ഹ്യുണ്ടായ് വെന്യൂ സബ്-4 മീറ്റര്‍ എസ്യുവിയുടെ നൈറ്റ് എഡിഷന്‍ പുറത്തിറക്കി. പുതിയ വെന്യു നൈറ്റ് എഡിഷന്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 10 ലക്ഷം മുതല്‍ 13.48 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. എസ്യുവി കറുത്ത പെയിന്റില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. വെള്ള, ചാര, ചുവപ്പ്, കറുപ്പ് ഇന്‍സെര്‍ട്ടുകളും വാഹനത്തിലുണ്ട്. ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമിനൊപ്പവും ഈ പതിപ്പും വാഗ്ദാനം ചെയ്യുന്നു. വെന്യു നൈറ്റ് എഡിഷന്‍ 1.2-ലിറ്റര്‍ എന്‍എ പെട്രോളും 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ മാത്രമേ ലഭ്യമാകൂ. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.2ലിറ്റര്‍ കപ്പ എഞ്ചിന്റെ എസ്(ഒ), എസ്എക്‌സ് വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ എഞ്ചിന് 83ബിഎച്ച്പിയും 114എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടുതല്‍ ശക്തമായ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ നൈറ്റ് എഡിഷന്‍ എസ്എക്‌സ്(ഒ) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ എഞ്ചിന് 120 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിവ ഉള്‍പ്പെടുന്നു.