പ്രധാനമന്ത്രിയുടെയും അമിത് ഷായുടേയും അസാന്നിദ്ധ്യത്തിൽ രാഹുൽ ഗാന്ധി സഭയിൽ സംസാരിച്ചേക്കില്ലെന്നാണ് സൂചന. അസമിൽനിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് തുടക്കമിട്ട ചർച്ചയിൽ എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചില്ല, മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാൻ തയാറാകാത്തത് എന്തുകൊണ്ട്, പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു എന്നീ മൂന്ന് ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ അവിശ്വാസ പ്രമേയം പാവപ്പെട്ടവര്‍ക്കെതിരെയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു.പാവപ്പെട്ടവര്‍ക്ക് വീടും കുടിവെള്ളവും ലഭ്യമാക്കിയ നേതാവിനെതിരെയാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതെന്നും ദുബെ പറഞ്ഞു.