Franko 5 yt cover 2

*1985ലെ മികച്ച ജനപ്രിയ നടന്‍? : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ വേണമെന്ന് മോട്ടര്‍വാഹനവകുപ്പ്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറ എന്ന തോതില്‍ 140 കാമറകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൊച്ചിന്‍ മിനറല്‍സ് കമ്പനി മാസപ്പടി നല്‍കിയെന്ന കണ്ടെത്തല്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോപണങ്ങളല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. മുഖ്യമന്ത്രിയോടു വിശദീകരണം ചോദിക്കുമോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് അലോചിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

പുരാവസ്തു തട്ടിപ്പ് കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ 18 നു ഹാജരാകണമെന്നു നോട്ടീസയച്ചു. ഐജി ലക്ഷ്മണക്കും മുന്‍കമ്മീഷണര്‍ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ നാളെയും സുരേന്ദ്രന്‍ 16 നും ഹാജരാകണം.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

സംസ്ഥാനത്ത് ആറു മാസമായി റേഷന്‍ വാങ്ങാത്ത 11,590 മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പരിശോധന നടത്തുമെന്നു ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാര്‍ഡുകള്‍ ഉണ്ട്. ഇവരാരും നാലു മാസമാലമായി റേഷന്‍ വാങ്ങിയിട്ടില്ല. താലൂക്ക് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരാണു വീടുകള്‍ പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് തയാറാക്കുക.

ഓര്‍ത്തഡോക്സ്, യാക്കോബായ പള്ളിത്തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ പ്രയാസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തര്‍ക്കത്തില്‍ പക്ഷം ചേരില്ല. ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും നടപ്പാക്കാന്‍ തടസങ്ങളുണ്ട്. ഇരു വിഭാഗങ്ങളും യോജിച്ചു മുന്നോട്ടു പോകണം. ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഭരണസമിതിയില്‍നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. തന്നെ ഒഴിവാക്കണമെന്ന പാര്‍വതി തിരുവോത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

മലപ്പുറത്തെ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. നാലു പേരുടെ വീടുകളിലാണു പരിശോധന.

അവധിയാലിയിരുന്ന തൃശൂരിലെ എസ്.ഐ യെ മദ്യപിച്ചെന്നു കള്ളക്കേസില്‍ കുടുക്കി സസ്പെന്‍ഡ് ചെയ്തെന്ന പരാതിയില്‍ സിഐക്കെതിരേ അന്വേഷണം. സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ. ടി. ആര്‍. ആമോദിനെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുടുക്കിയെന്നാണ് പരാതി. കള്ളക്കേസാണെന്ന് സംസ്ഥാന, ജില്ലാ സ്പെഷല്‍ ബ്രാഞ്ചുകളുടെ റിപ്പോര്‍ട്ട് വന്നതോടെ നെടുപുഴ സിഐ ടിജി ദിലീപിനെതിരെ തൃശൂര്‍ റേഞ്ച് ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടു.

കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കരിക്കുളത്തുനിന്ന് ഒരാഴ്ച മുമ്പു കാണാതായ രാജീവന്റെതാണെന്ന് ഭാര്യ സ്ഥിരീകരിച്ചു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു ഇയാള്‍. മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതനുസരിച്ച് തെരച്ചില്‍ നടത്തിയിരുന്നു.

തിരുവല്ല പുളിക്കീഴില്‍ ചതുപ്പില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം. ദുര്‍ഗന്ധംമൂലം സമീപത്തെ കെട്ടിടത്തിലെ സ്ഥാപനമുടമ പ്രദേശത്തു പരിശോധന നടത്തിയപ്പോഴാണ് കമിഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ശ്രീലങ്ക വഴി യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച ബംഗ്ലാദേശ് പൗരനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിന് സമീപം സതഹ്നിയ ബര്‍തുവാര സ്വദേശി ആപ്പിള്‍ ബറുവ (24) എന്നയാളാണ് അറസ്റ്റിലായത്. സന്തോഷ് റോയ് എന്ന വ്യാജ പേരിലാണ് ഇയാള്‍ ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വ്യാജ ആധാര്‍ കാര്‍ഡും വ്യാജ പാസ്‌പോര്‍ട്ടും നിര്‍മിക്കാന്‍ സഹായിച്ച കൊല്‍ക്കത്ത സെന്‍ട്രല്‍ ഡിവിഷനിലെ സഞ്ജയ് കുമാറിനെ (40) പൊലീസ് തിരയുകയാണ്.

