yt cover 24

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

കെ- ഫോണ്‍ പദ്ധതി നടത്തിപ്പില്‍ എസ്.ആര്‍.ഐ.ടി ഗുരുതര വീഴ്ച വരുത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. പദ്ധതിയുടെ മെല്ലെപ്പോക്കിനും മോശം പ്രകടനത്തിനും കാരണം എസ്ആര്‍ഐടിയുടെ വീഴ്ചകളാണെന്നാണ് നിരീക്ഷണം. ഏറ്റെടുത്ത ചുമതലകള്‍ എസ്.ആര്‍.ഐ.ടി കാര്യക്ഷമായി നടപ്പാക്കിയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമസഭ പാസാക്കിയ എട്ടു നിയമങ്ങളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ തത്കാലം സുപ്രീം കോടതിയെ സമീപിക്കേണ്ടെന്നു സര്‍ക്കാര്‍. കോടതിയെ സമീപിക്കാമെന്നു നിയമോപദേശം ഉണ്ടെങ്കിലും നിയമയുദ്ധം ആരംഭിച്ചാല്‍ ഗവര്‍ണര്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന ശങ്കയുള്ളതിനാലാണ് കോടതിയെ സമീപിക്കാത്തത്. ചാന്‍സലര്‍ നിയമന ബില്‍, ലോകായുക്ത ബില്‍ എന്നിവ അടക്കമുളള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത്.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. ആരെയും സംരക്ഷിക്കില്ല. വീണാ ജോര്‍ജ്ജ് പറഞ്ഞു. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ വൈകാതെ അറസ്റ്റു ചെയ്തേക്കും.

മന്ത്രിമാരുടേതുള്‍പ്പെടെ സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി ലൈറ്റുകള്‍ക്ക് നിരോധനം. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഓരോ ലൈറ്റിനും 5,000 രൂപ വരെ പിഴ ഈടാക്കും. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ സപ്ലൈകോ വില്‍പനശാലകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടെന്നു നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിനെതിരെ കോണ്‍ഗ്രസിന്റെ എം വിന്‍സെന്റ് എം.എല്‍.എ അവകാശലംഘന നോട്ടീസ് നല്‍കി. സപ്ലൈകോ സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സ്പീക്കര്‍ക്കു നോട്ടീസ് നല്‍കിയത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ സാക്ഷി പറയാനെത്തിയയാളെ പ്രതി കുത്തിവീഴ്ത്തി. വീടുകയറി ആക്രമണം നടത്തിയ കേസിലെ സാക്ഷി എറണാകുളം സ്വദേശി നിധിനാണ് പ്രതിയായ വിമലിന്റെ കുത്തേറ്റത്.

താനൂര്‍ ബോട്ടപകടക്കേസില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടെന്നു മൊഴി നല്‍കിയ മാരിടൈം ബോര്‍ഡ് സിഇഒ ടി.പി സലീം കുമാറിനെ മാറ്റി. അപകടമുണ്ടാക്കിയ അത്ലാന്റിസ് ബോട്ടിന് രജിസ്ട്രേഷന്‍ നല്‍കണമെന്നു മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടെന്ന് ഇദ്ദേഹം നേരത്തെ മൊഴി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവം അന്വേഷിക്കണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ വാദം മാറ്റി വയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. ഹര്‍ജി വിധി പറയാന്‍ മാറ്റി. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ജഡ്ജി വിധി പറയുന്നത് തടയാനാണ് അതിജീവിതയുടെ ഹര്‍ജിയുടെ ലക്ഷ്യമെന്ന് ദിലീപ് വാദിച്ചു.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രൊഫ. എച്ച് വെങ്കിടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്താണ് ഹര്‍ജി. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് കമ്മിറ്റി നല്‍കിയ പേരുകള്‍ അട്ടിമറിച്ചാണ് വി സിയെ നിയമിച്ചതെന്നാണ് ആരോപണം.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഒന്നും പറയുന്നില്ലെന്നു പരോക്ഷമായി കുറ്റപ്പെടുത്തി മുന്‍ മന്ത്രി ജി സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിമര്‍ശനം. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം അടുത്ത ദിവസം നടക്കാനിരിക്കെ, ഈ പാലങ്ങളുടെ നിര്‍മ്മാണം താന്‍ മന്ത്രി ആയിരിക്കെയാണ് തുടങ്ങിവച്ചതെന്നു സുധാകരന്‍ പറഞ്ഞു. താന്‍ മന്ത്രി ആയിരിക്കെ 500 പാലങ്ങളുടെ നിര്‍മാണം നടത്തിയെന്നും സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫും സിപിഎമ്മും തുടര്‍ച്ചയായി അധികാരത്തില്‍ വന്നാല്‍ അപകടമാണെന്നു താന്‍ തമാശയായി പറഞ്ഞതാണെന്നു കവി സച്ചിദാനന്ദന്‍. തന്റെ തമാശ ചിലര്‍ പ്രസ്താവനയാക്കി പ്രചരിപ്പിച്ചതാണെന്നാണു സച്ചിദാനന്റെ പുതിയ നിലപാട്.

