പരാതിക്കാരിയുടെ കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ടെന്നും ഇതു സംബന്ധിച്ച് വിവരങ്ങള്‍ പിണറായിയെ ധരിപ്പിച്ചെന്നും ദീര്‍ഘമായ വാര്‍ത്താസമ്മേളനത്തിൽ ടി ജി നന്ദകുമാർ വെളിപ്പെടുത്തി. കത്ത് വിഎസിനെ കാണിച്ചു, പിണറായിയെ വിവരങ്ങള്‍ ധരിപ്പിച്ചു. കത്ത് വാങ്ങിയത് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയാണ്. കത്ത് തനിക്ക് നല്‍കിയത് ശരണ്യ മനോജെന്നും അദ്ദേഹം പറഞ്ഞു.അതിജീവിത അന്ന് പിണറായിയെ കണ്ടത് സ്വമേധയയാണെന്നും താന്‍ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും,2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഈ കേസ് കലാപത്തിൽ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ടി ജി നന്ദകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.