P2 yt cover 1

*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?*

*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ 7നും ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി നവംബര്‍ 7 നും 17 നും മധ്യപ്രദേശില്‍ നവംബര്‍ 17 നും രാജസ്ഥാനില്‍ നവംബര്‍ 23 നും തെലങ്കാനയില്‍ നവംബര്‍ 30 നുമാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും ഡിസംബര്‍ 3 ന് വോട്ടെണ്ണും.

ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 500 ഓളം പേരാണ് കൊല്ലപ്പെട്ടത്.

നുഴഞ്ഞു കയറിയ ഹമാസ് പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനാകാതെ ഇസ്രയേല്‍. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ എട്ടോളം പ്രദേശങ്ങളില്‍ ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് അറിയിച്ചു. അതേസമയം, ഹമാസുമായുള്ള സംഘര്‍ഷത്തില്‍ കൊലപ്പെട്ട 73 സൈനികരുടെ വിവരങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

ഇസ്രായേലില്‍ കടന്നുകയറിയ ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയവരിലധികവും ഗാസക്ക് സമീപത്തെ കിബുട്സില്‍ സംഘടിപ്പിച്ച സംഗീത-നൃത്ത പരിപാടിക്കെത്തിയ യുവതീ യുവാക്കള്‍. ഇവിടെനിന്ന് 260ലധികം മൃതദേഹങ്ങള്‍ ലഭിച്ചു. നൂറിലേറെപ്പേരെ തടവിലാക്കിയെന്നും റിപ്പോര്‍ട്ടുകള്‍.

ഇസ്രയേലിനെതിരായ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഹമാസിന് ഇറാന്റെ സഹായം ലഭിച്ചെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഉദ്യോഗസ്ഥരും ഹമാസ്, ഹിസ്ബുള്ള, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബനന്‍, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് എന്നീ ഇറാന്‍ പിന്തുണയുള്ള നാല് സായുധസംഘടനകളുടെ പ്രതിനിധികളും ബെയ്‌റൂട്ടില്‍ വെച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയെങ്കിലും ആസൂത്രണത്തില്‍ പങ്കില്ലെന്നാണ് യുഎന്നിലെ ഇറാന്‍ വക്താവ് നല്‍കുന്ന വിശദീകരണം.

പല രാജ്യങ്ങള്‍ക്കും കേരളവുമായി ഹൃദയ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ അവരുമായി സഹകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അബുദാബി മാരത്തണ്‍ നടത്താന്‍ പോലും അനുമതി തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ഒരു നല്ല കാര്യവും വികസനവും നടക്കാന്‍ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

*

class="selectable-text copyable-text nbipi2bn">കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ തകര്‍ച്ച സംഭവിക്കുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യാന്തര ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്ക്ക് പിന്നാലെ ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുല്ല അബൂബക്കര്‍ എന്നിവര്‍ സംസ്ഥാനം വിടുന്നുവെന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി അബ്ദുറഹിമാനും കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയില്‍ മനംമടുത്ത് താരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്നുവെന്നത് കേരളത്തിന്റെ കായിക മേഖലയ്ക്ക് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സമസ്തക്ക് ഏതെങ്കിലും തരത്തില്‍ പരാതി ഉള്ളതായി അറിയില്ലെന്നും സമസ്തയുടെ മസ്തിഷ്‌കം മുസ്ലിം ലീഗിനൊപ്പമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. തട്ടം വിവാദത്തെ എതിര്‍ക്കുകയാണ് ലീഗ് ചെയ്തതെന്നും പിഎംഎ സലാമിന്റെ പരാമര്‍ശത്തില്‍ കുഴപ്പമില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിചേര്‍ത്തു.

കരുവന്നൂര്‍ കേസില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും തെറ്റായ വിവരങ്ങള്‍ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അതേസമയം ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇക്കാര്യം അരവിന്ദാക്ഷന്‍ സമ്മതിച്ചതാണെന്നും ബാങ്ക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ട് സ്വന്തം വകുപ്പില്‍ ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം നല്‍കിയെന്ന് ആരോപണം. കിലെയില്‍ പബ്ലിസിറ്റി അസിസ്റ്റന്റായി ഡിവൈഎഫ്ഐ നേതാവ സൂര്യ ഹേമനെ നിയമിക്കാനാണ് മന്ത്രി വി ശിവന്‍കുട്ടി നിരന്തര ഇടപെടല്‍ നടത്തിയതെന്നും ആരോപണങ്ങള്‍.

വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക ശമ്പളമായി നല്‍കി പുനര്‍ നിയമനം നടത്തുന്നത് സംസ്ഥാനത്ത് പതിവാകുന്നതില്‍ ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമൂലം കേഡര്‍ പദവികളിലേക്ക് പുതിയ ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും സര്‍ക്കാരിന് താല്പര്യമില്ലാത്തവരെ അവഗണിക്കുന്നതായും അസോസിയേഷന് പരാതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

മലപ്പുറത്ത് ഡി സി സി നേതൃത്വത്തിനെതിരെ സേവ് കോണ്‍ഗ്രസ് മലപ്പുറം എന്ന പേരില്‍ പോസ്റ്റര്‍. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെച്ചൊഴിയണമെന്നുമാണ് പോസ്റ്ററിലുള്ളത്. ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെയും എ പി അനില്‍കുമാര്‍ എം എല്‍ എയെയും ലക്ഷ്യമിട്ടാണ് പോസ്റ്റര്‍.

ശ്രീകുമാരന്‍ തമ്പി മികച്ച പ്രതിഭയാണെന്നും വയലാര്‍ അവാര്‍ഡ് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വയലാര്‍ അവാര്‍ഡ് തനിക്ക് പല തവണ നിഷേധിച്ചുവെന്ന ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തില്‍ മറുപടി പറയുകയായിരുന്നു സജി ചെറിയാന്‍.

നിയമന കോഴക്കേസില്‍ വഴിത്തിരിവ്. ആരോപണത്തില്‍ മലക്കം മറിഞ്ഞ ഹരിദാസന്‍ ഒന്നും ഓര്‍മ്മയില്ലെന്നാണ് പൊലീസിന് നല്‍കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നല്‍കിയെന്നോ കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് ഹരിദാസന്‍ പറയുന്നത്. ഹരിദാസനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍ സനോജിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയായ സജീറിനെയാണ് പ്രതിയും കൂട്ടുപ്രതികളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ മറ്റു പ്രതികളായ എയ്യാല്‍ സ്വദേശി രാഹുലിനേയും കൈപ്പറമ്പ് സ്വദേശി സയ്യിദ് അബ്ദുറഹ്‌മാനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് എം പി സ്ഥാനത്ത് തുടരാം. വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന് തുടര്‍ന്നാണ് ഫൈസലിന് താത്ക്കാലിക ആശ്വാസം ലഭിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് സ്റ്റേ.

കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള ശ്രീ മൂകാംബിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തു. അധ്യാപകരില്‍ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

കോയമ്പത്തൂര്‍ സ്ഫോടന കേസിലെ ഉള്‍പ്പെടെ 36 മുസ്ലിം തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി എഐഎഡിഎംകെ. ബിജെപി ബന്ധം വിട്ട ശേഷം മുസ്ലിം സംഘടനകളുടെ പിന്തുണ തേടിയതിന് പിന്നാലെയാണ് മുസ്ലിം തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കം എഐഎഡിഎംകെ നടത്തുന്നത്.

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു. അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായാണ് സ്ഥിരീകരണം. ബസില്‍ 33 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു. നൈനിറ്റാള്‍ ജില്ലയിലെ കലദുങ്കിയിലാണ് ദാരുണമായ അപകടം നടന്നത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡ് – നെതര്‍ലാന്‍ഡ് മത്സരം. ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ന്യൂസിലാന്‍ഡിനെ ബാറ്റിംഗിനയച്ചു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍ യോജന) പദ്ധതിയില്‍ കേരളത്തില്‍ നിന്ന് അര്‍ഹതയില്ലാതെ ആനുകൂല്യം സ്വന്തമാക്കിയത് 30,416 പേര്‍. ആദായനികുതി അടയ്ക്കുന്നവരും അനര്‍ഹരുടെ പട്ടികയിലുണ്ട്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കഴിഞ്ഞ യോഗത്തിലെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇവര്‍ കൈപ്പറ്റിയ ആനുകൂല്യം തിരികെപ്പിടിക്കാന്‍ നടപടികള്‍ തുടങ്ങി. ആകെ 31.05 കോടി രൂപയാണ് ഇവരെല്ലാവരും ചേര്‍ന്ന് തിരികെ അടയ്‌ക്കേണ്ടത്. ഇതിനകം 2,190 പേര്‍ ചേര്‍ന്ന് 2.11 കോടി രൂപ തിരിച്ചടച്ചു. അനര്‍ഹരായ 9,398 കര്‍ഷകരില്‍ 283 പേര്‍ ചേര്‍ന്ന് 21.12 ലക്ഷം രൂപ ഇതിനകം തിരിച്ചടച്ചു. അനര്‍ഹരില്‍ 21,018 പേരും ആദായ നികുതിദായകരാണ്. ഇവരില്‍ 1,907 പേര്‍ ചേര്‍ന്ന് 1.90 കോടി രൂപയും തിരിച്ചടച്ചിട്ടുണ്ട്. പി.എം കിസാന്‍ പദ്ധതി 2018 ഡിസംബര്‍ ഒന്ന് മുതലാണ് കര്‍ഷകര്‍ക്ക് വരുമാന സഹായമായി 6,000 രൂപ നല്‍കുന്ന പി.എം കിസാന്‍ സമ്മാന്‍ നിധിക്ക് കേന്ദ്രം തുടക്കമിട്ടത്. പ്രതിവര്‍ഷം 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി കര്‍ഷകന്റെ അക്കൗണ്ടില്‍ ലഭിക്കും. രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് സഹായം. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇടനിലക്കാരും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും കര്‍ഷകരുടെ പേരില്‍ പണംതട്ടിയെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. രേഖകളുടെ സൂക്ഷ്മ പരിശോധനയിലെ വീഴ്ചകളും അനര്‍ഹര്‍ ആനുകൂല്യം നേടാനിടയാക്കി. ഇതോടെയാണ് അനര്‍ഹരെ കണ്ടെത്തി തുക തിരികെപ്പിടിക്കാന്‍ നടപടികള്‍ തുടങ്ങിയത്. ഇതിനകം ദേശീയതലത്തില്‍ 1.7 കോടിയോളം അനര്‍ഹരെ ഒഴിവാക്കിയതിലൂടെ 10,000 കോടി രൂപയോളം സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ സ്ട്രീമിങ് ഭീമന്‍ നെറ്റ്ഫ്ലിക്സ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്ക് ശേഷം സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ നെറ്റ്ഫ്ലിക്സ് ഉയര്‍ത്തിയേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസിലും കാനഡയിലും തുടക്കത്തിലും ശേഷം തങ്ങളുടെ ‘ലോകമെമ്പാടുമുള്ള വിവിധ വിപണികളില്‍’ പുതിയ കൂട്ടിയ നിരക്കുകള്‍ കൊണ്ടുവരാന്‍ നെറ്റ്ഫ്ലിക്സ് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യയെ കുറിച്ച് പരാമര്‍ശമൊന്നുമില്ലെങ്കിലും ആഗോളതലത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ തന്നെയാണ് സ്ട്രീമിങ് ഭീമന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് അവസാനമായി നെറ്റ്ഫ്ലിക്സ് സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. കൂടാതെ, ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സിന്റെ പാസ്വേഡ് പങ്കിടുന്നത് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. പാസ്വേഡ് അനിയന്ത്രിതമായി പങ്കുവെക്കുന്നത് തടയാനായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ട് ഫീച്ചറും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സ് പരീക്ഷിച്ചു. പാസ്വേഡ് പങ്കിടല്‍ നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചതിന് ശേഷം കമ്പനിക്ക് ഒട്ടേറെ പുതിയ വരിക്കാരെ ലഭിക്കുകയുണ്ടായി. 2023-ന്റെ രണ്ടാം പാദത്തില്‍, നെറ്റ്ഫ്ലിക്സ് ഏകദേശം ആറ് ദശലക്ഷം പേയ്മെന്റ് സബ്സ്‌ക്രൈബര്‍മാരെ ചേര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം എട്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