ഐഎസ്ആര്‍ഒയുടെ വിഎസ്എസ് സി പരീക്ഷ തട്ടിപ്പിനു പ്രതികള്‍ എത്തിയത് വിമാനത്തില്‍. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വന്‍ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി ജിഎസ്ടി അടിച്ചിട്ടുണ്ടെന്നു തെളിഞ്ഞാല്‍ മാപ്പു പറയുമെന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരിച്ചയാളില്‍ നിന്നും ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. കാസര്‍ഗോഡ് സ്വദേശി ലത്തീഫിന്റെ പോക്കറ്റില്‍ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ലത്തീഫിനൊപ്പം സുഹൃത്തായ മനാഫും മരിച്ചിരുന്നു.

അങ്കമാലി അത്താണിയില്‍ റോഡ് മുറിച്ചുകടക്കവേ, പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. കാംകോ കാന്റീനിലെ ജീവനക്കാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്.

സുഹൃത്തുക്കളുമൊത്തു കെട്ടിടത്തിന്റെ രണ്ടാം നിലയിലിരുന്നു മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റിലേക്കു ചാടിയ നേപ്പാള്‍ സ്വദേശി സുലോചന്‍ തരു (23) മരിച്ചു.

തിരുവനന്തപുരം തുമ്പയില്‍ നാഗാലാന്‍ഡ് സ്വദേശിയായ യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ബൈക്കിലെത്തി യുവതിയെ കടന്നുപിടിച്ച മേനംകുളം സ്വദേശി അനീഷിനെ (26)യാണു തുമ്പ പോലീസ് പിടികൂടിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനസംഘടന സംബന്ധിച്ചു പരസ്യ വിമര്‍ശനങ്ങള്‍ അരുതെന്ന് നേതാക്കളോട് എഐസിസി. അതൃപ്തിയുളള നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സംസാരിക്കും. സംഘടനയിലെ പകുതി പേര്‍ 50 വയസിന് താഴെയുള്ളവര്‍ ആകണമെന്ന നിര്‍ദേശം നടപ്പാക്കാനായിട്ടില്ല.

രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്പ്രസ് വേയുടെ ദൃശ്യങ്ങള്‍ പങ്കിട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്‍ജിനിയറിംഗ് അത്ഭുതം എന്നാണ് അദ്ദേഹം ഈ റോഡിനെ വിശേഷിപ്പിച്ചത്. 563 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാല് പാക്കേജുകളുള്ള ഹൈവേയാണ് ദ്വാരക എക്‌സ്പ്രസ്വേ. ദേശീയപാത 8 ല്‍ ശിവമൂര്‍ത്തി മുതല്‍ ഗുരുഗ്രാമിലെ ഖേര്‍ക്കി ദൗല ടോള്‍ പ്ലാസ വരെയാണു റോഡ്. ഒമ്പതിനായിരം കോടി രൂപയാണു നിര്‍മാണചെലവ്.

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ഗംഗോത്രി തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്കു മറിഞ്ഞ് ഏഴുപേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ടത്. വാഹനത്തില്‍ 35 പേരുണ്ടായിരുന്നു.

മണിപ്പൂര്‍ കലാപത്തില്‍ ഏഴു വയസുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലന്‍സിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്കു കൈമാറി. 20 കലാപ കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. വെസ്റ്റ് ഇംഫാലില്‍ ജൂണ്‍ നാലിനു വെടിയേറ്റ കുട്ടിയുമായി അമ്മയും ബന്ധുവും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകവേ പോലീസ് നോക്കിനില്‍ക്കേ കലാപകാരികള്‍ ആക്രമിക്കുകയായിരുന്നു.

