മണിപ്പുര്‍ കലാപത്തിനിടെ ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയെന്ന് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ഡി.എം.കെ. പ്രധാനമന്ത്രി പാര്‍ലമെന്റിലും വരുന്നില്ല, മണിപ്പൂരിലും പോകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സൗഗത റോയ് ആവശ്യപ്പെട്ടു. മണിപ്പുര്‍ കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി ഏഴുതവണയാണ് വിദേശത്ത് പോയത്. അങ്ങേയറ്റം ലജ്ജാകരമായ നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മണിപ്പുര്‍ മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂ എന്ന് എൻ സി പി യും ആവശ്യപ്പെട്ടു.