‘ദ കശ്മിര്‍ ഫയല്‍സ്’ എന്ന ചിത്രത്തിനു ശേഷം വിവേക് അഗ്‌നിഹോത്രി ഒരുക്കുന്ന ‘ദ വാക്‌സിന്‍ വാര്‍’ എന്ന ചിത്രത്തില്‍ സപ്തമി ഗൗഡ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സപ്തമി ഗൗഡയുടെ രംഗമുള്ള ഹ്രസ്വ വീഡിയോ വിവേക് അഗ്‌നിഹോത്രി പുറത്തുവിട്ടിരിക്കുകയാണ്. ‘കാന്താര’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിലെ നായികയാണ് സപ്തമി ഗൗഡ. ഫൈനല്‍ മിക്‌സിംഗ് കഴിയാറായി. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അവിശ്വസനീയമായ യഥാര്‍ഥ കഥയാണ് ചിത്രം പറയുക എന്ന് വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കിയിരുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം വിവിധ ഭാഷകളില്‍ എത്തും. കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അയാം ബുദ്ധ പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.’ദ വാക്‌സിന്‍ വാര്‍’ എന്ന ചിത്രത്തില്‍ അനുപം ഖേറും പ്രധാന വേഷത്തില്‍ എത്തുന്നു.