മാത്യു കുഴൽനാടന്റെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നു സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ. നിയമനടപടിയുമായി മുന്നോട്ട് പോകും എന്ന മാത്യുവിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സി.എന്‍.മോഹനന് വിശദീകരണവുമായി വന്നത്. മോഹനന്റെ വാർത്ത സമ്മേളനത്തിൽ മാത്യുവിന്റെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണം ഉന്നയിച്ചിരുന്നു.പറഞ്ഞത് മാത്യുവിന്റെ ഭൂമിയുടെ കാര്യം മാത്രമെന്നാണ് മറുപടിയിൽ വിശദീകരിച്ചിരിക്കുന്നത്.എന്നാല്‍ അധിക്ഷേപിച്ച് കീഴ്പെടുത്താന്‍ ശ്രമിക്കുന്നത് സിപിഎം ശൈലിയാണെന്ന് മാത്യു കുഴല്നാടന് പ്രതികരിച്ചു.
നിലപാട് മാറ്റി സിപിഎം എറണാകുളം ജില്ല സെക്രട്ടറി
