ചിങ്ങം ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന കർഷക ദിനാചരണം ബഹിഷ്കരിച്ച് കരിദിനം ആചരിക്കുമെന്ന് കർഷകർ. നെല്ലിന്റെ സംഭരണവില സർക്കാർ നൽകാത്തതിനെ തുടർന്നാണ് കർഷകർ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.കൃഷി ഭവനുകൾക്ക് മുന്നിൽ നെൽകർഷകർ കരിങ്കൊടി ഉയർത്തും. കുട്ടനാട്ടിലെ രാമങ്കരിയിൽ കർഷക സംഗമവും നടത്തും.കുട്ടനാട്ടിൽ മാത്രം 11,000 കർഷകർക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. അമ്പതിനായിരം വരെ കിട്ടാനുള്ളവർക്ക് പണം നേരിട്ടു നൽകുമെന്ന വാഗ്ദാനവും നടപ്പിലായില്ല.