സല്മാന് ഖാന് ചിത്രം ‘ടൈഗര്‍ 3’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈദ് റിലീസ് ആയി 2023 ഏപ്രിലില്‍ എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം പിന്നീട് 2023 ദീപാവലിയിലേക്ക് റിലീസ് മാറ്റുകയാണ്. മനീഷ് ശര്‍മ്മയാണ് ടൈഗര്‍ 3 സംവിധാനം ചെയ്യുന്നത്. സല്മാന് ഖാനും കത്രീനയും ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം എത്തുമെന്ന് അറിയിക്കുന്നു. ആക്ഷന്‍ സ്പൈ ചിത്രങ്ങള്‍ അടങ്ങുന്ന യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ് സല്മാന് ഖാന് നായകനാവുന്ന ടൈഗര്‍ ഫ്രാഞ്ചൈസി. അവിനാശ് സിംഗ് റാത്തോര്‍ എന്ന, റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്പൈ ഏജന്റ് ആണ് സല്മാന് അവതരിപ്പിക്കുന്ന നായക കഥാപാത്രം. കബീര്‍ ഖാന് സംവിധാനം ചെയ്ത ഏക് ഥാ ടൈഗര്‍ ആയിരുന്നു ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. 2012 ല്‍ ആയിരുന്നു ഇതിന്റെ റിലീസ്. 2014 ല്‍ പുറത്തെത്തിയ ടൈഗര്‍ സിന്താ ഹെ ആയിരുന്നു ഇതിന്റെ രണ്ടാം ഭാഗം. അലി അബ്ബാസ് സഫര്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഈ വര്‍ഷം ആദ്യം ഇറങ്ങിയ ഷാരൂഖ് ഖാന്റെ പഠാനില്‍ ടൈഗറിലെ അവിനാശ് സിംഗ് റാത്തോര്‍ എന്ന സല്‍മാന്റെ ടൈഗര്‍ ക്യാമിയോയായി എത്തിയിരുന്നു. അത് പോലെ ടൈഗര്‍ 3യില്‍ ഷാരൂഖിന്റെ പഠാന് ക്യാമിയോ വേഷത്തില്‍ എത്തുമെന്ന് സൂചനയുണ്ട്.