‘കുരങ്ങു ബൊമൈ’ സംവിധായകന് നിതിലന് സ്വാമിനാഥന് സംവിധാനം ചെയ്യുന്ന, വിജയ് സേതുപതിയുടെ അന്‍പതാമത് ചിത്രം ‘മഹാരാജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. എക്സിലാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ബാര്‍ബര്‍ ഷോപ്പിലെ കസേരയില്‍ ചോരയിറ്റ് വീഴുന്ന വാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററില്‍ കാണുന്നത്. പ്രശസ്ത സംവിധായകന് അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ. അനുരാഗ് കശ്യപ് പ്രതിനായക വേഷത്തിലാണോ എത്തുന്നത് എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ നിന്നും മംമ്ത മോഹന്‍ദാസും, നാട്ടി നടരാജും, അഭിരാമിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍, അജനീഷ് ലോകനാഥാണ് സംഗീത സംവിധായകന്. പാഷന് സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന് സുന്ദരമാണ് ചിത്രം നിര്‍മ്മിക്കുന്നത്.