സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി റിസര്‍വ് ബാങ്ക് അവതരിപ്പിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ വില്‍പ്പന ആരംഭിച്ചു. ഡിജിറ്റലായി സ്വര്‍ണം വാങ്ങാവുന്ന രീതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. സെപ്റ്റംബര്‍ 15 വരെയാണ് എസ്ജിബി വാങ്ങാന്‍ സാധിക്കുക. നിക്ഷേപകര്‍ക്ക് ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്, നിയുക്ത പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എന്‍എസ്ഇ എന്നിവ മുഖാന്തരം എസ്ജിബി വാങ്ങാവുന്നതാണ്. എസ്ജിബിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും, വാര്‍ഷിക പരിധി നാല് 4 കിലോഗ്രാമുമാണ്. നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനത്തോളം വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, നിക്ഷേപകന് സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാവുന്നതാണ്. ഓണ്‍ലൈനായി ബോണ്ടുകള്‍ വാങ്ങുകയാണെങ്കില്‍ പ്രത്യേക കഴിവുകള്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് പരമാവധി 50 രൂപ വരെയാണ് കിഴിവ് ലഭിക്കുക. അതത് ദിവസത്തെ സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയാണ് എസ്ജിബി വാങ്ങാന്‍ സാധിക്കുക.