നിവിന്‍ പോളിയുടെ ഓണച്ചിത്രം ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ട്രെയിലര്‍ എത്തി. ആക്ഷനും കോമഡിയുമൊക്കെ ചേര്‍ന്ന എന്റര്ടെയ്നര് തന്നെയാകും ചിത്രമെന്ന സൂചന ട്രെയിലര്‍ നല്കുന്നു. എ പ്രവാസി ഹീസ്റ്റ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഹനീഫ് അദേനി ആണ്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, മമിത ബൈജു, ആര്‍ഷ, വിജിലേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. നിവിന്‍ പോളിയുടെ മുഴുനീള എന്റര്ടെയ്നറായിരിക്കും രാമചന്ദ്ര ബോസ് ആന്‍ഡ് കോ. ഹനീഫ് അദേനിയാണ് സംവിധാനം. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.