സൂപ്പര്‍ താരം ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ജവാന്’ ട്രെയിലര്‍ എത്തി. നയന്‍താര നായികയാകുന്ന സിനിമയില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോണ്‍ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നാല് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാറുഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് ആണ് നിര്‍മാണം. ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പഠാന്റെ ബോക്സ് ഓഫിസ് വിജയം ആവര്‍ത്തിക്കാന്‍, തിയറ്ററുകളിലേക്കു ജനസഗാരമൊഴുക്കാന്‍ ഉള്ള എല്ലാ ചേരുവകളും ഉണ്ട് ജവാനിലും എന്നാണ് ആരാധകരുടെ കണക്കു കൂട്ടല്‍. ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നുമുള്ള മറ്റു സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്. അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിങ് റൂബെന്‍.