അനുഷ്ക ഷെട്ടിയുടെ വന്‍ തിരിച്ചുവരവ് ചിത്രമാകുമെന്ന് പ്രതീക്ഷയുള്ളതാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതിനാലാണ്. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. അനുഷ്ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം പലതവണ റിലീസ് മാറ്റിവെച്ചതായിരുന്നു എന്നാല്‍ അനുഷ്ക ഷെട്ടിക്കും പ്രതീക്ഷയുള്ള ചിത്രം സെപ്തംബര്‍ ഏഴിന് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ അറിയിച്ചത്. ചിത്രത്തില്‍ നവീന്‍ പൊലിഷെട്ടിയാണ് നായകന്. അനുഷ്ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ യുവി ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. അനുഷ്ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്ദം’ ആണ്.