എയ്ഡ്സ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് മന്ത്രി ആന്റണി രാജു. എച്ച്‌ഐവി ബോധവല്‍ക്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാഠപുസ്തകം തയ്യാറാക്കാന്‍ എന്‍സിഇആര്‍ടി 19 അംഗ സമിതി രൂപീകരിച്ചു. മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്‌കരിക്കാനുള്ള സമിതിയില്‍ ഗായകന്‍ ശങ്കര്‍ മഹാദേവനേയും സുധ മൂര്‍ത്തിയേയും ഉള്‍പ്പെടുത്തി. എന്‍സിഇആര്‍ടി പാഠപുസ്‌കത്തില്‍നിന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതു വിവാദമായിരുന്നു.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജനങ്ങള്‍ സമുഹ്യമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വര്‍ഷവും ഇതേ ആഹ്വാനം ഉണ്ടായിരുന്നു. എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന ഹര്‍ ഘര്‍ തിരംഗ ആശയത്തിന് ഇതു ശക്തി പകരുമെന്നും മോദി പറഞ്ഞു.

മുസ്ലീങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തു പ്രമേയം പാസാക്കിയ ഹരിയാനയിലെ മൂന്നു ജില്ലകളിലെ അമ്പതിലധികം പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക് ഷോകോസ് നോട്ടീസ് അയച്ചു. സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചതിനു പിറകേയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു കനത്ത സുരക്ഷാ ക്രമീകരണം. ചെങ്കോട്ടയില്‍ മെയ്തെയ്, കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. അതിനാല്‍ ഡല്‍ഹിയില്‍ പോലീസ് പേരിശോധന ശക്തമാക്കി.

പ്രിയങ്കഗാന്ധിയും കമല്‍നാഥും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മധ്യപ്രദേശില്‍ കേസ്. കരാറുകാരില്‍നിന്ന് ബിജെപി 50 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്ന് അഴിമതി ആരോപണം ഉന്നയിച്ചതിനാണ് കേസ്.

രാജസ്ഥാനില്‍ മുന്‍ എംഎല്‍എയടക്കം 16 പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു. വിരമിച്ച സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ എത്തിയത്.

ലഡാക്കിലെ ഇന്ത്യ -ചൈന അതിര്‍ത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടേയും സൈനിക പ്രതിനിധികള്‍ നാളെ കൂടിക്കാഴ്ച നടത്തും. ഈ മാസം 22 ന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗും കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ചര്‍ച്ച.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സമ്പൂര്‍ണമായി റീബ്രാന്‍ഡ് ചെയ്തു. നിറവും ലോഗോയും യൂണിഫോമും ഉള്‍പ്പടെ മാറും. ചുവപ്പ്, സ്വര്‍ണം, പര്‍പ്പിള്‍ നിറങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ ലോഗോ പുറത്തിറക്കി. എയര്‍ക്രാഫ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂണിഫോമും കൊണ്ടുവന്നിട്ടുണ്ട്. ‘ദ വിസ്ത’ എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബര്‍ മുതലാവും പുതിയ ലുക്കില്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുക. എയര്‍ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് പുതിയ ലോഗോ ആദ്യം അവതരിപ്പിക്കുക. സ്വര്‍ണ നിറത്തിലുള്ള ഫ്രെയിമിനകത്താണ് എയര്‍ ഇന്ത്യ എന്ന് ചുവന്ന, ബോള്‍ഡ് അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത്. പുതിയ ഡിസൈനില്‍ എയര്‍ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ മഹാരാജയെയും ചില മാറ്റങ്ങളോടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത 9 മുതല്‍ 12 വരെ മാസത്തില്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയിലും വിദേശത്തും മികച്ച സേവനങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. ജൂണില്‍, 7000 കോടി ഡോളര്‍ ചെലവഴിച്ച്, 470 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ എയര്‍ബസുമായും ബോയിങ്ങുമായും എയര്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു. നവംബറില്‍ ഈ വിമാനങ്ങള്‍ ഏറ്റുവാങ്ങും. 43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്റീരിയര്‍ പൂര്‍ണ്ണമായും നവീകരിക്കാനുള്ള പദ്ധതിയും എയര്‍ ഇന്ത്യ ആവിഷ്‌കരിച്ചിട്ടുണ്ട്. 400 ദശലക്ഷം ഡോളറാണ് ഇതിനായി ചെലവഴിക്കുക.

