വ്യക്തിയുടെ ചരിത്രം കാലഘട്ടത്തിന്റെയും കാലഘട്ടത്തിന്റെ ചരിത്രം വ്യക്തിയുടെയും കൂടിയായി മാറിത്തീരുന്ന രചന. ബാല്യകൗമാരങ്ങളുടെ ഘട്ടംവരെ അനുഭവങ്ങള്‍ തന്നെയാണ് എഴുത്തിനു പ്രമാണം ആയിട്ടുള്ളത്. എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്കും കാവേറ്റം പോലെയുള്ള സാംസ്‌കാരിക സംഘടനയിലേക്കും വരുമ്പോള്‍ അക്കാലത്തെ ഓര്‍മ്മക്കുറിപ്പുകളോ എഴുതിവെച്ച മറ്റെന്തെങ്കിലുംകൂടി എഴുത്തിന് ആധാരമായിട്ടുണ്ടാകാം എന്ന് കരുതേണ്ടിവരും. നിലപാടുതന്നെയാണ് ജീവിതമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഇതിലെ ഓര്‍മ്മകള്‍ വെളിപ്പെടുത്തുന്നുണ്ട്. സാമൂഹ്യബന്ധങ്ങളുടെ സമാഹാരമാണ് ഓരോ മനുഷ്യരും എന്നതിനെ അടിവരയിടുന്ന ഓര്‍മ്മക്കുറിപ്പ് കൂടിയാണ് ഇത്. ‘നിറമുള്ള ഓര്‍മ്മകള്‍’. പ്രൊഫ കെ ചന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 560 രൂപ.