എസ്‌യുവി സി 3 എയര്‍ക്രോസിന്റെ പൂര്‍ണ വിലകള്‍ പ്രഖ്യാപിച്ച് സിട്രോണ്‍. 9.99 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് വില. യു, പ്ലസ്, മാക്‌സ് വേരിയന്റുകളില്‍ അഞ്ചു സീറ്റിന്റെ മൂന്നു വകഭേദങ്ങളും രണ്ട് സീറ്റിന്റെ രണ്ടു വകഭേദങ്ങളുമാണ് പുതിയ എസ്‌യുവിക്കുള്ളത്. അടിസ്ഥാന വകഭേദമായ ‘യു’ 5 സീറ്റ് 9.99 ലക്ഷം രൂപയാണ് വില. ‘പ്ലസ്’ 5 സീറ്റിന് 11.34 ലക്ഷം രൂപയും ‘പ്ലസ്’ 7 സീറ്റിന് 11.69 ലക്ഷം രൂപയും ‘മാക്‌സ്’ 5 സീറ്റിന് 11.99 ലക്ഷം രൂപയും ‘മാക്‌സ്’ 7 സീറ്റിന് 12.34 ലക്ഷം രൂപയുമാണ് വില. പ്ലസ്, മാക്‌സ് വകഭേദങ്ങള്‍ക്ക് 20000 രൂപ അധികം നല്‍കിയാല്‍ ഡ്യുവല്‍ ടോണ്‍ നിറങ്ങളും ലഭിക്കും. കൂടാതെ സിട്രോള്‍ വൈബ് പാക്ക്, പ്ലസ് ട്രിമ്മില്‍ 25000 രൂപയ്ക്കും മാക്‌സ് ട്രിമ്മില്‍ 22000 രൂപയ്ക്കും ലഭിക്കും. പ്രരംഭ വില എന്ന നിലയ്ക്ക് പ്ലസിന്റെ അഞ്ച് സീറ്റ് പതിപ്പ് 11.30 ലക്ഷം രൂപയ്ക്കും ഏഴു സീറ്റ് പതിപ്പ് 11.45 ലക്ഷം രൂപയ്ക്കും മാക്‌സ് അഞ്ച് സീറ്റ് പതിപ്പ് 11.95 ലക്ഷം രൂപയ്ക്കും ഏഴു സീറ്റ് പതിപ്പ് 12.10 ലക്ഷം രൂപയ്ക്കും ലഭിക്കും.