ഇനി മുതല്‍ ഒരു വാട്സ്ആപ്പില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാം. അതിനായി മള്‍ട്ടി-അക്കൗണ്ട് ഫീച്ചറുമായാണ് വാട്ട്‌സ്ആപ്പ് എത്തുന്നത്. വാട്സ്ആപ്പിലേക്ക് അധിക അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റ 2.23.17.8 പതിപ്പിലൂടെ വാട്ട്‌സ്ആപ്പ് ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പരിമിതമായ ഒരു കൂട്ടം ബീറ്റ ടെസ്റ്ററുകള്‍ക്ക് മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ ലഭിക്കുമെന്നും പ്രമുഖ വാട്സ്ആപ്പ് ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വാട്സ്ആപ്പില്‍ അധിക അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ എങ്ങനെയെയായിരിക്കുമെന്ന് നോക്കാം. സെറ്റിംഗ്സില്‍ ക്യുആര്‍ കോഡ് ബട്ടണിന് അടുത്തുള്ള അമ്പടയാളം ടാപ്പുചെയ്യുന്നതിലൂടെ ഒരു പുതിയ അക്കൗണ്ട് ചേര്‍ക്കാന്‍ സാധിക്കും. അതേ മെനു ഉപയോഗിച്ച്, മറ്റൊരു അക്കൗണ്ടിലേക്ക് മാറാനും സാധിക്കും. നിങ്ങള്‍ ഒരു പുതിയ അക്കൗണ്ട് ചേര്‍ക്കുമ്പോള്‍, നിങ്ങള്‍ ലോഗ് ഔട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത് വരെ അത് നിങ്ങളുടെ ഉപകരണത്തില്‍ നിലനില്‍ക്കും. ഈ പുതിയ ഫീച്ചര്‍ ആളുകളെ അവരുടെ സ്വകാര്യ ചാറ്റുകള്‍, ജോലി സംബന്ധമായ ചാറ്റുകള്‍, മറ്റ് ചാറ്റുകള്‍ എന്നിവയെല്ലാം ഒരു ആപ്പില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്നു. നോട്ടിഫിക്കേഷനുകള്‍ക്കൊപ്പം ഇത് നിങ്ങളുടെ ചാറ്റുകളെയും വേറിട്ട് നിര്‍ത്തുന്നു, കൂടാതെ വ്യത്യസ്ത ഉപകരണങ്ങളോ സമാന്തര ആപ്പുകളോ ആവശ്യമില്ലാതെ അക്കൗണ്ടുകള്‍ക്കിടയില്‍ മാറാന്‍ നിങ്ങളെ അനുവദിക്കുന്നു. ഇപ്പോള്‍ ബീറ്റ സ്റ്റേജിലുള്ള ഈ ഫീച്ചര്‍ വൈകാതെ എല്ലാവര്‍ക്കും ലഭിക്കും.

