*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ഗാസ അതിര്‍ത്തിയിലും ലെബനന്‍ അതിര്‍ത്തിയിലും ആയിരകണക്കിന് സൈനികരെ വിന്യസിപ്പിച്ച് ഇസ്രയേല്‍ . ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം. ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രയേല്‍. ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാല്‍ ഇത് അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു.
◾
ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരുകയാണെന്ന് കേന്ദ്രം അറിയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലിന് പുറമെ പലസ്തീനിലും ഇന്ത്യക്കാരുണ്ട്. രണ്ടു രാജ്യങ്ങളിലെയും ഇന്ത്യന്‍ പൗരമാരെയും ഇന്ത്യന്‍ വംശജരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.◾ഇന്ത്യ കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാഠം പഠിപ്പിക്കണമെന്നും വീഡിയോ സന്ദേശം. കൂടാതെ ഹമാസ് മാതൃകയില്‍ ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാന്‍ ഭീകരസംഘടന. നിജ്ജാറിന്റെ മരണത്തിന് പകരം വീട്ടുമെന്നുള്‍പ്പെടെ പറയുന്ന നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്ററിസ് നേതാവ് ഗുര്‍പട് വന്ത് സിങ് പന്നുവിന്റെ പുതിയ വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ദില്ലിയിലെ പല സ്ഥലങ്ങളിലെയും ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ക്ക് പിന്നില്‍ താനും തന്റെ സംഘടനയാണെന്നും വെളിപ്പെടുത്തി ജി 20 നടക്കുന്ന സമയത്തും ഈ സംഘടന രംഗത്തെത്തിയിരുന്നു.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾കിലെയിലെ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വി. ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും കിലെയില്‍ പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ദില്ലിക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന അടക്കം സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പി എഫ് ഐ യുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഷഹീന്‍ ബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നതായും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
◾കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീനിന്റെ ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തുന്നു. കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിനു ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. സ്വര്‍ണ്ണക്കടത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചുള്ള വിവരം പൊലീസ് കസ്റ്റംസിനു കൈമാറിയിരുന്നു.
*
class="selectable-text copyable-text nbipi2bn">കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ ഇന്ന് രാവിലെയോടെ പുറംകടലിലെത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ 28 നോട്ടിക്കല്‍ മൈല്‍ ദൂരെ കാത്തു കിടക്കുകയാണ് തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍. 15 നാണ് കപ്പല്‍ തുറമുഖത്തേക്ക് പ്രവേശിക്കുന്നത്. ഷെന്‍ഹുവ 15 എന്ന കപ്പലില്‍ വിഴിഞ്ഞം തുറമുഖത്തേക്ക് ഉള്ള 3 ക്രെയിനുകളാണ് ഉള്ളത്. കപ്പല്‍ ബര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനായി 4 ടഗ്ഗുകളും വിഴിഞ്ഞം തുറമുഖത്ത് തയ്യാറായി കിടക്കുകയാണ്.
◾കണ്ണൂര്‍ ഉളിക്കല്‍ ടൗണിനടുത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ഊര്‍ജിത ശ്രമവുമായി വനംവകുപ്പ്. നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ആനയെ കണ്ട് ഭയന്നോടിയ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്.
◾ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ കേസിലെ പ്രതി അഖില്‍ സജീവ് തന്നെ നേരില്‍ വന്ന് കണ്ടുവെന്ന മൊഴി തിരുത്തി പരാതിക്കാരന്‍ ഹരിദാസ്. മാര്‍ച്ച് 10 ന് നിയമനം ശരിയാക്കാമെന്നാവശ്യപ്പട്ട് അഖില്‍ സജീവ് നേരിട്ട് വീട്ടില്‍ വന്നുവെന്നായിരുന്നു ഹരിദാസിന്റെ ആദ്യ മൊഴി. എന്നാല്‍ ഇന്നേവരെ അഖില്‍ സജീവനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.
◾ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് അഭിഭാഷകന്‍ സൈബി ജോസ് പണം വാങ്ങിയെന്ന കേസില്‍ അന്തിമ റിപ്പോര്‍ട്ട് നവംബര്‍ 10 ന് നല്‍കുമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി ഈമാസം 13 ന് കോടതി വീണ്ടും പരിഗണിക്കും.