കോട്ട- പട്ന എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചായ എസ് ടു കോച്ചില്‍ സഞ്ചരിച്ച രണ്ടു പേര്‍ മരിക്കുകയും ആറുപേര്‍ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷിക്കുന്നു. കംപാര്‍ട്ടുമെന്റിലെ നിരവധി യാത്രക്കാര്‍ക്ക് ഛര്‍ദ്ദിയും ബോധക്ഷയവുമുണ്ടായിരുന്നു. വാരാണസിയില്‍ നിന്ന് മഥുരയിലേക്കാണ് സംഘം യാത്ര ചെയ്തത്.

ഗുജറാത്തില്‍ ബലാല്‍സംഗത്തിന് ഇരയായ അതിജീവതയ്ക്കു ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി.

കര്‍ണാടകത്തില്‍ ഓപറേഷന്‍ ഹസ്ത. പണ്ടു ബിജെപി നടത്തിയ ഓപറേഷന്‍ താമര എന്ന കൂട്ട കൂറുമാറ്റത്തിനു ബദലായി കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തിക്കുന്ന അടവുകള്‍ പയറ്റുന്നു. ബിജെപിയുടെ എസ്.ടി. സോമശേഖര്‍ എംഎല്‍എ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി.

ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡറിലെ കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വന്‍ ഗര്‍ത്തങ്ങളും കൂറ്റന്‍ പാറകളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ലാന്‍ഡു ചെയ്യാനുള്ള സമതല പ്രദേശം കണ്ടെത്തുന്നതിന്റെ ഭാഗമായാണു കാമറ ചിത്രീകരണം നടത്തിയത്. ബുധനാഴ്ച ചന്ദ്രനില്‍ ഇറക്കാനാണ് നീക്കം.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം തുടരുകയാണ്. ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ എഫ്.പി.ഐകള്‍ ഏകദേശം 8,400 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഡിപ്പോസിറ്ററികളിലെ കണക്കുകള്‍ പ്രകാരം, ആഗസ്റ്റ് 1 മുതല്‍ 18 വരെ എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 8,394 കോടി രൂപ നിക്ഷേപിച്ചു. ഇക്വിറ്റികളില്‍ നിന്ന് 2,000 കോടിയിലധികം രൂപ ആഗസ്റ്റ് ആദ്യവാരം പിന്‍വലിച്ചിരുന്നു. യു.എസിനുള്ള ക്രെഡിറ്റ് റേറ്റിംഗ് ഫിച്ച് താഴ്ത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ആഗോള തലത്തിലെ ബൃഹദ് സാമ്പത്തിക ഘടകങ്ങളില്‍ അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തില്‍ മാര്‍ച്ച് മുതല്‍ ജൂലായ് വരെയുള്ള അഞ്ച് മാസങ്ങളിലും എഫ്.പി.ഐകള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്നു. കൂടാതെ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ മേയ്, ജൂണ്‍, ജൂലായ് എഫ്പിഐ വരവ് 40,000 കോടി രൂപയ്ക്കു മുകളിലായിരുന്നു. ജൂലായില്‍ 46,618 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും മേയില്‍ 43,838 കോടി രൂപയുമാണ് അറ്റ നിക്ഷേപം. മാര്‍ച്ചിന് മുമ്പ്, ജനുവരിയിലും ഫെബ്രുവരിയിലുമായി 34,626 കോടി രൂപ പിന്‍വലിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റില്‍ ഇതുവരെ എഫ്.പി.ഐകള്‍ ഡെറ്റ് മാര്‍ക്കറ്റില്‍ 4,646 കോടി രൂപ നിക്ഷേപിച്ചു. ഈ വര്‍ഷം ഇതുവരെ ഇക്വിറ്റി വിപണിയിലെ നിക്ഷേപം 1.31 ലക്ഷം കോടി രൂപയിലെത്തി. അതേസമയം 25,000 കോടി രൂപയാണ് ഡെറ്റിലെ എഫ്പിഐ നിക്ഷേപം.

