സഹകരണ മേഖലയിൽ തിരുത്തലുകൾ നടത്തുന്നതിന് അനുഭവം സഹായമാകുമെന്നും,കരുവന്നൂർ ബാങ്ക് തട്ടിപ്പിൽനിന്ന് പാഠം പഠിക്കാനുണ്ടെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. തെറ്റുകാരെ തിരുത്തി സർക്കാർ മുന്നോട്ട് പോകണമെന്നും രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ തിരുത്താൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.