നവാഗതനായ സദാനന്ദന്‍ എം.വി സംവിധാനം ചെയ്യുന്ന ‘ഇന്നലെകള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകര്‍ക്കരികില്‍. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ദേവിക എം.എയുടെ വരികള്‍ക്ക് രജീഷ്.കെ.ചന്തു ഈണമൊരുക്കി. മനോരമ മ്യൂസിക് ആണ് ‘വനശലഭമേ’ എന്നു തുടങ്ങുന്ന പാട്ട് പുറത്തിറക്കിയത്. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും പറയുന്ന ചിത്രമാണ് ‘ഇന്നലെകള്‍ തളിര്‍ക്കുമ്പോള്‍’. സ്റ്റെഫി ലിയോണ്‍, ജോയ്‌സണ്‍ ജോസ്, ശരത് കൃഷ്ണന്‍, പ്രമോദ് വെളിയനാട്, പ്രിയ ശ്രീജിത്ത്, ഉഷ പയ്യന്നൂര്‍, വിജയ് ചന്ദ്ര ബോസ്, സി.എസ്.ബോസ് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.