സ്മാര്‍ട്ട്ഫോണിനൊപ്പം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഇയര്‍ഫോണുകള്‍ വൃത്തിയാക്കുന്നത് മറന്നു പോവുകയാണെങ്കില്‍, അവ ഓര്‍മ്മിപ്പിക്കാന്‍ ഇനി ഗൂഗിളും ഉണ്ടാകും. ഗൂഗിള്‍ പിക്സല്‍ ബഡ്സ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ മുന്നറിയിപ്പ് ലഭിക്കുക. പിക്സല്‍ ബഡ്സ് ഇയര്‍ഫോണുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാന്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്ന സംവിധാനത്തിനാണ് ഗൂഗിള്‍ രൂപം നല്‍കിയിരിക്കുന്നത്. പിക്സല്‍ ബഡ്സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഇയര്‍ഫോണ്‍ വൃത്തിയാക്കാനുള്ള അറിയിപ്പ് എത്തും. ഇയര്‍ഫോണിന്റെ ഗുണമേ• നിലനിര്‍ത്താനും, ബഡ്സ് കൃത്യമായി ചാര്‍ജ് ആവുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പിക്സല്‍ ബഡ്സ് വൃത്തിയാക്കുന്നതിലൂടെ സാധിക്കും. ഏത് ഇയര്‍ബഡ്സ് ഉപയോഗിക്കുന്നവര്‍ക്കും പിന്തുടരാവുന്ന നിര്‍ദ്ദേശമാണിത്. ചെവിക്കകത്ത് തിരുകി വെച്ച് ഉപയോഗിക്കുന്ന ഇയര്‍ഫോണുകളില്‍ പലപ്പോഴും ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പും മറ്റ് പൊടിപടലങ്ങളും അടിഞ്ഞു കൂടാറുണ്ട്. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ ഇയര്‍ഫോണ്‍ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.

‘പോര്‍ തൊഴിലി’ന് ശേഷം ശരത് കുമാര്‍ പൊലീസ് വേഷത്തിലെത്തുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ‘ഹിറ്റ്‌ലിസ്റ്റ്’ എന്ന ചിത്രത്തിന്റെ ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്’ ചിത്രത്തിലേത് പോലെ മുഖം മൂടിക്കുള്ളില്‍ ഒളിച്ച വില്ലനെയാണ് ടീസറില്‍ കാണിക്കുന്നത്. സമുദ്രക്കനി, ഗൗതം വാസുദേവ് മേനോന്‍, സിത്താര, സ്മൃതി വെങ്കട്, രാമചന്ദ്ര രാജു, രാമചന്ദ്രന്‍, ഐശ്വര്യ ദത്ത്, അബി നക്ഷത്ര, അനുപമ കുമാര്‍, ബാലശരവണന്‍ എന്നിവരും ചിത്രത്തിലുണ്ട്. കെ രാംചരണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിഗ്‌നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ ഈയടുത്ത് ഒ.ടി.ടി റിലീസ് ആയി എത്തിയിരുന്നു. അശോക് സെല്‍വന്‍ നായകനായി എത്തിയ ചിത്രത്തില്‍ എസ്.പി ലോകനാഥന്‍ എന്ന കഥാപാത്രമായാണ് ശരത് കുമാര്‍ വേഷമിട്ടത്.

നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ എന്ന ശ്രീമയി സിനിമയിലേക്ക്. ജയന്‍ ചേര്‍ത്തല എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ രവീന്ദ്ര ജയന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടൂരില്‍ ആരംഭിച്ചു. ശ്രീസംഖ്യയ്ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ നര്‍മ്മവും ത്രില്ലും കോര്‍ത്തിണത്തി അവതരിപ്പിക്കുകയാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്ദുലേഖ ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ഫുട്ബോള്‍ പരിശീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീസംഖ്യ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ജോണി ആന്റണി, രണ്‍ജി പണിക്കര്‍, മധുപാല്‍, സോഹന്‍ സീനുലാല്‍, അരുണ്‍ ദേവസ്യ, വി കെ ബൈജു, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ്മ, മീര നായര്‍, മഞ്ജു പത്രോസ് എന്നിവര്‍ക്കൊപ്പം കുട്ടികളായ ഗോഡ്വിന്‍ അജീഷ, മൃദുല്‍, ശ്രദ്ധ ജോസഫ്, അനുശ്രീ പ്രകാശ്, ആല്‍വിന്‍, ഡിനി ഡാനിയേല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഓണം വിപണി ലക്ഷ്യമിട്ട് പുതിയ മോഡല്‍ ഇരുചക്രവാഹനങ്ങളുമായി ഏഥര്‍ എനര്‍ജി. 450എസും, 450 എക്സിന്റെ പരിഷ്‌കരിച്ച രണ്ട് പതിപ്പുകളുമാണ് വിപണിയിലെ താരങ്ങള്‍. കേരളത്തിലെ 22 വിപണി വിഹിതമാണ് ഏഥറിന് ഉള്ളത്. 2.9 കിലോ വാട്ട് അവര്‍ ബാറ്ററിയാണ് 450 എസിന് നല്‍കിയിരിക്കുന്നത്. 115 കിലോമീറ്റര്‍ ആണ് ഈ മോഡലിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. ടോപ്പ് സ്പീഡ് 90 കിലോമീറ്ററാണ്. വെറും 8.5 മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 1.30 ലക്ഷം രൂപയാണ് 450 എസിന്റെ എക്സ് ഷോറൂം വില. 450 എക്സ് മോഡല്‍ 2.9 കെ.ഡബ്യു.എച്ച്, 3.7 കെ.ഡബ്യു.എച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ശ്രേണികളിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 111 കിലോമീറ്ററാണ് 450 എക്സ് 2.9 കെ.ഡബ്യു.എച്ച് ബാറ്ററി മോഡലിന്റെ റേഞ്ച്. അതേസമയം, 3.7 കെ.ഡബ്യു.എച്ച് മോഡലിന് 150 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്നതാണ്. 5.45 മണിക്കൂര്‍ കൊണ്ടാണ് ഇവ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുക. 2.9 കെ.ഡബ്യു.എച്ചിന് 1.38 ലക്ഷം രൂപയും, 3.7 കെ.ഡബ്യു.എച്ചിന് 1.45 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങള്‍. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്‌കാരത്തിന്റെ കഥകള്‍. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂടില്‍ ഓര്‍മ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും ഇഴചേരുന്നു. മുപ്പത് വര്‍ഷത്തെ ദുബൈ ജീവിതം നല്‍കിയ അമ്ലാനുഭവങ്ങള്‍. ഗള്‍ഫ് ജീവിതങ്ങളുടെ കണ്ണീര്‍പ്പാടുകള്‍ പതിഞ്ഞ രചന. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെയും മരുഭൂമിക്കാഴ്ചകളുടെയും ചിത്രസന്നിവേശങ്ങള്‍. ‘സമ്പൂര്‍ണ്ണ കഥകള്‍’. കെ.എം. അബ്ബാസ്. ഗ്രീന്‍ ബുക്സ്. വില 352 രൂപ.

പുട്ടിന്റെ കൂടെ പഴം ബെസ്റ്റാണ്. പലരുടെയും പ്രഭാത ഭക്ഷണം തന്നെ പുട്ടും പഴവുമാണ്. രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ, പ്രഭാത ഭക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാതല്‍ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊര്‍ജ്ജസ്വലവും ഉണര്‍വുള്ളതും ആയിരിക്കും. പ്രഭാത ഭക്ഷണത്തില്‍ മലയാളികളുടെ ഇഷ്ട വിഭവമാണ് പുട്ട്. നല്ല ചൂടുള്ള പുട്ടും അതിനൊപ്പം കടലക്കറിയും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ മലയാളികള്‍ക്കിടയില്‍ ഏറെ സജീവമായ പുട്ടും പഴവും കോംബിനേഷന്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ധര്‍ അടക്കം ചൂണ്ടിക്കാട്ടുന്നത്. പുട്ടും പഴവും കോംബിനേഷന്‍ വയറിന് അത്ര നല്ലതല്ലത്രെ. അതുകൊണ്ട് പുട്ടിനൊപ്പം കടലക്കറിയോ ചെറുപയര്‍ കറിയോ കഴിക്കുന്നതാണ് നല്ലത്. പുട്ടും പഴവും ചേര്‍ത്തു കഴിച്ചാല്‍ അത് ദഹനപ്രക്രിയയെ പോലും സാരമായി ബാധിച്ചെന്ന് വരാം. നെഞ്ച് നീറാനും കാരണമാകും. പുട്ടിന്റെ കൂടെ കടല കഴിക്കുന്നത് നല്ലതാണ്. കടല പ്രോട്ടീന്‍ ഉള്‍പ്പെട്ട ഭക്ഷണമായതുകൊണ്ടുതന്നെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണിവ. ഒപ്പം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താനും ഇത് ബെസ്റ്റാണ്. കടലയില്‍ ധാരാളം നാരുകള്‍ ഉണ്ട്, അതുകൊണ്ടുതന്നെ ഇത് ദഹനത്തിനും സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *