ശില്‍പ്പഭദ്രതയും ഭാവുകത്വവും നിറഞ്ഞുതുളുമ്പുന്ന 12 കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സൂക്ഷ്മമായ രചനാശില്‍പ്പം, രൂപ ഭാവഭദ്രത, നവീനത ഇവയൊക്കെ കോര്‍ത്തിണക്കി സൗന്ദര്യതൃഷ്ണ തിളങ്ങുന്ന ആഖ്യാനശൈലിയിലൂടെ ആവിഷ്‌ക്കരിച്ചപ്പോള്‍ തന്റെ ആത്മാവിലുള്ള കവിത തന്മയത്വത്തോടെ കഥകളായി വാര്‍ത്തെടുക്കാന്‍ ബിജോ ജോസിന് കഴിഞ്ഞിരിക്കുന്നു. സമകാലിക ജീവിത സമസ്യകളോടുള്ള ധൈഷണികമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ രചനാതന്ത്രത്തിന്റെ ശക്തിയും സൗന്ദര്യവും. ‘ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍’. ബിജോ ജോസ് ചെമ്മാന്ത്ര. ഗ്രീന്‍ ബുക്‌സ്. വില 136 രൂപ.