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംമ്പോയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘നേര്’ എന്നാണ് ചിത്രത്തിന്റെ പേര്. അന്ധരായ ആളുകള്‍ക്ക് വേണ്ടിയുള്ള ബ്രെയ്ല്‍ ലിപിയില്‍ എഴുതിയ ഒരു ബുക്കും നീതി ദേവതയുടെ ശില്‍പ്പവുമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. അന്ധനായ ഒരു കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ‘ദൃശ്യം 2’വില്‍ വക്കീല്‍ ആയി എത്തിയ ശാന്തി മായാദേവി, പ്രിയാമണി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ആശീര്‍വാദ് സിനിമാസിന്റെ 33മത് ചിത്രമാണിത്. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.

തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് എത്തിയതോടെ രണ്ട് ദിനം കൊണ്ട് 150 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് രജനികാന്തിന്റെ ‘ജയിലര്‍’. ഇതോടെ ജയിലറിന് ഒപ്പം പുറത്തിറങ്ങിയ ചിത്രങ്ങള്‍ കാണാന്‍ വലിയ തോതില്‍ ആളുകള്‍ എത്തുന്നില്ല. എന്നാല്‍ തെലുങ്കില്‍ ചിരഞ്ജീവി ചിത്രം ‘ഭോലാ ശങ്കര്‍’ ചലനം സൃഷ്ടിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവി നായകനായ ഏറ്റവും പുതിയ ചിത്രം ഭോലാ ശങ്കര്‍ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. ആഗോള ബോക്‌സോഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ ഗ്രോസ് 33 കോടിയാണെന്ന് നിര്‍മ്മാതാക്കളായ എകെ എന്റര്‍ടെയ്ന്‍മെന്റ്‌സ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ആദ്യ ദിനം നെഗറ്റീവ് അഭിപ്രായം ലഭിച്ച ഒരു ചിരഞ്ജീവി ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. എന്നാല്‍ വാരാന്ത്യ കളക്ഷനില്‍ ചിത്രത്തിന് ഈ കുതിപ്പ് തുടരാന്‍ സാധിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. മെഹര്‍ രമേശ് ആണ് രചനയും സംവിധാനവും. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

ഇന്ത്യയിലെ ആഡംബര കാറുകളുടെ ജൂലൈയിലെ വില്‍പനയില്‍ മെഴ്‌സിഡെസ്-ബെന്‍സിനെ പിന്നിലാക്കി ഒന്നാംസ്ഥാനം നേടി ബി.എം.ഡബ്ല്യു. ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 1,097 കാറുകളാണ് ബി.എം.ഡബ്ല്യു കഴിഞ്ഞമാസം ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ വിറ്റഴിച്ചത്. 2022 ജൂലൈയില്‍ വില്‍പന 932 കാറുകളായിരുന്നു. ഇക്കുറി വര്‍ദ്ധന 18 ശതമാനം. രണ്ടാംസ്ഥാനത്തായ മെഴ്‌സിഡെസ്-ബെന്‍സിന്റെ കഴിഞ്ഞമാസത്തെ വില്‍പന 4.5 ശതമാനം നഷ്ടത്തോടെ 1,019 കാറുകളാണ്. 2022 ജൂലൈയില്‍ കമ്പനി 1,067 കാറുകള്‍ വിറ്റഴിച്ചിരുന്നു. 92 വൈദ്യുത കാറുകള്‍ ബി.എം.ഡബ്ല്യു കഴിഞ്ഞമാസം വിറ്റഴിച്ചു. 2022 ജൂലൈയേക്കാള്‍ 18 മടങ്ങ് അധികമാണിത്. മെഴ്‌സിഡെസ്-ബെന്‍സ് കഴിഞ്ഞമാസം വിറ്റഴിച്ചത് 34 വൈദ്യുത കാറുകളാണ്. 2023 ജനുവരി മുതല്‍ ജൂലൈ കണക്കെടുത്താല്‍ മെഴ്‌സിഡെസ്-ബെന്‍സ് തന്നെയാണ് വില്‍പനയില്‍ മുന്നില്‍. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 13 ശതമാനം വളര്‍ച്ചയോടെ 8,528 പുതിയ ഉപയോക്താക്കളെയാണ് കമ്പനി നേടിയത്. ബി.എം.ഡബ്ല്യു വിറ്റഴിച്ചത് 5.5 ശതമാനം വളര്‍ച്ചയോടെ 5,476 കാറുകളാണ്.