◾
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.◾മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ഹര്‍ജി അവസാനിപ്പിക്കാന്‍ അനുമതി തേടി അഭിഭാഷകന്‍ ഹൈക്കോടതിയില്‍. ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍, കഴിഞ്ഞ ദിവസം മരണപ്പെട്ട ഗിരീഷ് ബാബുവിന്റെ കുടുംബത്തിന്, താല്പര്യം ഇല്ലെന്നു ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് മാറ്റുകയായിരുന്നു.
◾വയലാര്‍ അവാര്‍ഡ് പെരുമ്പടവം ശ്രീധരന്‍ തനിക്ക് തരുന്നത് മനസ്സില്ലാമനസ്സോടെയാണെന്നും പുരസ്‌കാരത്തിനു പരിഗണിച്ചപ്പോഴൊക്കെ സാഹിത്യ അക്കാദമിയിലടക്കം തനിക്കെതിരേ ഒരു കോക്കസ് പ്രവര്‍ത്തിച്ചുവെന്നും വയലാര്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി. നെറ്റിയിലെ കുറിനോക്കിയല്ല പുസ്തകം നോക്കിയാണ് സാഹിത്യഅക്കാദമി അവാര്‍ഡ് നല്‍കേണ്ടതെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.
◾എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തിയ ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരങ്ങളില്‍ സുരക്ഷ ഒരുക്കിയതുമായി ബന്ധപ്പെട്ടുള്ള തുക കുടിശ്ശികയാണെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി കേരള ബ്ലാസ്റ്റേഴ്സ് സിഇഒ ക്ക് കത്തയച്ചു. രൂപ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കത്തില്‍ പൊലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്.
◾തൃശ്ശൂര്‍ നഗരത്തിലെ മൂന്നു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശ്ശൂര്‍ വടക്കേ സ്റ്റാന്റിലുള്ള സന, സ്വരാജ് റൗണ്ടിലുള്ള വൈറ്റ് പാലസ്, മണ്ണൂത്തി മയൂര ഇന്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
◾കേരളത്തില്‍ ഉച്ചക്ക് ശേഷം മലയോര മേഖലയില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നും, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ. ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് കെ കെ ശൈലജ ഫെയ്‌സ്ബുക്കില്‍. അതോടൊപ്പം 1948 മുതല്‍ പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും ശൈലജ വ്യക്തമാക്കി.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ സിപിഎം നേതാവ് മധു അമ്പലപുരവും മുന്‍ ഡിവൈഎസ്പി യും ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. ഒന്നാം പ്രതി സതീഷ് കുമാര്‍ മധുവിന്റെ പേരിലും നിക്ഷേപം നടത്തിയതായാണ് ഇഡിയുടെ സംശയം.
◾ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റത്തില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മ അന്തരിച്ചു. ഒരു വര്‍ഷമായി പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. 96-ാം വയസ്സില്‍ അക്ഷരം പഠിച്ചുതുടങ്ങുകയും 2017-ലെ അക്ഷരലക്ഷം പരീക്ഷയില്‍ നാല്പതിനായിരത്തോളംപേരെ പിന്തള്ളി ഒന്നാംറാങ്ക് നേടുകയും ചെയ്തതായിരുന്നു കാര്‍ത്ത്യായനിയമ്മയെ പ്രശസ്തിയിലേക്കെത്തിച്ചത്.
◾സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എറണാകുളം ഏലൂരിലെ എച്ച്ഐഎല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടുന്നു. കീടനാശിനി രാസവള ഉല്പാദനത്തിന് പേരുകേട്ട എച്ച്ഐഎല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് തൊഴിലാളികള്‍.
◾തൃശൂര്‍ കൊരട്ടി ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ യാത്രക്കാരന്‍ പെട്ടെന്ന് ഇറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
◾രണ്ടാം ത്രൈമാസ പുരോഗതി ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടാം ത്രൈമാസ പുരോഗതി സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ ഏഴ് ആയിരുന്നു.
◾ചട്ടം ലംഘിച്ച് വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചെന്ന് ആരോപിച്ച് ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസെടുത്തു. ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയുടെ വസതിയിലും സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് പരിശോധന നടത്തുന്നത്.
◾ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ആനിമല്‍ പോര്‍ട്രെയിറ്റ് വിഭാഗത്തില്‍ ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഒന്നാം സ്ഥാനം. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ വിഷ്ണു ഗോപാലാണ് അവാര്‍ഡിന് അര്‍ഹനായത്.
◾പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളികളിലൊരാളാണ് ഷാഹിദ്. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ ഇയാള്‍ക്കെതിര എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് രണ്ടാമത്തെ മത്സരം. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.
