ഇന്ത്യന്‍ വാഹന വിപണി ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ അത്യാഡംബര കാര്‍ വെല്‍ഫയര്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ് (ടി.കെ.എം). ഇന്ത്യന്‍ നിരത്തിലിറക്കി. ഹൈ, വി.ഐ.പി എന്നീ വേരിയന്റുകളിലാണ് വാഹനം അവതരിപ്പിച്ചത്. ഹൈ വേരിയന്റിന് 11,990,000 ഉം വി.ഐ.പി എക്സിക്യൂട്ടീവിന് 12,990,000 രൂപയുമാണ് എക്സ് ഷോറൂം വില. 2023 നവംബര്‍ മുതല്‍ വാഹനം ലഭ്യമായിത്തുടങ്ങും. 19.28 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റര്‍ ഇന്നര്‍ ഫോര്‍ സിലിണ്ടര്‍ ഡി.ഒ.എച്ച്.സി (ഡെബിള്‍ ഓവര്‍ഹെഡ് കാം ഷാഫ്റ്റ്) എന്‍ജിനാണ് ടൊയോട്ട വെല്‍ഫയറിന്റേത്. ഇത് 142 കിലോവാട്ട് ഔട്ട്പുട്ട് എന്ന പരമാവധി പവര്‍ വാഗ്ദാനം ചെയ്യുന്നു, അതായത് 6,000 എ.പി,എം. പരമാവധി 240 എന്‍.എം ടോര്‍ക്കില്‍ 4,300 മുതല്‍ 4,500 ആര്‍.പി.എം വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. ഇലക്ട്രിക് മോട്ടോറും ഹൈബ്രിഡ് ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നു. ഇത് മനോഹരമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.