ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് തോൽവി. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടാണ് 134 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീം പൂർണമായും ആധിപത്യം സ്ഥാപിച്ച മത്സരമായിരുന്നു ലക്നൗവിൽ നടന്നത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ഓസീസിന്റെ പോരാട്ടം 177 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയൻ നിരയില്‍ മര്‍നസ് ലാബുഷെയ്ന് (46) ഒഴികെ ആരും മികച്ച പ്രകടനം പുറത്തെടുത്തില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് തോൽവി
