വാട്സ്ആപ്പ് അവതരിപ്പിച്ച മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ കൂടുതല്‍ പേരിലേക്ക്. ആന്‍ഡ്രോയിഡ് 2.23.18.21 അപ്‌ഡേറ്റിനായുള്ള വാട്സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ആപ്പ് സെറ്റിങ്ങ്സിന് വേണ്ടിയുള്ള പുതിയ ഇന്റര്‍ഫെയ്സിനൊപ്പം പുതിയ ഫീച്ചര്‍ കൂടി പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു ഡിവൈസില്‍ തന്നെ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വാട്സ്ആപ്പ് സെറ്റിങ്ങ്സില്‍ കയറി ഒരു വാട്സ്ആപ്പ് അക്കൗണ്ട് കൂടി അധികമായി ആഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. വിവിധ ഡിവൈസുകളില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന കംപാനിയന്‍ മോഡിന്റെ നേര്‍വിപരീതമാണ് മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍. വരും ആഴ്ചകളില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ജോലിക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും എന്നിങ്ങനെ തരംതിരിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാന്‍ ഇത് സഹായിക്കും. സെറ്റിങ്ങ്സ് മെനുവില്‍ കയറി ആഡ് അക്കൗണ്ട് ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. ഫോണ്‍ നമ്പര്‍ നല്‍കി മറ്റു നിര്‍ദേശങ്ങള്‍ പാലിക്കുന്നതോടെ അക്കൗണ്ട് ഓപ്പണ്‍ ആവും. ഓരോ അക്കൗണ്ടിനും വ്യത്യസ്തമായി ചാറ്റ് ചാറ്റ് ഹിസ്റ്ററിയും നോട്ടിഫിക്കേഷനും എല്ലാം ഉണ്ടാവും.