◾ ഹുറൂണും 360 ഉം വണ്‍ വെല്‍ത്തും ചേര്‍ന്ന് പുറത്തിറക്കിയ 2023ലെ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പുറത്ത്. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായത്. കഴിഞ്ഞവര്‍ഷം 30,600 കോടി രൂപയുടെ ആസ്തിയുമായി 49-ാം സ്ഥാനത്തായിരുന്നു ബൈജു രവീന്ദ്രന്‍. 2022ല്‍ ഹുറൂണ്‍ റിച്ച് ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ വിപ്രോ സ്ഥാപകന്‍ അസീം പ്രേംജിക്കും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിക്കും മുന്നിലായിരുന്നു ബൈജുവിന്റെ സ്ഥാനം. നടത്തിപ്പിലെ പോരായ്മകള്‍ മൂലം അതിവേഗം തകര്‍ച്ചയിലേക്ക് നീങ്ങി. 1,000 കോടി രൂപയിലധികം ആസ്തിയുള്ള 1,319 പേരാണ് പട്ടികയിലിടം പിടിച്ചത്. 216 പേര്‍ പുതുതായി പട്ടികയിലുള്‍പ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 76 ശതമാനം വര്‍ധനയാണ് 1,000 കോടി വരുമാനം നേടുന്ന വ്യക്തികളുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളായ സോഹോയുടെയും സീറോദയുടേയും ഉടമകളും പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി. സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിന്റെ സഹോദരിയും മുഖ്യ ഓഹരി ഉടമയുമായ രാധാ വെമ്പു 36,500 കോടി രൂപ ആസ്തിയുമായി 40-ാം സ്ഥാനത്തെത്തി. ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സ്ഥാപകരും സഹോദരങ്ങളുമായ നിതിന്‍ കാമത്ത് 35,300 കോടി രൂപയുടെ ആസ്തിയുമായി 42-ാം സ്ഥാനത്തും നിഖില്‍ കാമത്ത് 22,500 കോടി രൂപ ആസ്തിയുമായി 81-ാം സ്ഥാനത്തുമാണ്. 22,500 കോടി രൂപ ആസ്തിയുമായി നൈകയുടെ ഫല്‍ഗുനി നയ്യാറും കുടുംബവും ലിസ്റ്റില്‍ മുന്നിലെത്തിയിട്ടുണ്ട്. പലചരക്ക് ഡെലിവറി സ്ഥാപനമായ സെപ്‌റ്റോയുടെ സഹസ്ഥാപകന്‍ ഇരുപതുകാരനായ കൈവല്യ വോഹ്രയാണ് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
◾ഇന്ത്യന്‍ ലാപ്ടോപ്പ് വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ സെബ്രോണിക്സ് എത്തി. സ്പീക്കര്‍ വിപണിയില്‍ ഇതിനോടകം തന്നെ സ്വീകാര്യത നേടിയെടുത്ത സെബ്രോണിക്സ് ഇതാദ്യമായാണ് ലാപ്ടോപ്പ് വിപണിയിലേക്കും ചുവടുകള്‍ ശക്തമാക്കുന്നത്. നിലവില്‍, പ്രോ സീരീസ് വൈ, പ്രോ സീരീസ് ഇസെഡ് എന്നിവയ്ക്ക് കീഴില്‍ 5 മോഡല്‍ ലാപ്ടോപ്പുകളാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഡോള്‍ബി അറ്റ്മോസ്നോടൊപ്പം ലാപ്ടോപ്പുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന സവിശേഷതയും സെബ്രോണിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കും മെറ്റല്‍ ബോഡി എന്‍ക്രോഷറുമാണ് ഈ ലാപ്ടോപ്പുകളുടെ പ്രധാന ആകര്‍ഷണീയത. വിന്‍ഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 5 ലാപ്ടോപ്പുകളും 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈപ്പ് സി പോര്‍ട്ടുകള്‍, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ, മൈക്രോ എസ്.ഡി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. സില്‍വര്‍, സ്പേസ് ഗ്രേ, ഗ്ലേസിയര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലൂ, സേജ് ഗ്രീന്‍ എന്നിങ്ങനെ ആകര്‍ഷകമായ കളര്‍ വേരിയന്റുകളിലാണ് സെബ്രോണിക്സ് ലാപ്ടോപ്പുകള്‍ പുറത്തിറക്കിയത്.
◾ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘ചാവേര്‍’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘ചെന്താമര പൂവിന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന് ഹരീഷ് മോഹനന്‍ ആണ് വരികള്‍ കുറിച്ചത്. ജസ്റ്റിന്‍ വര്‍ഗീസ് ഈണമൊരുക്കിയ ഗാനം പ്രണവ് സി.പി, സന്തോഷ് വര്‍മ എന്നിവര്‍ ചേര്‍ന്നാലപിച്ചു. ചാവേറില്‍ ഏവരുടേയും ഉള്ളുലച്ച തെയ്യം പാട്ടാണിത്. കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ചാവേര്‍’. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീത നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചാവേറിന്. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
◾ആമിര്‍ ഖാന്‍ പുതിയ ചിത്രം ‘സിതാരെ സമീന്‍ പര്‍’ പ്രഖ്യാപിച്ചു. 2007 ല്‍ ആമിര്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച താരേ സമീന്‍ പറിന് സമാനമായ പ്രമേയമാണ് സിനിമയില്‍ എന്നാണ് ആമിര്‍ പറയുന്നത്. താരേ സമീന്‍ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. താരേ സമീന്‍ പര്‍ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കും – ആമിര്‍ പറഞ്ഞു. താരേ സമീന്‍ പറില്‍ ഇത്തരത്തിലുള്ള ഇഷാന്‍ എന്ന കുട്ടിയുടെ അതിജീവനവും അതിന് അവനെ സഹായിക്കുന്ന ടീച്ചറുമാണ് പ്രമേയം എന്നാല്‍ പുതിയ ചിത്രത്തില്‍ ഇത്തരത്തിലുള്ള ഒന്‍പത് കുട്ടികളാണ് ഉള്ളത്. 2007 ല്‍ ഇറങ്ങിയ താരേ സമീന്‍ പര്‍ വന്‍ നിരൂപ പ്രശംസയും ബോക്സോഫീസ് വിജയവും നേടിയ ചിത്രമായിരുന്നു. പഠന വൈകല്യമുള്ള ഒരു കുട്ടിയുടെ കഴിവുകള്‍ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആമിര്‍ ഖാന്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശീല്‍ സഫ്റി അഭിനയിച്ച ഇഷാന്‍ എന്ന കുട്ടിയുടെ റോള്‍ ഇന്നും ചര്‍ച്ചയാകുന്ന വേഷമാണ്. പിടിഐ റിപ്പോര്‍ട്ട് പ്രകാരം ആമിര്‍ മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. ആമിറിന്റെ മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ലാപ്പട്ട ലേഡീസ്, അദ്ദേഹത്തിന്റെ മകന്‍ ജുനൈദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഇതിനൊപ്പം രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ലാഹോര്‍ 1947 എന്നീ ചിത്രങ്ങളാണ് ഇവ. ഇതില്‍ ലാഹോര്‍ 1947ല്‍ സണ്ണി ഡിയോള്‍ ആണ് നായകന്‍.
◾രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഒരു പ്രധാന അപ്‌ഡേറ്റുമായി ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു മോട്ടോര്‍സൈക്കിള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ ബൈക്കായ ഹിമാലയന്‍ 452 മോഡലിന്റെ ഔദ്യോഗിക ലോഞ്ചിന് മുമ്പ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍. ആദ്യമായാണ് ഈ ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് പൂര്‍ണ്ണമായും വെളിപ്പെടുത്തുന്നത്. പുതിയ ഹിമാലയന്‍ 452 നിരവധി പ്രധാന അപ്‌ഡേറ്റുകള്‍ നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്, ഇത് മുന്‍ മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. 2016ല്‍ പുറത്തിറക്കിയ ഹിമാലയന്‍ മോഡലിനെ അനുസ്മരിപ്പിക്കുന്ന വെള്ള നിറത്തിലുള്ള ബൈക്കാണ് ടീസറില്‍ കാണുന്നത്. പുതിയ ബൈക്കിന്റെ മുന്‍ മഡ്ഗാര്‍ഡില്‍ ഹിമാലയന്‍ ബ്രാന്‍ഡിംഗ് ഉണ്ട്, ഇന്ധന ടാങ്കിലും സൈഡ് പാനലിലും പിന്‍ ഫെന്‍ഡറിലും ഹിമാലയന്‍ ഗ്രാഫിക്‌സും നല്‍കിയിരിക്കുന്നു. ഇതിന് ഒരു ബീക്ക് ഫെന്‍ഡര്‍, ഉയര്‍ന്ന സെറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പ്, വലിയ ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റുകളുള്ള പെറ്റൈറ്റ് ടെയില്‍ സെക്ഷന്‍ എന്നിവ നല്‍കിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളിന് യഥാക്രമം 21 ഇഞ്ച്, 17 ഇഞ്ച് ഫ്രണ്ട്, റിയര്‍ വീലുകളും വയര്‍ സ്‌പോക്ക് വീലുകളും നല്‍കാവുന്നതാണ്. ഈ ബൈക്കില്‍ കമ്പനി പുതിയ 451.65 സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. ഇത് 39.45 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും.
