പ്രദര്‍ശനം തുടരുന്ന നടി ഉര്‍വശി പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ ലെ വീഡിയോ ഗാനം പുറത്തുവിട്ടു. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രന്‍സും നിര്‍ണായക വേഷത്തിലെത്തുന്നു. ഈ ‘മഴമുകിലോ’യെന്ന ഗാനമാണ് പുറത്തുവിട്ടത്. കൈലാസിന്റെ സംഗീതത്തില്‍ ഹരിനാരായണന്റെ വരികള്‍ കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. പ്രജിന്‍ എം പിയും ആഷിഷുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രതിന്‍ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.