നാടകകലയുടെ വ്യത്യസ്തമായ സ്വഭാവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതില്‍ ഡോ. രാജാ വാര്യര്‍ എത്രമാത്രം പ്രഗത്ഭനാണെന്ന് നാടക പഠിതാക്കളോട് പറയേണ്ടതില്ല. പന്ത്രണ്ട് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നത്. പന്ത്രണ്ടും നാടകകലയെ വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കിക്കണ്ട് വിലയിരുത്തുന്നവയാണ്. നിരീക്ഷണപഠനം,വിശകലനം മുതലായവയിലൂടെ തന്റെ ആശയങ്ങള്‍ സുവ്യക്തമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. ‘സര്‍ഗ്ഗാത്മകതയുടെ സഞ്ചാരപഥങ്ങള്‍’. ഡോ. രാജാ വാര്യര്‍. സദ്ഭാവന ട്രസ്റ്റ്. വില 142 രൂപ.