ലോകേഷ് കനകരാജ് വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ലിയോ’ സിനിമയ്ക്ക് 13 മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ചില വാക്കുകള്‍ മ്യൂട്ട് ചെയ്യാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ സിനിമയിലെ ചില വയലന്‍സ് രംഗങ്ങള്‍ വെട്ടിചുരുക്കാനും പറഞ്ഞിട്ടുണ്ട്. ചോര കലര്‍ന്ന പോസ്റ്ററുകളാണ് ചിത്രത്തിന്റേതായി ആദ്യം പുറത്തുവന്നത്. അതുകൊണ്ട് തന്നെ വയലന്‍സിന്റെ അതിപ്രസരം സിനിമയില്‍ ഉണ്ടാവുമോയെന്ന് സാധാരണ പ്രേക്ഷകര്‍ സംശയിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്ക് യു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടു കൂടി അത്തരം ആശങ്കകള്‍ ഒഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ലോകേഷ് കനകരാജ് ട്വിറ്ററില്‍ പേരിനൊപ്പം ബയോഗ്രാഫിയില്‍ ലിയോ ചേര്‍ത്തത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ സിനിമയുടെ പ്രിവ്യൂ ഷോ കണ്ടിട്ട് എക്‌സില്‍ അഭിപ്രായം പങ്കുവെച്ചിരുന്നു. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്‌കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങീ വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്.