താന്‍ ജീവിച്ചു എന്ന പരമമായ രഹസ്യം വെളിപ്പെടുത്താനാണ് ഒരാള്‍ എഴുതുന്നത്. അത് വിമലും നിറവേറ്റുന്നു. നോവലിനോട് വായനക്കാര്‍ക്ക് വിയോജിക്കാം. കാരണം ഇത് തകഴിയുടെ കൃതികളെപ്പോലെ എല്ലാവര്‍ക്കും സ്വീകാര്യമായ സാഹിത്യം എന്ന സങ്കല്പത്തില്‍ നിന്ന് കുതറിമാറുകയാണ്. അതേസമയം അവനവന്റെ ബോധ്യപ്പെടല്‍ അല്ലെങ്കില്‍ ബോധ്യപ്പെടാതിരിക്കല്‍ എന്ന സമസ്യയെ പദാനുപദം പിന്തുടരുകയും ചെയ്യുന്നു. ഈ നോവല്‍ നമ്മുടെ ഭാഷയില്‍ ഒരു

പരീക്ഷണവസ്തുവായിരിക്കുന്നതിനാല്‍ നോവലിസ്റ്റിനൊപ്പം ഞാനും സന്തോഷിക്കുന്നു. വായനക്കാരന് വായിക്കപ്പെടാനുള്ളത് അവന്റെ സ്വന്തം ലോകമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടത്. നോവല്‍ വായിക്കുന്നവനാണ് അത് പൂര്‍ത്തീകരിക്കുന്നത്. അങ്ങനെയാണ് അത് അന്തിമകലാസൃഷ്ടിയാകുന്നത് – എം.കെ. ഹരികുമാര്‍. ‘കഴുകുകളുടെ ഗീതകങ്ങള്‍’. വിമല്‍ വിനോദ്. ഗ്രീന്‍ ബുക്സ്. വില 323 രൂപ.

സ്ത്രീകള്‍ക്ക് പ്രസവാനന്തരം ഉണ്ടാകുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന വിഷാദരോഗാവസ്ഥയ്ക്കുള്ള ഗുളിക കണ്ടെത്തി. സൂറാനലോണ്‍ എന്ന മരുന്നിനാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കകം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്ന ഗുളികകളാണ് സൂറാനലോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുളികകള്‍ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് വിവരം. പ്രസവാനന്തര വിഷാദത്തിന്റെ ഫലമായുണ്ടാകുന്ന അമിതവിഷാദം, ഉത്സാഹക്കുറവ്, സങ്കടം, ആത്മഹത്യ ചിന്ത, വൈജ്ഞാനിക അപചയം എന്നിവ തടയാന്‍ മരുന്നിനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 350 പേരെ ആസ്പദമാക്കി നടത്തി ക്ലിനിക്കല്‍ ട്രയലിനൊടുവിലാണ് മരുന്ന് ഫലപ്രദമാണെന്ന് വിലയിരുത്തിയത്. തീവ്രവും സങ്കീര്‍ണവുമായ വികാരങ്ങളെ നിയന്ത്രിക്കാന്‍ മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തല്‍. അവസാന ഡോസ് കഴിച്ച് നാല് ആഴ്ചകള്‍ വരെ മരുന്നിന്റെ സ്വാധീനമുണ്ടാകും. മാസങ്ങളോളം മരുന്ന് കഴിക്കണ്ടെന്നും രണ്ടാഴ്ച തുടര്‍ച്ചയായി മരുന്ന് കഴിക്കുന്നതിലൂടെ തന്നെ മാറ്റങ്ങള്‍ ഉറപ്പാണെന്നാണ് ക്ലിനിക്കല്‍ ട്രയലിനു ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഗുളിക കഴിക്കുന്നവരില്‍ തലകറക്കം, അതിസാരം, ക്ഷീണം, ജലദോഷം, മൂത്രനാളിയിലെ അണുബാധ എന്നിങ്ങനെ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *