ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്.ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നിനിടെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇസ്രയേലിലേക്ക്. അഷ്കലോണില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് മുന്നറിയിപ്പുനല്‍കി. ഗാസയില്‍ നിന്ന് കൂടുതല്‍ ഹമാസ് സംഘം നുഴഞ്ഞുകയറുന്നതായാണ് റിപ്പോര്‍ട്ട്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സൈന്യം ആവശ്യപ്പെട്ടു.ഇസ്രയേലിലും ഗാസയിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 1900 ആയി.