◾ജീവിതത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും മരണത്തിന്റെയും സൂക്ഷ്മാവസ്ഥകള്‍ തരളവും, ഹൃദ്യവും, കാവ്യാത്മകവുമായ ഭാഷയിലൂടെ വായനക്കാരെ അനുഭവിപ്പിച്ച് എഴുത്തിന്റെ നാലുപതിറ്റാണ്ടിലൂടെ കടന്നു പോവുന്ന മലയാളത്തിന്റെ പ്രിയകഥാകൃത്ത് വി.ആര്‍. സുധീഷിന്റെ രാജാവിന്റെ മീനുകള്‍, അച്ഛന്‍ തീവണ്ടി, ബാബുരാജ്, ചേരയുടെ വീട്, പാതിരാമുഖം മുതലായ ശ്രദ്ധേയമായ പതിനാറുകഥകളുടെ സമാഹാരം. ‘രാജാവിന്റെ മീനുകള്‍’. രണ്ടാം പതിപ്പ്. വി ആര്‍ സുധീഷ്. ഐ ബുക്സ്. വില 142 രൂപ.
◾ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മറവി രോഗം വരാനുള്ള സാധ്യത ഒന്നര മടങ്ങ് അധികമാണെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. 1924നും 2019നും ഇടയില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി ആറായിരത്തോളം എലൈറ്റ് ഫുട്‌ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങള്‍ ഫുട്‌ബോള്‍ കളിക്കാത്ത 56,000 പേരുടെ ആരോഗ്യവിവരങ്ങളുമായി താരതമ്യപ്പെടുത്തി. സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്‌ബോളര്‍മാരില്‍ 9 ശതമാനത്തിനും നാഡീവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി. ഫുട്‌ബോള്‍ കളിക്കാത്ത കണ്‍ട്രോള്‍ ഗ്രൂപ്പില്‍ ഇത് ആറ് ശതമാനമായിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ കളിക്കുന്നവരില്‍ മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ സാധ്യത അധികം കണ്ടെത്താന്‍ സാധിച്ചില്ല. നിരന്തരം ബോള്‍ ഹെഡ് ചെയ്യുന്നതാകാം ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത ഉയര്‍ത്തുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ഗോള്‍കീപ്പര്‍മാരെ അപേക്ഷിച്ച് മറ്റു കളിക്കാര്‍ക്ക് ന്യൂറോഡീജനറേറ്റീവ് രോഗ സാധ്യത 1.4 മടങ്ങ് അധികമാണെന്നത് ഈ നിഗമനങ്ങളെ സാധൂകരിക്കുന്നു. മറ്റ് കളിക്കാരെ അപേക്ഷിച്ച് ഗോള്‍ കീപ്പര്‍മാര്‍ക്ക് ബോള്‍ ഹെഡ് ചെയ്യേണ്ടി വരുന്ന അവസരങ്ങള്‍ കുറവാണെന്നതാകാം കാരണം. സ്‌കോട്‌ലന്‍ഡില്‍ മുന്‍പ് നടത്തിയ ഒരു പഠനവും ഫുട്‌ബോള്‍ കളിക്കാരില്‍ ന്യൂറോഡീജനറേറ്റീവ് രോഗ സാധ്യത 3.5 മടങ്ങ് അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളെ തുടര്‍ന്ന് ചില രാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ പ്രായം കുറഞ്ഞ വിഭാഗങ്ങളിലെ കളിക്കാര്‍ ഹെഡ് ചെയ്യുന്നത് പരമാവധി കുറയ്ക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.16, പൗണ്ട് – 102.09, യൂറോ – 88.16, സ്വിസ് ഫ്രാങ്ക് – 92.00, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.37, ബഹറിന്‍ ദിനാര്‍ – 220.59, കുവൈത്ത് ദിനാര്‍ -269.03, ഒമാനി റിയാല്‍ – 216.00, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 61.18.