സംവിധായകന്‍ ജി മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ ‘മഹാറാണി’യുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ഒരു മുഴുനീള ഹാസ്യ ചിത്രമാണെന്ന എല്ലാ സൂചനകളും നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഓണക്കാലത്ത് പുറത്തിറങ്ങിയ മഹാറാണിയിലെ ‘ചതയദിന പാട്ട്’ ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറിനെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ‘ഇഷ്‌ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍ എം ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. മഹാറാണി നവംബര്‍ 24 നാണ് തീയറ്ററുകളിലെത്തുക. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

മഹേഷ് ബാബു ചിത്രം ‘ഗുണ്ടുര്‍ കാരം’ ജനുവരി 14നാണ് റിലീസ്. തിയറ്റര്‍ റൈറ്റ്സില്‍ മഹേഷ് ബാബു ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 120 കോടി രൂപയാണ് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒടിടി റൈറ്റ്സിന് മാത്രമായി 50 കോടി രൂപയും ലഭിച്ചു. ശ്രീലീല നായികയായും എത്തുന്ന പുതിയ ചിത്രത്തില്‍ മീനാക്ഷി ചൗധരി, രമ്യ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായി. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കും വിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. മഹേഷ് ബാബുവിന്റെ പുതുയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസാണ്. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമനാണ്.

മാഗ്‌നൈറ്റ് കുറോ 8.27 ലക്ഷം രൂപക്ക് പുറത്തിറക്കി നിസാന്‍. കുറോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ സിവിടി എന്നീ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജാപ്പനീസ് ഭാഷയില്‍ കറുപ്പ് എന്നാണ് കുറോ എന്ന് വാക്കിന്റെ അര്‍ഥം. അടിമുടി കറുപ്പഴകിലാണ് നിസാന്‍ അവരുടെ മാഗ്‌നൈറ്റ് കുറോ പുറത്തിറക്കിയിരിക്കുന്നത്. ഗ്രില്ലെ, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍സ്, ഡോര്‍ ഹാന്‍ഡില്‍സ്, അലോയ് വീല്‍, വിന്‍ഡോ ആസെന്റ്‌സ് എന്നിങ്ങനെ ഒരുവിധപ്പെട്ട ഭാഗങ്ങളിലെല്ലാം കറുപ്പു നിറമാണ്. നിസാന്‍, മാഗ്‌നൈറ്റ്, കുറോ ബാഡ്ജുകള്‍ മാത്രമാണ് പ്രധാനമായും കറുപ്പല്ലാത്ത നിറത്തിലുള്ളത്. ചുവന്ന ബ്രേക്ക് കാലിപ്പേഴ്‌സും ശ്രദ്ധിക്കപ്പെടും. വാഹനത്തിന്റെ ഉള്ളിലേക്കു വന്നാല്‍ റൂഫ് ലൈനര്‍, സണ്‍ വൈസറുകള്‍, ഉള്ളിലെ ഡോര്‍ ഹാന്‍ഡില്‍, സ്റ്റിയറിങ് വീല്‍, എ.സി വെന്റ് എന്നിവയെല്ലാം കറുപ്പിലാണ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 360 ഡിഗ്രി ക്യാമറ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റെ ക്ലസ്റ്റര്‍, ഓട്ടോമെറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റ് എന്നീ സൗകര്യങ്ങളും വാഹനത്തിലുണ്ട്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് മാഗ്‌നൈറ്റ് കുറോക്കുള്ളത്. 72എച്ച്പി, 96എന്‍എം, 1.0 ലീറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ 100എച്ച്പി, 160എന്‍എം, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍. രണ്ട് എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡായി വരുന്നത്. ടര്‍ബോ പെട്രോളില്‍ സിവിടിയും ലഭ്യമാണ്.

ഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മമായ ഭാവോന്മീലനം, മനോജ്ഞമായ പ്രതീതി രചന, ഔചിത്യപൂര്‍ണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാര്‍ന്ന ഛന്ദോബദ്ധത, സര്‍വോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാര്‍ന്നു നില്‍ക്കുന്നു ശ്രീകാന്തിന്റെ കവിതകള്‍. ഭാഷയ്ക്കും ഭാവനയ്ക്കും മേല്‍ ഒരേപോലെ ആധിപത്യം പുലര്‍ത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരില്‍ കാണാനില്ല എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. അവതാരിക: പ്രഭാവര്‍മ്മ, പഠനം: രാജേന്ദ്രന്‍ എടത്തുംകര, കവിതതന്‍ കാറ്റില്‍, മലര്‍ന്നൊരിലകള്‍ക്കു മേല്‍, കടല്‍കടന്ന കറിവേപ്പുകള്‍, നെല്ലിയോടിന്, മുരളികതന്നെ ഞാന്‍, പ്രണയശിഖരിണി തുടങ്ങി 63 കവിതകള്‍. കവിതകള്‍ കവിയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ക്യു ആര്‍ കോഡും. ‘കടല്‍ കടന്ന കറിവേപ്പുകള്‍’. ശ്രീകാന്ത് താമരശ്ശേരി. ഡിസി ബുക്സ്. വില 180 രൂപ.

ശരിയായ രീതിയില്‍ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കിലും രാവിലത്തെ ആഹാരം ഒഴിവാക്കുന്നതും തലച്ചോറിന് ഡാമേജ് ഉണ്ടാകും. നല്ല രീതിയില്‍ വെള്ളം കുടിക്കുക. വെള്ളത്തിന്റെ അളവ് കുറയുന്നതനുസരിച്ച് തലച്ചോറിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. രാവിലത്തെ ആഹാരം ഒഴിവാക്കുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുന്നു. ചിലര്‍ ഉറങ്ങുമ്പോള്‍ തലയില്‍ കൂടി പുതച്ചാണ് കിടക്കുക ഇങ്ങനെ ചെയ്യുമ്പോള്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ ലഭിക്കാതെ വരികയും തലച്ചോറിന് ബാധിക്കാന്‍ സാധ്യതയുമുണ്ട്. മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് പോഷക സമൃദ്ധിയായ ഭക്ഷണം ആവശ്യമാണ്. പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നത് വളരെ നല്ലതാണ്. പച്ചക്കറികളും ബീന്‍സും തലച്ചോറിന്റെ സുഹൃത്തുക്കളാണ്. ശരിയായ രീതിയില്‍ ഉറക്കം, വ്യായാമം ഇവയും അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡ്കളിലും ചിപ്സുകളിലും ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന അളവിലുള്ള സോഡിയം ബ്രയിനില്‍ ഡാമേജ് ഉണ്ടാക്കുന്നു. പല അവസ്ഥകളിലും സോഡിയം വളരെ അപകടകാരിയാണ്. അതുകൊണ്ട് തുടര്‍ച്ചയായി ബേക്കറി സാധനങ്ങള്‍, മധുര പലഹാരങ്ങള്‍, ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ ഇവ കൂടുതലായി ഉപയോഗിക്കുന്ന ആളുകള്‍ക്കാണ് കൂടുതലായി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ആരോഗ്യകരമായ ഭക്ഷണം നല്ല രീതിയില്‍ പാകം ചെയ്ത് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. പാക്കിംഗ് ചെയ്തു വരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് നമ്മുടെ തലച്ചോറിനെ ബാധിക്കുന്നു. കൂടുതല്‍ നേരം ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്ഫോണ്‍ അല്ലെങ്കില്‍ ഇയര്‍ഫോണ്‍ വെക്കുന്നതും തലച്ചോറിനെ ബാധിക്കുന്നു. വളരെ കുറഞ്ഞു വെളിച്ചത്തില്‍ നമ്മള്‍ എന്തെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചു ചെയ്യുമ്പോള്‍ ഉദാഹരണമായി മറ്റു ലൈറ്റുകള്‍ ഇല്ലാതെ കമ്പ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുന്നതുപോലെയുള്ളവ. ഇതുപോലെ ആകുമ്പോള്‍ സ്‌ട്രെയിന്‍ കാരണം തലവേദനയാണ് നമുക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ശീലങ്ങള്‍ നമ്മള്‍ ഉപേക്ഷിക്കേണ്ടതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.23, പൗണ്ട് – 101.35, യൂറോ – 87.62, സ്വിസ് ഫ്രാങ്ക് – 91.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.93, ബഹറിന്‍ ദിനാര്‍ – 220.80, കുവൈത്ത് ദിനാര്‍ -269.22, ഒമാനി റിയാല്‍ – 216.20, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.91.