക്ഷകരുടെ വിലയിരത്തല്‍ മറികടന്ന ലാഭമാണ് ഉണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റ പലിശ വരുമാനം 6.7 വര്‍ദ്ധിച്ച് 27,385 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ത്തനലാഭം 31 ശതമാനം ഉയര്‍ന്ന് 22,694 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് അറ്റ വരുമാനം 114 ശതമാനം ഉയര്‍ന്ന് 66,317 കോടി രൂപയായെന്നും ബാങ്ക് മേധാവികള്‍ അറിയിച്ചു. ആകെ നിക്ഷേപം സെപ്തംബറില്‍ അവസാനിക്കുന്ന പാദത്തില്‍ 30 ശതമാനം ഉയര്‍ന്ന് 21,72,858 കോടി രൂപയിലെത്തി. വാര്‍ഷിക അടിസ്ഥാനത്തില്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിയില്‍ 1.34 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1.24 ശതമാനമായിരുന്നു. അതേസമയം ഈ വര്‍ഷം ജൂണ്‍പാദത്തില്‍ ഇത് 1.17 ശതമാനത്തിലായിരുന്നു. മുന്‍ പാദത്തിലെ 0.30 ശതമാനത്തില്‍ നിന്ന് 0.35 ശതമാനമായി ബാങ്കിന്റെ അറ്റ ??നിഷ്‌ക്രിയ ആസ്തി ഉയര്‍ന്നിട്ടുണ്ട്. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ രണ്ടാം പാദത്തില്‍ 3.4 ശതമാനമായി.