ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘കാസര്‍ഗോള്‍ഡി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. സെപ്റ്റംബര്‍ 15ന് ചിത്രം തീയേറ്ററുകളില്‍ എത്തും. മൃദുല്‍ നായര്‍ ആണ് ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത്. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജൂലൈ രണ്ടാം വാരത്തില്‍ റിലീസ് ചെയ്ത ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖരി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍,സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന മൂന്നാമത്തെ മലയാളം ചിത്രം കൂടിയാണ് ‘കാസര്‍ഗോള്‍ഡ്’. കാപ്പ എന്ന ചിത്രത്തിന് ശേഷം യൂഡ്ലി ഫിലിംസുമായി ഒന്നിക്കുന്ന ആസിഫ് അലി ചിത്രവും ഇതാണ്. പി പി കുഞ്ഞികൃഷ്ണന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.